Connect with us

ദിലീപിനെ ഇന്ന് കാത്തിരിക്കുന്നത് പുലികുട്ടികൾ! കേണപേക്ഷിച്ച് നടൻ, ഇടിത്തീ പോലെ ആ വാർത്ത എത്തുമോ? ഇനി മണിക്കൂറുകൾ മാത്രം

News

ദിലീപിനെ ഇന്ന് കാത്തിരിക്കുന്നത് പുലികുട്ടികൾ! കേണപേക്ഷിച്ച് നടൻ, ഇടിത്തീ പോലെ ആ വാർത്ത എത്തുമോ? ഇനി മണിക്കൂറുകൾ മാത്രം

ദിലീപിനെ ഇന്ന് കാത്തിരിക്കുന്നത് പുലികുട്ടികൾ! കേണപേക്ഷിച്ച് നടൻ, ഇടിത്തീ പോലെ ആ വാർത്ത എത്തുമോ? ഇനി മണിക്കൂറുകൾ മാത്രം

നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്ന ദിലീപിൻ്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന ദിലീപിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്ഐആർ റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.


ജസ്റ്റിസ് സിയാദ് റഹ്മാൻ ആയിരിക്കും കേസ് പരിഗണിക്കുക. ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും, ഫോൺ രേഖകൾ അടക്കം നശിപ്പിക്കാൻ ദിലീപ് ശ്രമിച്ചതെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. തെളിവുകൾ നശിപ്പിച്ചു എന്ന വാദം ദിലീപ് നിഷേധിച്ചിട്ടുണ്ട്. വധ ഗൂഢാലോചന കേസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരസിച്ചിരുന്നു

അതേസമയം പുനരന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെ ക്രൈംബാഞ്ച് ഇന്നും ചോദ്യം ചെയ്യും. ഇന്നലെ ഏഴു മണിക്കൂറിലേറെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇന്നും ഹാജരാകാൻ അന്വേഷണ സംഘം നിർദേശിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ ആലുവ പൊലീസ് ക്ലബ്ബിലാണു ചോദ്യം ചെയ്യല്‍. നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്ന് ദിലീപ് മൊഴിനൽകിയതായാണു പുറത്തുവന്ന വിവരം. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ദിലീപ് മൊഴിനൽകിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് കോടതിക്കു കൈമാറിയ ഫോണുകളിലെ വിവരങ്ങള്‍ അന്വേഷണ സംഘം ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ഇതില്‍നിന്ന് ലഭിച്ച തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് ചോദ്യംചെയ്യല്‍. വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയാറാക്കിയത്.

കോടതിക്കു കൈമാറും മുന്‍പ് ദിലീപിന്റെ ഫോണില്‍നിന്ന് നശിപ്പിച്ച വിവരങ്ങളില്‍ വിചാരണ കോടതി രേഖകളുമുണ്ടെന്ന് കോഴിക്കോട് സ്വദേശിയായ ഹാക്കര്‍ സായ്ശങ്കര്‍ മൊഴിനല്‍കിയെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. സായ് ശങ്കര്‍ കൊച്ചിയിലെ ഹോട്ടലില്‍ താമസിച്ചാണ് വിവരങ്ങള്‍ നശിപ്പിച്ചതെന്നായിരുന്നു വിവരം. ഇയാളുടെ വീട്ടിൽ പരിശോധന നടത്തുകയും ഉപകരണങ്ങൾ ഉൾപ്പെടെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. എന്നാൽ സായ് ശങ്കർ ഒളിവിലാണ്.

More in News

Trending