Malayalam
ആ മൂന്നുമാസം നിർണ്ണായകം; സഞ്ജയ് ദത്ത് തിരിച്ചെത്തുന്നതിനെ കുറിച്ച് കെജിഎഫ് നിര്‍മാതാവ് പറയുന്നു
ആ മൂന്നുമാസം നിർണ്ണായകം; സഞ്ജയ് ദത്ത് തിരിച്ചെത്തുന്നതിനെ കുറിച്ച് കെജിഎഫ് നിര്‍മാതാവ് പറയുന്നു
ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ അസുഖവിവരം പുറത്ത് വന്നതോടെ നിരാശയിലാണ് ആരാധകർ. ചികിത്സ പൂര്‍ത്തിയാക്കി മൂന്നുമാസം കൊണ്ട് സഞ്ജയ് ദത്ത് തിരിച്ചെത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. സഞ്ജയ് ദത്തിന്റെ വരാനിരിക്കുന്ന ചിത്രം ‘കെജിഎഫി’ന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ കാര്‍ത്തിക് ഗൗഡയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
“ചികിത്സ പൂര്‍ത്തിയാക്കി, മൂന്നുമാസം കഴിയുമ്ബോള്‍ സഞ്ജയ് തിരിച്ചെത്തും, എന്റെ സിനിമ പൂര്‍ത്തിയാക്കും. അദ്ദേഹത്തിന്റെ ടീം ഇന്നെന്നോട് സംസാരിച്ചിരുന്നു, രണ്ടു ദിവസം മുന്‍പ് ഞാന്‍ സഞ്ജയിനോടും സംസാരിച്ചിരുന്നു. സഞ്ജയ് ദത്തിന് ചിത്രത്തില്‍ മൂന്നു ദിവസത്തെ ഷൂട്ട് കൂടെ മാത്രമേ ബാക്കിയുള്ളൂ എന്നും കാര്‍ത്തിക് ഗൗഡ കൂട്ടിച്ചേര്‍ത്തു. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു കാര്‍ത്തിക് ഗൗഡ.
ചികിത്സയുമായി ബന്ധപ്പെട്ട് മറ്റ് ജോലികളില്‍നിന്നും മാറിനില്‍ക്കുകയാണെന്ന് ബോളിവുഡ് നടന് സഞ്ജയ് ദത്ത് ചൊവ്വാഴ്ച സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. താന്‍ ചികിത്സയുടെ ആവശ്യത്തിനായി വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ അനാവശ്യമായി ഊഹാപോഹങ്ങള്‍ നടത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് സഞ്ജയ് ദത്തും അദ്ദേഹത്തിന്റെ ഭാര്യ മാന്യത ദത്തും ആരാധകരോട് അഭ്യര്‍ത്ഥിച്ചിരുന്നു.
