നടിയുടെ ദൃശ്യങ്ങൾ ചോർന്ന സംഭവം..രണ്ട് കാര്യങ്ങള്‍ക്കൊണ്ട് ഇത് ഫോറന്‍സിക് ലാബിലേക്ക് വീണ്ടും പോവേണ്ടതായിട്ടുണ്ട്…കേസിന്റെ നിയമപരമായ മുന്നോട്ട് പോക്കിന് അത് കൂടിയേ തീരു.. ഇല്ലെങ്കില്‍
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നിർണ്ണായക വിവരങ്ങളാണ് പുറത്തുവരുന്നത്. കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിൽ എത്തിനിൽക്കവേ നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും നിയമപരമല്ലാതെ ദുരുപയോഗപ്പെടുത്തിയെന്ന ശക്തമായ സംശയം തുടരന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിനുണ്ടെന്ന് അഡ്വ. അജകുമാർ.
അതുകൊണ്ട് തന്നെ പ്രധാനമായും രണ്ട് കാര്യങ്ങള്‍ക്കൊണ്ട് ഇത് ഫോറന്‍സിക് ലാബിലേക്ക് വീണ്ടും പോവേണ്ടതായിട്ടുണ്ട്. ഏത് ഉപകരണത്തില്‍ നിന്നും ഇത് ചോർത്തപ്പെട്ടു, അത് ആരുടേതാണ് എന്നറിയാണ്. ഏത് സമയത്ത്, എത് ലൊക്കേഷനില്‍ വെച്ച് ദുരുപയോഗം ചെയ്യപ്പെട്ടു എന്നുള്ളതാണ് ആദ്യം അറിയേണ്ട് കാര്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ദൃശ്യങ്ങള്‍ വീണ്ടും ഫോറസിന്‍സിക് പരിശോധനയ്ക്ക് അയക്കുന്നതിന്റെ കാര്യമെന്താണെന്ന് കോടതി ചോദിച്ചതിന്റെ പശ്ചാത്തലത്തില്‍ റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ റിപ്പോർട്ടിന് ശേഷം കോടതിയില്‍ വെച്ച് മാത്രമേ ദൃശ്യങ്ങളുടെ ഹാഷ് വാല്യൂ മാറിയിട്ടുള്ളുവെന്ന് തെളിയിക്കേണ്ടത് ഈ കേസിന്റെ മൊത്തം തെളിവുകളില്‍ പരമപ്രധാനമാണ്. ഇത് രണ്ടും കേസിന്റെ നിയമപരമായ മുന്നോട്ട് പോക്കില്‍ ഏറെ നിർണ്ണായകമാണെന്നും ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് അഡ്വ. അജകുമാർ അഭിപ്രായപ്പെടുന്നു.
എന്തിനാണ് ദൃശ്യങ്ങള്‍ വീണ്ടും ഫോറന്‍സിക് ലാബിലേക്ക് അയക്കുന്നതെന്നാണ് കോടതി ഇപ്പോള്‍ ചോദിച്ചിരിക്കുന്നത്. എന്നാല്‍ ഒരു അന്വേഷണത്തിലും കോടതിക്ക് ഇടപെടാന്‍ അധികാരമില്ല.482, 286 എന്നീ വകുപ്പുകള്‍ പ്രകാരം ഹൈക്കോടതിക്ക് മാത്രമാണ് കേസ് അന്വേഷണത്തില്‍ ഇടപെടാന്‍ കഴിയുന്നത്. വേറെ ഒരു കോടതിക്കും ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ തീരുമാനങ്ങളെില് അന്വേഷണ സമയത്ത് ഇടപെടാന്‍ സാധിക്കില്ലെന്നാണ് സിആർപിസിയില്‍ പറയുന്നത്.
സാധാരണ ഇത്തരമൊരു ചോദ്യം ചോദിക്കുന്നത് നമ്മള് കണ്ടിട്ടില്ല. നിങ്ങള്‍ കാരണം പറഞ്ഞാലേ ഈ അന്വേഷണത്തിന് കോടതിയിലുള്ള ഒരു മെറ്റീരിയില്‍ അയക്കുകയുള്ളുവെന്ന് സാധാരണ ഒരു കോടതിയും പറയുന്ന കീഴ്വഴക്കം ഞാന്‍ കേട്ടിട്ടില്ല. അത് നിയമപരവും അല്ലെന്നാണ് എന്റെ അഭിപ്രായം.കോടതി ഈ കേസില്‍ പൊലീസിനോട് എന്തിന് അങ്ങനെ ചോദിക്കുന്നുവെന്ന് ചോദിച്ചാല്‍ ദൃശ്യങ്ങള്‍ നിയമപരമാല്ലാതെ എടുത്ത ആളുകള്‍ ആരാണ് എന്ന് പുറത്ത് വന്നാല്‍ അതിലൂടെ കേസിന്റെ മാനങ്ങള്‍ മാറുമെന്നത് കൊണ്ടാണോ ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത് എന്ന് സാധാരണ ജനങ്ങള്‍ക്ക് സംശയം തോന്നാം.
കോടതിയുടെ സംരക്ഷണയിലിരിക്കുന്ന തെളിവില്‍ അനധികൃതമായ ഇടപെടലുണ്ടായി എന്ന് പറയുന്നത് തന്നെ തെറ്റാണ്. ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് അന്വേഷണം നടത്തി അത് പുറത്ത് കൊണ്ടുവരേണ്ട ബാധ്യത തീർച്ചയായും ജൂഡീഷ്യറിക്കാണ്. ജുഡീഷ്യറി തന്നെയാണ് അക്കാര്യത്തില്‍ സത്യസന്ധത പുലർത്തിക്കാണിക്കേണ്ടത്. തെറ്റുക്കാരെ കണ്ടെത്തി അവർ തന്നെ ശിക്ഷിക്കുകയും വേണം. ആ ഒരു സാഹചര്യത്തില്‍ ഇത്തരമൊരു ചോദ്യം ചോദിച്ചാല്‍ അത് നിയമപരമല്ല എന്നുള്ളതാണ് എന്റെ അഭിപ്രായം.
ഫോറന്‍സിക് പരിശോധന നടത്തി വ്യക്തത വരുത്തിയില്ലെങ്കില്‍ പ്രിന്‍സിപ്പല്‍ സെഷന് കോടതിയിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതുകൊണ്ട് വലിയ ഗുണം ഉണ്ടാവില്ല. ഒരു ജുഡീഷ്യല്‍ അധികാരം വെച്ചുകൊണ്ട് എന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ എന്തിന് ചോദ്യം ചെയ്യണം എന്ന ചോദ്യം ചോദിക്കാനുള്ള അവകാശം ആ കോടതിക്കുണ്ട്. എന്നാല്‍ ജൂഡീഷ്യറിക്ക് നേരെ ഉയരുന്ന ചോദ്യത്തിന് വ്യക്ത വരുത്തേണ്ടത് ആ കോടതി തന്നെയാണ്. കോടതി ഈ നില തന്നെയാണ് തുടരുന്നതെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുകയെന്ന പോംവഴിയാണ് അന്വേഷണ ഉദ്യോഗസ്ഥർക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
