Malayalam
‘ഇതു കാണാന്‍ ലളിതാമ്മ ഇല്ലാതായി പോയല്ലോ’ സങ്കടം ഉള്ളിലൊതുക്കി സിദ്ധാര്‍ത്ഥ്..! സന്തോഷ വാർത്ത ഇതാ.. വേദനയോടെ ആരാധകർ
‘ഇതു കാണാന്‍ ലളിതാമ്മ ഇല്ലാതായി പോയല്ലോ’ സങ്കടം ഉള്ളിലൊതുക്കി സിദ്ധാര്‍ത്ഥ്..! സന്തോഷ വാർത്ത ഇതാ.. വേദനയോടെ ആരാധകർ
അടുത്തിടെയായിരുന്നു നടി നടി കെപിഎസി ലളിത ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്. ഫെബ്രുവരി 22ന് ആയിരുന്നു കെപിഎസി ലളിത ഓര്‍മ്മയായത്. തുടക്കത്തിൽ നായികയായി തിളങ്ങിയെങ്കിലും വർഷങ്ങൾക്കിപ്പുറം കെപിഎസി ലളിത സഹനടിയായിട്ടാണ് പിന്നീട് ശ്രദ്ധിക്കപ്പെട്ടത്. ആർക്കും പകരമാകാൻസ സാധിക്കാത്ത നിരവധി കഥാപാത്രങ്ങൾക്ക് കെപിഎസി ലളിത ജീവൻ നൽകി. അഭിനയമാണോ… ജീവിക്കുകയാണോ എന്ന് പോലും കാഴ്ചക്കാരന് തോന്നിപ്പോയി.
പകരം വെയ്ക്കാനില്ലാത്ത അഭിനയ പ്രതിഭയായ കെപിഎസി ലളിതയുടെ വിയോഗം മലയാളത്തിന് കനത്ത നഷ്ടമാണ് വരുത്തിയത്. പകർന്നാട്ടത്തിൻ്റെ വൈവിദ്ധ്യമാർന്നൊരു മായാപ്രപഞ്ചം തീർത്ത് അനശ്വരതയിലേക്ക് ലയിച്ച പ്രിയപ്പെട്ട ലളിത മലയാള സിനിമ ജീവിയ്ക്കുന്ന കാലത്തോളം ഓർമ്മിക്കപ്പെടും എന്നതിൽ തർക്കമില്ല.
കഴിഞ്ഞ ദിവസം കെപിഎസി ലളിത-ഭരതൻ ദമ്പതികളുടെ മകനും നടനും സംവിധായകനുമായ സിദ്ധാർഥ് പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. അമ്മയുടെ ശവകുടീരത്തിന്റെ ഫോട്ടോയായിരുന്നു കഴിഞ്ഞ ദിവസം സിദ്ധാർത്ഥ് ഭരതൻ പങ്കുവെച്ചത്. അമ്മ എന്ന് എഴുതികൊണ്ടാണ് ഫോട്ടോകൾ സിദ്ധാർഥ് പങ്കുവെച്ചത്. കെപിഎസി ലളിത അന്തരിച്ചിട്ട് പതിനാറ് ദിവസങ്ങൾ പിന്നിട്ടു. അതുമായി ബന്ധപ്പെട്ട ചടങ്ങുകളെല്ലാം പൂർത്തിയായതായും സിദ്ധാർഥ് അറിയിച്ചിട്ടുണ്ട്.
ഇന്ന് കെപിഎസി ലളിതയുടെ ജന്മദിനമാണ്. അമ്മയുടെ ജന്മദിനത്തിൽ തന്റെ ഏറ്റവും പുതിയ സംവിധാന സംരംഭത്തിന്റെ ആദ്യ ടീസറും സിദ്ധാർഥ് പങ്കുവെച്ചു. സിദ്ധാർഥിന്റെ സോഷ്യൽമീഡിയ കുറിപ്പ് ഇങ്ങനെയായിരുന്നു. ‘അമ്മ മരിച്ചിട്ട് ഇന്നലെ 16 ദിവസം പൂർത്തിയായി. ഔദ്യോഗികമായ ദുഖാചരണം അവസാനിക്കുകയാണ്. ഇന്ന് അമ്മയുടെ ജന്മദിനം കൂടിയാണ്. ശുഭകരമായ ഈ ദിവസം തന്നെ എന്റെ പുതിയ ചിത്രമായ ജിന്നിന്റെ ടീസർ റിലീസ് ചെയ്തുകൊണ്ട് ജോലിയിലേക്ക് തിരികെ പ്രവേശിക്കാമെന്ന് കരുതി. അമ്മയുടെ വിയോഗത്തിൽ നിന്ന് കര കയറാൻ നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണയും അനുഗ്രഹവും ഉണ്ടാകണം’ സിദ്ധാർഥ് ഭരതൻ കുറിച്ചു. പ്രമുഖ താരങ്ങളും സഹപ്രവർത്തകരും ജന്മദിനത്തിൽ കെപിഎസി ലളിതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഈ വിയോഗം നേരിടാനുള്ള കരുത്ത് സിദ്ധാർഥിനും കുടുംബത്തിനും ഉണ്ടാകട്ടെയെന്ന പ്രാർത്ഥനയും നിരവധി പേർ പങ്കുവെച്ചു.
സിദ്ധാർഥ് ഭരതന്റെ ഏറ്റവും പുതിയ സംവിധാന സംരംഭം ജിന്ന് എന്ന സിനിമയാണ്. ചിത്രത്തിൽ സൗബിൻ ഷാഹിറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഏറെ ആകാംഷ ജനിപ്പിക്കുന്ന ടീസറിൽ സൗബിന്റെ പ്രകടനം തന്നെയാണ് ഹൈലൈറ്റ്. ശാന്തി ബാലചന്ദ്രൻ, ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ, സാബുമോൻ എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു. കലിക്ക് ശേഷം രാജേഷ് ഗോപിനാഥൻ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. വർണ്യത്തിൽ ആശങ്കയാണ് സിദ്ധാർഥ് ഭരതന്റെ സംവിധാനത്തിൽ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ.