പൊട്ടിക്കരഞ്ഞ് നായകൻ, പുറത്ത് വിട്ട വാർത്ത സത്യം! ചോദ്യങ്ങൾക്ക് മുന്നിൽ പതറി, ഇടറിയ ശബ്ദത്തിൽ പറഞ്ഞത്! ആ തെളിവുകൾ എവിടെ!? ഒടുക്കം നിർമ്മാതാവിന് മറുപടിയുമായി അവതാരക
നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിനെ ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു ഇന്നലെ ചോദ്യം ചെയ്തത്. തുടരന്വേഷണത്തിന്റെ ഭാഗമായി ഇതാദ്യമായാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ ദിലീപ് പതറുകയാണെന്നാണ് റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്തിരുന്നത്. ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതിരുന്ന ദിലീപ് കരഞ്ഞുകൊണ്ടാണ് ചോദ്യങ്ങളോട് പ്രതികരിച്ചതെന്നാണ് അന്വേഷണ സംഘം നൽകിയ വിവരമെന്നും റിപ്പോർട്ടിൽ അവകാശപ്പെട്ടിരുന്നു.
ഇപ്പോഴിതാ ചോദ്യം ചെയ്യലിനിടെ ദിലീപ് പൊട്ടിക്കരഞ്ഞുവെന്ന വാർത്തകള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി നിർമ്മാതാവ് സജി നന്ത്യാട്ട്. പൊലീസ് അവരുടെ ജോലി ചെയ്യുകയാണ്. അന്വേഷണം നടക്കട്ടെ. എന്നാല്‍ പുറത്ത് വരുന്ന വാർത്തകള്‍ എന്തൊക്കെയാണ്. ദിലീപ് കുഴങ്ങി, ബോധം കെട്ട് വീഴുന്ന അവസ്ഥയിലെത്തി, വികാരഭരിതനായി, പൊട്ടിക്കരയുന്നു എന്നൊക്കെയാണ്. എന്നാല്‍ പൊലീസ് ഏതൊക്കെ ചോദ്യങ്ങളാണ് ചോദിച്ചതെന്ന് മാധ്യമങ്ങളോട് ചോദിച്ചാല്‍ അതിനൊന്നും ഉത്തരമില്ല.
അല്ലാതെ ഇപ്പറയുന്ന കാര്യങ്ങളൊക്കെ നിങ്ങള്‍ക്ക് എവിടുന്ന് കിട്ടി. അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതാണോ, അതോ നിങ്ങള്‍ വീഡിയോ ചിത്രീകരിച്ചിട്ടുണ്ടോയെന്നും സജി നന്ത്യാട്ട് ചോദിക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം…
റേറ്റിങ്ങിന് വേണ്ടി വെച്ച് അലക്കുന്നതിന് ഒരു പരിധിവേണ്ടതില്ലേ. അവിടെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്, അവർ അവരുടെ ജോലി ചെയ്യുകയാണ്. അവരുടെ കയ്യില്‍ തെളിവ് കാണും അവരത് അന്വേഷിക്കുകയും ചെയ്യും. അതൊക്കെ അതിന്റെ ഭാഗമാണ്. എന്നാല്‍ നിങ്ങള്‍ മാധ്യമങ്ങള്‍ റേറ്റിങ്ങിന് വേണ്ടിയിട്ട്, അല്ലെങ്കില്‍ ഒരു ഗും കിട്ടുന്നതിന് വേണ്ടി എന്തൊക്കെയാണ് പറയുന്നതെന്നും സജി നന്ത്യാട്ട് ചോദിക്കുന്നു.
അല്ലെങ്കില്‍ കുഴഞ്ഞ് വീണെന്നോ, അല്ലെങ്കില്‍ അതുപോലുള്ള കൃത്യമായ വിവരങ്ങള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ വേണ്ടേ വാർത്ത കൊടുക്കാന്‍. അല്ലാതെ ഇങ്ങനെയൊക്കെ വാർത്ത കൊടുക്കുന്നത് എങ്ങനെയാണ്. മാധ്യമങ്ങള്‍ പറയുന്നത് പച്ച നുണയാണെന്ന് ഞാന്‍ പറയും. അന്വേഷണ ഉദ്യോഗസ്ഥർ പറയുകയാണെങ്കില്‍ ഞാന്‍ ശരിവെക്കും.
