പണ്ട് ഇവന് പുലിയെ ഒക്കെ കണ്ടിച്ചു കാണും… എന്നാല്‍ ഇന്ന് അത് നടക്കില്ല, കുറച്ചൊക്കെ അവശനാണ് അദ്ദേഹം….ഗ്ലാമറിന്റെ പുറത്തും ഭയത്തിന്റെ പുറത്തും കുറച്ച് പേർ ഇപ്പോഴും അവർക്കൊപ്പം നിന്നെന്ന് വരും! അവർ ഉപദ്രവിക്കപ്പെട്ടുവെന്ന് അറിഞ്ഞപ്പോള്‍ ജനം തെരുവിലറങ്ങി… അയാളുടെ കടകളും തിയേറ്ററുകളുമൊക്കെ അടിച്ച് പൊളിച്ചു; നായകനെ പരസ്യമായി തേച്ചൊട്ടിച്ച് സംവിധായകൻ

ഇതിന് പിന്നില്‍ വലിയൊരു ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്. അവർക്കെല്ലാം പൈസയും ലഭിക്കുന്നുണ്ട്. ഫേക്ക് ഐഡിയൊക്കെ ഉണ്ടാക്കിയിട്ട് നടിയേയും നടിയെ പിന്തുണയ്ക്കുന്നവരേയും തെറിപറയാനായിട്ടുമാണ് ആളുകളെ നിയമിച്ചിരിക്കുന്നത്. കൂടെ നില്ക്കുന്ന ഒതുക്കാനും ശ്രമമുണ്ട്. ഇത് സത്യസന്ധമായ കാര്യമാണ്. കാശ് കിട്ടുന്നത് കൊണ്ട് അങ്ങനെ ചെയ്യുന്നുണ്ടെന്ന് ചിലർ തങ്ങളോട് തുറന്ന് സമ്മതിച്ചിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് അവകാശപ്പെടുന്നു. പിആർ വർക്ക് ഏറ്റെടുത്തിരിക്കുന്നവരുടെ വഴറ്റില്‍ പിഴപ്പാണ് അത്.
അതിനൊന്നും വലിയ ആയുസ്സില്ല. അവരത് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. ഇവിടെ അതല്ല വിഷയം. ഈ വേട്ടക്കാരന് ആദ്യം പറഞ്ഞത് ‘ഇങ്ങനെ അനുഭവപ്പെട്ട സ്ത്രീകള്‍ ഒന്നില്ലെങ്കില്‍ മിണ്ടാതിരിക്കണം അല്ലെങ്കില്‍ ആത്മഹത്യം ചെയ്യണം’ എന്നാണ്. എന്നാല്‍ അവള് ആത്മഹത്യയും ചെയ്തില്ല മിണ്ടാതെയും ഇരുന്നില്ല. കാലം കാത്തുവെച്ചിരുന്നത് എന്നത് പോലെ അവള് മുന്നോട്ട് വരികയാണെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കുന്നു. പഴയതിനേക്കാള്‍ മേലെ കയറാനായിട്ടുള്ള ഒരു സാധ്യതയാണ് കാണുന്നത്. ഒരു ചരിത്രപരായ മുന്നേറ്റമായിരിക്കും അത്. അങ്ങനെ വരട്ടെ എന്നാണ് നമ്മളൊക്കെ ആഗ്രഹിക്കുന്നത്. പുതിയ സിനിമയിലുടെ വമ്പന്‍ തിരിച്ച് വരവ് തന്നെ നടത്താന്‍ അവർക്ക് സാധിക്കട്ടെ . മലയാള സിനിമ അവരെ രണ്ട് കയ്യും നീട്ടി സ്വീകരിക്കും എന്നതില്‍ സംശയമില്ല. പിആർ വർക്കുകാരയൊക്കെ അവരുടെ വഴിക്ക് വിടാം. ദിലീപ് നിലവില്‍ മലയാള സിനിമയില്‍ അശക്തനാണെന്ന് പറയാന്‍ സാധിക്കില്ല. എന്നിരുന്നാലും പാണ്ടന്‍ നായുടെ പല്ലിന് ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ലെന്ന ആ സാധാനം ഓർത്താല്‍ മതി. പണ്ട് ഇവന് പുലിയെ ഒക്കെ കണ്ടിച്ചു കാണും. എന്നാല്‍ ഇന്ന് അത് നടക്കില്ല.
കുറച്ചൊക്കെ അവശനാണ് അദ്ദേഹം. ദുല്‍ഖർ, ഫഹദ്, നിവിന്‍, പ്രണവ്, ഷറഫുദ്ദീന് തുടങ്ങിയ വലിയൊരു നിരയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. അവർക്കെല്ലാം മികച്ച മാർക്കറ്റാണ് ഉള്ളത്. അവരുടെ പടങ്ങളൊക്കെ വലിയ തുകയ്ക്കാണ് കച്ചവടമാവുന്നത്. ഏറ്റവും വലിയ കാര്യം അതാണല്ലോയെന്നും ആലപ്പി അഷ്റഫ് ചോദിക്കുന്നു. കൊച്ചു കൊച്ചു പടങ്ങള്‍ എടുത്ത് വമ്പന്‍ സിനിമകളെ അട്ടിമറിക്കുന്ന നല്ല സംവിധായകരും ഇന്ന് രംഗത്തുണ്ട്. അങ്ങനെ മൊത്തത്തില്‍ മലയാള സിനിമ മാറിക്കൊണ്ടിരിക്കുകയാണ്. ആ മാറ്റത്തിനൊപ്പമാണ് എല്ലാവരും നില്‍ക്കേണ്ടത്. ഗ്ലാമറിന്റെ പുറത്തും ഭയത്തിന്റെ പുറത്തും കുറച്ച് പേർ ഇപ്പോഴും അവർക്കൊപ്പം നിന്നെന്ന് വരും. എന്നാല്‍ ഇതെല്ലാം മാറും. അങ്ങനെ മാറിയ ചരിത്രമാണല്ലോ നമുക്ക് മുമ്പിലുള്ളത്. ഈ പെണ്‍കുട്ടി ഇങ്ങനെ തിരിച്ച് വരുമെന്നും ഇത്രത്തോളം ആകുമെന്നും ആരെങ്കിലും പ്രതീക്ഷിച്ചതാണോ. പൊതുസമൂഹം വലിയ പിന്തുണയാണ് അവർക്ക് നല്‍കിയത്. അവർ ഉപദ്രവിക്കപ്പെട്ടുവെന്ന് അറിഞ്ഞപ്പോള്‍ ജനം തെരുവിലറങ്ങി. അയാളുടെ കടകളും തിയേറ്ററുകളുമൊക്കെ അടിച്ച് പൊളിച്ചു. ആ കുട്ടിയോടുള്ള സ്നേഹം കൊണ്ടായിരുന്നു അങ്ങനെ ചെയ്തത്. ഇതേ അവസ്ഥ ഇപ്പോഴുമുണ്ട്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയിലൂടെയുള്ള ഈ തെറിപറയലൊക്കെ ആരും കാര്യമാക്കുന്നില്ലെന്നും ആലപ്പി അഷ്റഫ് കൂട്ടിച്ചേർക്കുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....