Connect with us

വരുന്നത് രാജാവാകുമ്പോൾ വരവും രാജകീയമാകണം…മരക്കാർ 3300 ഇല്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്നു!

Malayalam

വരുന്നത് രാജാവാകുമ്പോൾ വരവും രാജകീയമാകണം…മരക്കാർ 3300 ഇല്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്നു!

വരുന്നത് രാജാവാകുമ്പോൾ വരവും രാജകീയമാകണം…മരക്കാർ 3300 ഇല്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്നു!

ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യാന്‍ പോകുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ലോകം മുഴുവനുമായി 3300 ഇല്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ റിലീസ് ചെയ്യും. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കച്ചവടമാണിത്.

കേരളത്തിൽ 600 സ്ക്രീനിലാണ് മരക്കാർ പ്രദർശിപ്പിക്കുക. ഇന്ത്യയുടെ മറ്റിടങ്ങളിൽ 1200 സ്ക്രീനുകളിലും. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. രാജ്യത്തിനു പുറത്ത് ഇന്നലെ വരെ കരാർ ഒപ്പുവച്ചിട്ടുള്ളത് 1500 സ്ക്രീനിലാണ്. ഇത് 1800 വരെ ആയേക്കും. ആകെ 3300 സ്ക്രീനുകളിലാകും റിലീസ്. വിദേശ കരാറുകൾ 30 നു ശേഷമേ പൂർണമാകൂ. വിദേശത്തു 1800 തിയറ്ററുകളിൽവരെ പ്രദർശിപ്പിച്ചേക്കാം.

നവംബര്‍ മുപ്പതു വരെ ചിത്രത്തിന്റെ ചാര്‍ട്ടിങ് നടക്കും എന്നതാണ് കാരണം. റിലീസ് ഡേ തന്നെ ഏകദേശം അമ്പതു കോടിയുടെ ബിസിനസ്സ് ഈ ചിത്രം നടത്തുമെന്നാണ് ഇപ്പോള്‍ വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. 12700 ഇല്‍ കൂടുതല്‍ ഷോകള്‍ ആണ് ആദ്യ ദിനം മരക്കാര്‍ കളിക്കുക. പ്രിയദര്‍ശന്‍ ഒരുക്കിയ ഈ ബ്രഹ്‌മാണ്ഡ ചിത്രം നിര്‍മ്മിച്ചത് ആന്റണി പെരുമ്പാവൂര്‍ ആണ്.

കേരളത്തിലെ ഭൂരിഭാഗംതിയറ്ററുകളിലും 6 പ്രദർശനങ്ങളാണ്. ചിലയിടത്ത് ഏഴും. രാത്രി 12നാണു ഷോ തുടങ്ങുന്നത്. ദുബായിയിലെ സ്ക്രീനുകളിലും ഇതുതന്നെയാണ് അവസ്ഥ. ആദ്യ ദിവസം 3300 സ്ക്രീനുകളിലായി ചുരുങ്ങിയത് 12,700 ഷോകൾ ഉണ്ടാകും. നാലു ഷോ വീതം പരിഗണിച്ചാൽപോലും 25 ലക്ഷത്തിലേറെ പേർ ആദ്യ ദിവസം സിനിമ കാണും. ഒരു ടിക്കറ്റിൽനിന്നു ശരാശരി വരുമാനം 200 രൂപയാണു കണക്കാക്കുന്നത്. വിദേശത്തെ ഉയർന്ന വിനിമയ നിരക്കുകൂടി പരിഗണിച്ചുള്ള വരുമാനമാണിത്. ഇതിൽനിന്നായി ആദ്യ ദിവസം 50 കോടിയോളം രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു.

More in Malayalam

Trending

Recent

To Top