News
എസ്.പി. ബാലസുബ്രഹ്ണ്യത്തിന്റെ നില ഗുരുതരമായി തുടരുന്നു
എസ്.പി. ബാലസുബ്രഹ്ണ്യത്തിന്റെ നില ഗുരുതരമായി തുടരുന്നു
കൊറോണ വൈറസ് രോഗം ബാധിച്ചു ചികിത്സയില്‍ കഴിയുന്ന പ്രശസ്ത ഗായകന് എസ്.പി. ബാലസുബ്രഹ്ണ്യത്തിന്റെ നില ഗുരുതരമായി തുടരുന്നു. ഇന്നലെ വൈകുന്നേരം ആറിനു നടന്ന കൂട്ടപ്രാര്‍ഥനയില്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്, സംഗീത സംവിധായകരായ ഇളയരാജ, എ.ആര്. റഹ്മാന്, പ്രമുഖ സംവിധായകന് ഭാരതീരാജ, ഗാനരചയിതാവ് വൈരമുത്തു, നടി സരോജ ദേവി, നടന്മാരായ പ്രഭു, ശിവകുമാര്‍ എന്നിവര്‍ പങ്കെടുക്കുകയുണ്ടായി. എസ്പിബിയെ പ്രവേശിപ്പിച്ചിരിക്കുന്ന ചെന്നൈ എംജിഎം ആശുപത്രിയുടെ മുന്‍ഭാഗത്ത് മെഴുകുതിരികളും കൈയിലേന്തി ആയിരങ്ങള്‍ പ്രാര്‍ഥന നടത്തിയത്.
തഞ്ചാവൂര്‍, മധുര, ഈറോഡ്, കോയമ്ബത്തൂര്‍ എന്നിവിടങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ പ്രാര്‍ഥനകള്‍ നടത്തുകയുണ്ടായി.
