ഒമര്‍ ലുലുവിന്‍റെ ആദ്യ ഒടിടി ചിത്രം; പുതുമുഖ നായികമാരെ തേടി അണിയറക്കാര്‍
ഒമര്‍ ലുലുവിന്റെ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടി അണിയറക്കാര്‍. ഒടിടി പ്ലാറ്റ്ഫോമിനുവേണ്ടി ഒമര്‍ ലുലു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കാണ് നായികന്മാരെ തേടുന്നത്
തൃശൂർ, കണ്ണൂർ, കോഴിക്കോട് എന്നീ സ്ഥലങ്ങളിലെ സംസാരശൈലികളില്‍ ഏതെങ്കിലും ഒന്ന് സംസാരിക്കാൻ കഴിയുന്നവർക്ക് മുൻഗണനയുണ്ട്. 18- 23 ആണ് പ്രായപരിധി. രണ്ട് നായികാ കഥാപാത്രങ്ങളിലേക്കാണ് ഓഡിഷന്‍. താല്‍പര്യമുള്ളവര്‍ക്ക് നേരിട്ട് ഓഡിഷനില്‍ പങ്കെടുക്കാം.
തൃശൂരിലെ ഹോട്ടൽ പേള്‍ റിജന്‍സിയില്‍ രാവിലെ 10:30 മുതൽ വൈകുന്നേരം 5:30 വരെയാണ് ഓഡിഷന്‍. ആന്‍ ഒമര്‍ മാജിക് എന്നാണ് സംവിധായകന്‍ ഈ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. വേള്‍ഡ് ഗിന്നസ് റെക്കോര്‍ഡ് നേടിയിട്ടുള്ള ഗ്ലോബേഴ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ഗ്രൂപ്പ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ബാബു ആന്‍റണിയെ നായകനാക്കി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം പവര്‍ സ്റ്റാറിനു മുന്‍പേ നല്ല സമയം റിലീസ് ചെയ്യുമെന്ന് ഒമര്‍ ലുലു അറിയിച്ചിരുന്നു. ക്രിസ്മസ് റിലീസ് ആയാണ് പവര്‍ സ്റ്റാര്‍ പ്ലാന്‍ ചെയ്യുന്നത്. പിആര്‍ഒ പ്രതീഷ് ശേഖര്‍.
