Malayalam
ബിഗ് ബോസ് സീസൺ 4 പുത്തൻ സൂചന ; ഇനി വെറും പത്തുദിവസങ്ങൾ മാത്രം; പ്രെഡിക്ഷൻ ലിസ്റ്റുകൾ തെറ്റാണെന്ന് പറയുന്നവരോട്; കഴിഞ്ഞ സീസണിലെ ആ മത്സരാർത്ഥിയുടെ സഹോദരിയും ഇത്തവണ!
ബിഗ് ബോസ് സീസൺ 4 പുത്തൻ സൂചന ; ഇനി വെറും പത്തുദിവസങ്ങൾ മാത്രം; പ്രെഡിക്ഷൻ ലിസ്റ്റുകൾ തെറ്റാണെന്ന് പറയുന്നവരോട്; കഴിഞ്ഞ സീസണിലെ ആ മത്സരാർത്ഥിയുടെ സഹോദരിയും ഇത്തവണ!
ടെലിവിഷന്‍ പ്രേക്ഷകര്‍ കാത്തിരുന്നത് പോലെ ബിഗ് ബോസ് ഷോ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. മോഹന്‍ലാല്‍ തന്നെ അവതാരകനായിട്ടെത്തുന്ന ഷോ മാര്‍ച്ച് 27 നു ആരംഭിക്കുകയാണ്. ആഴ്ചകളായി പ്രൊമോ വീഡിയോസ് നിരന്തരം വന്ന് കൊണ്ടിരിക്കുകയാണ്. ഇതിനിടെ മത്സരാര്‍ഥികളെ കുറിച്ചുള്ള പ്രവചനങ്ങളും നടന്നിരുന്നു. ബോബി ചെമ്മണ്ണൂര്‍ മുതല്‍ പിസി ജോര്‍ജ് വരെ ബിഗ് ബോസിലേക്ക് വരുമെന്നാണ് പലരും പ്രവചിക്കുന്നത്. ഇതിലെ മറ്റൊരു തമാശ പലരുടെയും ആഗ്രഹങ്ങളാണ് ബിഗ് ബോസ് ഹൗസിലേക്ക് ഇവരൊക്കെ വരണം എന്നുള്ളത്.
പക്ഷെ, ഇതിനകം തന്നെ പുറത്ത് വന്ന പ്രെഡിക്ഷന്‍ ലിസ്റ്റില്‍ നിന്നും പലരും പിന്മാറി കൊണ്ടിരിക്കുകയാണ്. പാലാ സജി ഷോ യില്‍ ഉണ്ടൈന്ന് ആദ്യം മുതല്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ താന്‍ അതില്‍ ഇല്ലെന്ന് വ്യക്തമാക്കി താരം രംഗത്ത് വന്നു. അപ്പോള്‍ പുറത്ത് വിട്ട പ്രെഡക്ഷന്‍ ലിസ്റ്റുകളൊക്കെ സത്യമാണോ എന്ന് ചോദിച്ചാല്‍ അതിനുള്ള വിശദീകരണം നല്‍കി കൊണ്ട് എത്തിയിരിക്കുകയാണ് ബിഗ് ബോസ് സ്ഥിരം റിവ്യൂ ചെയ്യുന്ന രേവതി.
പാല സജി കണ്‍ഫോം ആയിട്ടുള്ള മത്സരാര്‍ഥി ആയിരുന്നു. അദ്ദേഹം ബിഗ് ബോസില്‍ പോവുന്നില്ലെന്ന് വ്യക്തമാക്കി വന്നു. അദ്ദേഹം ഓഡിഷനില്‍ പങ്കെടുത്തിരുന്നു. അമ്പത് ശതമാനത്തിലധികം കണ്‍ഫോം ആയിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് അദ്ദേഹം പിന്മാറിയതെന്ന് രേവതി പറയുന്നു. പിന്നെ പ്രെഡിക്ഷന്‍ ലിസ്റ്റില്‍ ഓഡിഷന് വിളിച്ചവരവും വരാന്‍ സാധിക്കുന്നവരും ഉണ്ടാവും.
ബിഗ് ബോസ് ഒരുപാട് പേരെ വിളിക്കും. കോണ്‍ടാക്ട് ചെയ്തവരും വിളിച്ചവര്‍ക്കുമൊക്കെ ബിഗ് ബോസില്‍ പങ്കെടുക്കാന്‍ ഇഷ്ടമുണ്ടാവും. പക്ഷേ എന്നെ തിരഞ്ഞെടുത്തില്ല, എനിക്ക് കിട്ടിയില്ല എന്ന് പറയാന്‍ അവര്‍ക്ക് നാണക്കേടുണ്ടാവും. ഓഡിഷനില്‍ പോയവര്‍ക്ക് ഞങ്ങളെ സെല്ക്ട് ചെയ്യു….. എന്ന് പറയാന്‍ സാധിക്കില്ല. കാരണം അത് ബിഗ് ബോസിന്റെ നിയമാവലി തെറ്റിക്കുന്നത് ആവും. ഓഡിഷന് പോയിട്ട് തിരഞ്ഞെടുക്കാത്തവര്‍ അതിനെ കുറിച്ച് മിണ്ടുകയുമില്ല. സീസണ്‍ തുടുങ്ങുമ്പോഴാണ് കൂടുതലായും അറിയുക.
പുതിയതായി കുറച്ച് മത്സരാര്‍ഥികളെ കുറിച്ചുള്ള വിവരങ്ങളും രേവതി പങ്കുവെച്ചു. ഒന്ന് നാദിറ മെഹ്‌റിന്‍ ആണ്. ന്യൂസ് റീഡറും അവതാരകയും ഒക്കെയാണ് നാദീറ. അടുത്തത് തിങ്കള്‍ ഭാല്‍ ആണ്. കഴിഞ്ഞ സീസണിലെ ഡിംപലിന്റെ സഹോദരിയാണ്. മുന്‍പ് മലയാളി ഹൗസില്‍ തിങ്കളും ഉണ്ടായിരുന്നു. വിദേശികള്‍ ഉണ്ടോ എന്നുള്ള ചോദ്യവും ഉയര്‍ന്ന് വരുന്നുണ്ട്. നടി പാരീസ് ലക്ഷ്മി ഉണ്ടെന്ന് കേള്‍ക്കുന്നുണ്ട്. മറ്റൊന്ന് അപര്‍ണ മള്‍ബറിയാണ്. മോഹൻലാൽ പറഞ്ഞ മദാമ്മ ഇനി ഇവർ ആകുമോ?
ബിഗ് ബോസ് ആദ്യ സീസണ്‍ ആയിരുന്നു ഇന്നും മലയാളികൾക്കിഷ്ടം. അതുകൊണ്ട് അത് പോലെ ആയാല്‍ മതിയായിരുന്നു എന്നാണ് ആരാധകരുടെ ആവശ്യം. സീസണ്‍ ഒന്നില്‍ നല്ല ഗെയിംസും അടിപൊളി മത്സരാര്‍ഥികളെ ആയിരുന്നു. ക്യാപ്റ്റന് പ്രത്യേക പവര്‍ ഉണ്ടായിരുന്നു. അതുപോലത്തെ സീസണ്‍ ആയാല്‍ മതിയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 4 എന്ന് തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് വീഡിയോയ്ക്ക് താഴെ വന്ന് കൊണ്ടിരിക്കുന്നത്.
about bigg boss season 4
