Connect with us

നടനും സംവിധായകനുമായ മേജര്‍ രവി വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയക്ക് വിധേയനായി

News

നടനും സംവിധായകനുമായ മേജര്‍ രവി വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയക്ക് വിധേയനായി

നടനും സംവിധായകനുമായ മേജര്‍ രവി വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയക്ക് വിധേയനായി

നടനും സംവിധായകനുമായ മേജര്‍ രവി വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയക്ക് വിധേയനായി. അദ്ദേഹം തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ.

‘എല്ലാവര്‍ക്കും നമസ്‌കാരം. എന്റെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു. എന്റെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും നന്ദി’.മേജര്‍ രവി കുറിച്ചു. എമര്‍ജന്‍സി ഐസിയുവില്‍ നിന്നും അദ്ദേഹത്തെ റൂമിലേക്ക് മാറ്റി. ഏഴ് ദിവസം വരെ ആശുപത്രിയില്‍ തന്നെ കഴിയേണ്ടി വരുമെന്ന് അറിയിച്ചിട്ടുണ്ട്.

1990കളുടെ അവസാനത്തോടെയാണ് സൈനിക സേവനത്തിന് ശേഷം സിനിമാമേഖലയിലേക്ക് എത്തുന്നത്. പുനര്‍ജനിയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ തുടങ്ങിയ നിരവധി സിനിമകള്‍ സംവിധാനം ചെയ്തു. മേഷം, പട്ടാളം, ഡ്രൈവിംഗ് ലൈസന്‍സ്, വരനെ ആവശ്യമുണ്ട് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

More in News

Trending

Recent

To Top