Connect with us

രണ്ടാം ദിവസം ചോദ്യം ചെയ്യലിന് ദിലീപ് എത്തി! രഹസ്യങ്ങളുടെ ഭാണ്ഡകെട്ട് അഴിയുന്നു!? അനുകൂലമാണെന്നു തോന്നിയാൽ ആരെങ്കിലും വരും! ദിലീപിന്റെ മൊഴി ഇങ്ങനെ …സടകുടഞ്ഞ് ക്രൈം ബ്രാഞ്ച് തത്സമയ ദൃശ്യങ്ങളിലേക്ക്

News

രണ്ടാം ദിവസം ചോദ്യം ചെയ്യലിന് ദിലീപ് എത്തി! രഹസ്യങ്ങളുടെ ഭാണ്ഡകെട്ട് അഴിയുന്നു!? അനുകൂലമാണെന്നു തോന്നിയാൽ ആരെങ്കിലും വരും! ദിലീപിന്റെ മൊഴി ഇങ്ങനെ …സടകുടഞ്ഞ് ക്രൈം ബ്രാഞ്ച് തത്സമയ ദൃശ്യങ്ങളിലേക്ക്

രണ്ടാം ദിവസം ചോദ്യം ചെയ്യലിന് ദിലീപ് എത്തി! രഹസ്യങ്ങളുടെ ഭാണ്ഡകെട്ട് അഴിയുന്നു!? അനുകൂലമാണെന്നു തോന്നിയാൽ ആരെങ്കിലും വരും! ദിലീപിന്റെ മൊഴി ഇങ്ങനെ …സടകുടഞ്ഞ് ക്രൈം ബ്രാഞ്ച് തത്സമയ ദൃശ്യങ്ങളിലേക്ക്

നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിനായി നടൻ ദിലീപ് ഹാജരായി. ആലുവ പോലീസ് ക്ലബ്ബിൽ എഡിജിപി എസ്. ശ്രീജിത്തിന്‍റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. കേസിലെ തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. എഡിജിപി എസ്.ശ്രീജിത്ത്, എസ്പി എം.ജെ.സോജൻ, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു എം.പൗലോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണു ചോദ്യം ചെയ്യൽ നടക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഏഴ് മണിക്കൂറോളം താരത്തെ ചോദ്യം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴിയെക്കുറിച്ച് അറിയില്ലെന്നുമാണ് ക്രൈംബ്രാഞ്ച് സംഘത്തിന് ദിലീപ് നൽകിയ മൊഴി നൽകി.

സംവിധായകൻ ബാലചന്ദ്രകുമാർ ഉന്നയിച്ച മുഴുവൻ ആരോപണങ്ങളും ചോദ്യം ചെയ്യലിൽ ദിലീപ് തള്ളിക്കളഞ്ഞിരുന്നു. പണം തട്ടിയെടുക്കാൻ ബാലചന്ദ്രകുമാർ ഒരുക്കിയ ബ്ലാക്മെയിൽ കെണിയിൽ വീഴാതിരുന്നതിനാലാണു വസ്തുതാവിരുദ്ധമായ ആരോപണങ്ങളുമായി മാധ്യമങ്ങളെ സമീപിച്ചതെന്നാണു ദിലീപിന്റെ മൊഴി. ബാലചന്ദ്രകുമാറിനെ മുൻപിൽ നിർത്തി മറ്റു ചിലരും മുതലെടുപ്പിനു ശ്രമിച്ചതായി ദിലീപ് കുറ്റപ്പെടുത്തി.

ഈ കേസിൽ തന്നെ പ്രതി ചേർക്കാൻ ഇടയാക്കിയ സാഹചര്യം ഒരുക്കിയതിനു പിന്നിൽ വലിയ ഗൂഢാലോചന നടന്നു. കേസിന്റെ പുരോഗതി തനിക്ക് അനുകൂലമാണെന്ന തോന്നൽ ഉണ്ടായപ്പോഴെല്ലാം ബാലചന്ദ്രകുമാർ ഉന്നയിച്ചതു പോലുള്ള ആരോപണങ്ങളുമായി ആരെങ്കിലും രംഗത്തു വരാറുണ്ടെന്നും ദിലീപ് പറഞ്ഞു. ഈ മൊഴികൾ സാധൂകരിക്കാൻ കഴിയുന്ന തെളിവുകളുമായി ഇന്നു വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാനാണു അന്വേഷണസംഘം നിർദേശിച്ചത്.

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ആലുവയിലെ വീട്ടിൽവച്ചു ദിലീപും കൂട്ടാളികളും ഒരുമിച്ചിരുന്നു കണ്ടതിനു താൻ ദൃക്സാക്ഷിയാണെന്ന ബാലചന്ദ്രകുമാറിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണു കേസിൽ തുടരന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ഏപ്രിൽ 15ന് മുൻപായി കേസന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി നിർദേശം. കേസിലെ തുടരന്വേഷണം തടയണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്ന ദിലീപിൻ്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന ദിലീപിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്ഐആർ റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ തെളിവുകളും രേഖകളും ദിലീപും കൂട്ടാളികളും നശിപ്പിച്ചെന്നും രേഖകൾ നശിപ്പിച്ച ശേഷമാണ് കോടതിക്ക് ഫോണുകൾ കൈമാറിയതെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു

More in News

Trending

Recent

To Top