ക്യാഷ്വല്‍ ബ്ലാക്ക് ഡ്രസ്സില്‍ ട്രെന്റി ലുക്കില്‍ രശ്മിക മന്ദാന, ആനിമല്‍ പ്രിന്റഡ് ഷര്‍ട്ടില്‍ തിളങ്ങി വിജയ് ദേവരകൊണ്ടയും; ഇരുവരും ഡിന്നര്‍ ഡേറ്റിംഗിനെത്തിയ ചിത്രങ്ങള്‍ വൈറല്‍; ഇനി എങ്കിലും ഇത് ഒഫീഷ്യല്‍ ആക്കിക്കൂടെ എന്ന് ആരാധകര്‍

ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളില്‍ ഒന്നിച്ച് എത്തിയതോടെ ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രശ്മിക നടന് രക്ഷിത് ഷെട്ടിയുമായുള്ള എന്‍ഗേജ്മെന്റ് വേണ്ടെന്ന് വച്ചത് വിജയ് കാരണമാണ് എന്ന വാര്‍ത്തകള്‍ വരെ എത്തിയിരുന്നു.
എന്നാല്‍ വിജയ് തന്റെ സുഹൃത്ത് മാത്രമാണെന്നും ബ്രേക്കപ്പില്‍ നിന്നും തിരികെ എത്തുവാന്‍ ശ്രമിക്കുകയാണെന്നും രശ്മിക പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ, രശ്മികയും വിജയ്യും പ്രണയത്തിലാണെന്നും ഇരുവരും ഡേറ്റിംഗ് ചെയ്യുകയാണെന്നും തെളിയിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
മുംബൈയിലെ ഒരു റസ്റ്റോറന്റില്‍ ഇരുവരും ഒന്നിച്ച് ഡിന്നര്‍ കഴിക്കാനെത്തിയതാണ് ക്യാമറയില്‍ പതിഞ്ഞത്. ചിത്രങ്ങളും വീഡിയോയും എത്തിയതോടെ ഇനി എങ്കിലും ഇത് ഒഫീഷ്യല്‍ ആക്കിക്കൂടെ എന്നാണ് ഇരു താരങ്ങളുടെയും ആരാധകര്‍ ചോദിക്കുന്നത്. ക്യാഷ്വല്‍ ബ്ലാക്ക് ഡ്രസ്സില്‍ ട്രെന്റി ലുക്കിലാണ് രശ്മിക പ്രത്യക്ഷപ്പെട്ടത്.
ആനിമല്‍ പ്രിന്റഡ് ഷര്‍ട്ടാണ് വിജയ് ദേവരകൊണ്ട ധരിച്ചിരുന്നത്. അതേസമയം, പുഷ്പ ആണ് രശ്മികയുടെതായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം. അല്ലു അര്ജുന് നായകനായ ചിത്രം 200 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ്. സ്പോര്‍ട്സ് ഡ്രാമയായി ഒരുങ്ങുന്ന ലൈഗര്‍ ആണ് വിജയ് ദേവരകൊണ്ടയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം എത്തുന്നത്. ക്രിക്കറ്റ് ആസ്പദമാക്കിയാണ് ചിത്രം...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....