കാവ്യയെ നെട്ടോട്ടമോടിയ്ക്കും, ക്രൈം ബ്രാഞ്ചിന്റെ വമ്പൻ കൊളുത്ത്! വിളിക്കുന്നിടത്ത് വാ നടുങ്ങി തരിച്ച് പത്മസരോവരം..കടുത്ത നീക്കത്തിന് സാധ്യത, പുതിയ നോട്ടീസ് നല്‍കാനൊരുങ്ങി ക്രൈംബ്രാഞ്ച്
നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിന് നല്കിയ സമയ പരിധി നാളെ അവസാനിക്കുകയാണ്. കാവ്യ അടക്കമുള്ള സാക്ഷികളെ ചോദ്യം ചെയ്യല്‍ പോലും നടന്നിട്ടില്ലാത്ത സാഹചര്യത്തില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധിക്കില്ല. മൂന്ന് മാസം കൂടി സമയം വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഇക്കാര്യത്തില്‍ കോടതിയുടെ തീരുമാനം നിര്‍ണായകമാകും. വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതില്‍ പ്രയാസമുണ്ടെന്ന് ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ കോടതിയെ ബോധിപ്പിച്ചിരുന്നു.
കാവ്യക്കെതിരെ കടുത്ത നീക്കത്തിന് ക്രൈം ബ്രാഞ്ച് ഒരുങ്ങുന്നുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. കാവ്യയ്ക്ക് സാക്ഷി എന്ന നിലയില്‍ നല്കുന്ന ഇളവ് ഒഴിവാക്കാനുള്ള മാര്‍ഗമാണ് അന്വേഷണ സംഘം ആരായുന്ന്. അങ്ങനെ സംഭവിച്ചാല്‍ അന്വേഷണ സംഘം വിളിക്കുന്ന സ്ഥലത്ത് കാവ്യ എത്തേണ്ടിവരും.
സാക്ഷിയായ വനിതകള്‍ക്ക് ചില ഇളവുകള്‍ നിയമം അനുവദിക്കുന്നുണ്ട്. പോലീസ് സ്റ്റേഷനിലേക്ക് അവരെ വിളിച്ചുവരുത്തരുതെന്നും താമസസ്ഥലത്തെത്തി മൊഴിയെടുക്കാമെന്നുമാണ് ചട്ടം. 2017ല്‍ കാവ്യയില്‍ നിന്ന് മൊഴിയെടുത്തത് അവരുടെ വീട്ടിലെത്തിയായിരുന്നു. നിയമത്തിലെ ഈ ഭാഗം കാവ്യ അന്വേഷണ സംഘത്തിന്റെ നോട്ടീസിന് നല്കിയ മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു.
കാവ്യമാധവനെ എപ്പോള്‍ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം കൃത്യമായി ഇപ്പോള്‍ പറയുന്നില്ല. ഇക്കാര്യത്തില്‍ പ്രത്യേക ചര്‍ച്ച നടത്തി തീരുമാനം വൈകാതെ വന്നേക്കും. കാവ്യയെ ഏതെങ്കിലും ഹോട്ടലില്‍ വച്ച് ചോദ്യം ചെയ്യാനുള്ള സാധ്യത ആരായുന്നുണ്ട്. എന്നാല്‍ വീട്ടില്‍ മതി എന്ന കാവ്യയുടെ നിലപാടാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്.
കഴിഞ്ഞാഴ്ച മഞ്ജുവാര്യരില്‍ നിന്ന് മൊഴിയെടുത്തത് ഹോട്ടലില്‍ വച്ചായിരുന്നു. സമാനമായ ആവശ്യം കാവ്യയോടും ഉന്നയിക്കാനാണ് സാധ്യത. സാക്ഷി എന്ന നിലയിലാണ് കഴിഞ്ഞ നോട്ടീസുകള്‍ കാവ്യയ്ക്ക് നല്‍കിയത്. അതേസമയം, കേസില്‍ പ്രതിയാണെന്ന് സംശയിക്കുന്ന സാഹചര്യം കൂടി ചൂണ്ടിക്കാട്ടിയാകും ഇനി നോട്ടീസ് നല്‍കുകയത്രെ.
ബുധനാഴ്ച നടിയെ ചോദ്യം ചെയ്യാനുള്ള നീക്കം വിജയം കണ്ടില്ല. കാവ്യയും അന്വേഷണ സംഘവും രണ്ട് നിലപാടില്‍ ഉറച്ച് നിന്നതോടെയാണ് ചോദ്യം ചെയ്യല്‍ നടക്കാതെ പോയത്. കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതാണ് ഉചിതം എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിയമോപദേശം. എന്നാല്‍ പ്രൊജക്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുമായി ആലുവയിലെ പത്മസരോവരം വീട്ടിലെത്തുന്നതിനുള്ള തടസമാണ് അന്വേഷണ സംഘത്തെ പിന്നോട്ടടിച്ചത്.
നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയില്‍ കാവ്യമാധവന് പങ്കുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇക്കാര്യം അടുത്ത നോട്ടീസില്‍ ചൂണ്ടിക്കാട്ടും. നിലവില്‍ സാക്ഷിയയതിനാല് ലഭിക്കുന്ന ഇളവ് പ്രതിയായാല്‍ കിട്ടില്ല. പ്രതിപ്പട്ടികയില്‍ ചേര്‍ത്താല്‍ കാവ്യമാധവനെ പോലീസ് ക്ലബ്ബിലിലേക്ക് വിളിപ്പിക്കാന്‍ സാധിക്കും.
കാവ്യമാധവനെ പ്രതി ചേര്‍ക്കുന്ന കാര്യം അന്വേഷണ സംഘം തിടുക്കത്തില്‍ തീരുമാനിക്കില്ലെന്നാണ് സൂചന. പ്രതി ചേര്‍ക്കാനുള്ള തെളിവുകള്‍, പ്രതി ചേര്‍ത്താലുള്ള കേസിന്റെ ഗതിമാറ്റം തുടങ്ങിയ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത ശേഷമേ ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കൂ
