Connect with us

അദ്ദേഹത്തെ കണ്ടതും കാലില്‍ വീണു… എനിക്ക് പറ്റില്ല… എന്നെ വിട്ടേക്കൂവെന്ന് അപേക്ഷിച്ചു

Malayalam

അദ്ദേഹത്തെ കണ്ടതും കാലില്‍ വീണു… എനിക്ക് പറ്റില്ല… എന്നെ വിട്ടേക്കൂവെന്ന് അപേക്ഷിച്ചു

അദ്ദേഹത്തെ കണ്ടതും കാലില്‍ വീണു… എനിക്ക് പറ്റില്ല… എന്നെ വിട്ടേക്കൂവെന്ന് അപേക്ഷിച്ചു

ആദ്യ സിനിമയില്‍ അഭിനയിച്ച അനുഭവത്തെക്കുറിച്ച്‌ കുറിച്ച് തുറന്ന് പറഞ്ഞ് നടി കെ.പി.എ.സി ലളിത. സിനിമയില്‍ അഭിനയിക്കാനെത്തുമ്പോൾ ഏറെ ടെന്‍ഷനോടെയാണ് ലൊക്കേഷനില്‍ നിന്നതെന്നും തനിക്ക് സിനിമ പറ്റില്ലെന്ന് പറഞ്ഞു സംവിധായകന്റെ കാല് പിടിച്ചെന്നും കെ.പി.എ.സി ലളിത പറയുന്നു
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറയുന്നത്

‘കൂട്ടുകുടുംബം’ എന്ന കെ എസ് സേതുമാധവന്‍ സാറിന്റെ സിനിമയില്‍ ആദ്യമായി അഭിനയിക്കാന്‍ വരുമ്പോൾ എന്റെ കയ്യും കാലും വിറയ്ക്കുകയായിരുന്നു. കെ.എസ് സേതുമാധവന്‍ എന്ന സംവിധായകന്‍ കുറച്ച്‌ ചൂടനാണ്. എന്ന് ചിലര്‍ പറഞ്ഞതും എനിക്ക് ടെന്‍ഷനായി. സിനിമ തുടങ്ങുന്നതിന്‍്റെ തലേ ദിവസം ഞാന്‍ ഉറങ്ങിയതേയില്ല. ‘നമുക്ക് സിനിമ വേണ്ട നാടകം മതി അച്ഛാ’ എന്ന് പറഞ്ഞെങ്കിലും അഭിനയിച്ചു നോക്കാന്‍ അച്ഛന്‍ പറഞ്ഞു. പിറ്റേ ദിവസം രാവിലെ സേതുമാധവന്‍ സാറിനെ കണ്ടതും ഞാന്‍ കാലില്‍ വീണു. ‘എനിക്ക് സിനിമ പറ്റില്ല എന്നെ വിട്ടേക്കൂ’, എന്നായിരുന്നു ഞാന്‍ അപേക്ഷിച്ചത്.

‘നമുക്ക് എടുത്ത് നോക്കാം, എടുക്കുന്നത് ശരിയാകുന്നില്ലേല്‍ ലളിത പൊയ്ക്കോളൂ’ എന്ന് പറഞ്ഞു. ക്ലാപ്പ് ബോര്‍ഡ് അടിക്കാതെ എന്നെ കംഫര്‍ട്ടാക്കുന്ന രീതിയിലാണ് ആദ്യ ഷോട്ട് എടുത്തത് . അരി പാറ്റുന്ന സീനായിരുന്നു. അരി പാറ്റിക്കൊണ്ടു ‘ഞാന്‍ എടുത്തില്ല’ എന്ന് പറയുന്നതായിരുന്നു സിനിമയിലെ എന്റെ ആദ്യ ഷോട്ടെന്ന് കെ.പി.എ.സി ലളിത പറയുന്നു

More in Malayalam

Trending