നിങ്ങള്‍ വൈകാരികമാക്കി ദിലീപ് കരയുന്നു, ദിലീപ് കുഴഞ്ഞ് വീഴുന്നു എന്നൊക്കെ പറയുകയാണ്. നിങ്ങള്‍ അത് കണ്ടിട്ടുണ്ടോ? അല്ലെങ്കില്‍ അതിന്റെ വീഡിയോ കയ്യിലുണ്ടോ. മറ്റ് പത്രക്കാരും മാധ്യമങ്ങളും ഒന്നുമില്ലാലോ. മറ്റ് മാധ്യമങ്ങളൊക്കെ സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ദിലീപ് ഹാജരായി, ചോദ്യം ചെയ്യല്‍ തുടരുന്നുവെന്നാണ് അവരുടെ റിപ്പോർട്ട് എന്നും സജി നന്ത്യാട്ട് പറയുന്നു.
എന്നാല്‍ റിപ്പോർട്ടർ ടിവി പറയുന്നത് ദിലീപ് പൊട്ടിക്കരഞ്ഞു എന്നൊക്കെയാണ്. തെറ്റിദ്ധാരണജനകമായ ഈ വാർത്ത എവിടുന്ന് കിട്ടിയെന്ന് തെളിയിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ. ഈ കേസ് ഇവിടം വരെ എത്തിച്ചത് മാധ്യമപ്രവർത്തകരുടെ മിടുക്ക് ഒന്നും അല്ല. നിങ്ങള്‍ കുറച്ച് കാശുണ്ടാക്കി. റേറ്റിങിന് വേണ്ടി ഇല്ലാത്തത് പറയുകയാണ്.
മറ്റ് ഏതെങ്കിലും ചാനല്‍ ദിലീപ് കരഞ്ഞെന്ന് റിപ്പോർട്ട് ചെയ്തോ. അന്വേഷണത്തോട് എനിക്ക് യോജിപ്പാണ്. അല്ലാതെ നിങ്ങളീ പറയുന്ന കഥകള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടർ ടിവി വാർത്ത നല്‍കിയതെന്നായിരുന്നു അവതാരിക അപർണ സെന്‍ വ്യക്തമാക്കിയത്.
അതേസമയം നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ദിലീപിനെ അന്വേഷണസംഘം ഏഴുമണിക്കൂര്‍ ചോദ്യംചെയ്തു. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം താന്‍ കണ്ടിട്ടില്ലെന്ന് ദിലീപ് ചോദ്യംചെയ്യലില്‍ അറിയിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളെക്കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു ദിലീപിന്റെ മറുപടി. പല ചോദ്യങ്ങള്‍ക്കും അറിയില്ല എന്ന മറുപടിയാണ് ദിലീപ് നല്‍കിയത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് എന്തിന് എന്നുള്ള ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി കിട്ടിയില്ലെന്ന് പോലീസ് പറയുന്നു. വാട്സാപ്പ് ചാറ്റുകള്‍, സംഭാഷണങ്ങള്‍, ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍, സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന്റെ മൊഴി എന്നിവയും ഉള്‍പ്പെടുത്തിയായിരുന്നു ചോദ്യാവലി തയ്യാറാക്കിയത്.
ആദ്യദിവസത്തെ ചോദ്യംചെയ്യലിനുശേഷം അന്വേഷണസംഘം മൊഴി വിലയിരുത്തി. പൊരുത്തക്കേടുകളുണ്ടോ എന്നും പരിശോധിച്ചു.
മുംബൈയിലേക്ക് കൊണ്ടുപോയ രണ്ട് ഫോണുകളിലെ വിവരങ്ങളും നശിപ്പിക്കപ്പെട്ടതായി ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയതിനെക്കുറിച്ചും ചോദ്യമുയര്‍ന്നു. സിനിമാ മേഖലയിലുള്ളവരുമായി ദിലീപ് നടത്തിയ ഫോണ്‍ സംഭാഷണങ്ങളും വാട്സാപ്പ് ചാറ്റുകളും മായ്ച്ചത് എന്തിന് എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി പറഞ്ഞില്ലെന്ന് അധികൃതര്‍ പറഞ്ഞു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് അനുമതി നേടിയത്.
നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും രണ്ടു ഘട്ടങ്ങളിലായി ചോദ്യംചെയ്യല്‍ നടത്തിയിരുന്നു. അതിനു ശേഷമാണ് ദിലീപ് വീണ്ടും അന്വേഷണസംഘത്തിന് മുന്നിലേക്ക് വന്നത്.