News
നടന്റെ പണം ധൂര്‍ത്തടിച്ചു! വീട്ടുകാരില്‍ നിന്നും അകറ്റി… സി.ബി.ഐ റിയ ചക്രവർത്തിയെ ഇന്ന് ചോദ്യം ചെയ്തേക്കും
നടന്റെ പണം ധൂര്‍ത്തടിച്ചു! വീട്ടുകാരില്‍ നിന്നും അകറ്റി… സി.ബി.ഐ റിയ ചക്രവർത്തിയെ ഇന്ന് ചോദ്യം ചെയ്തേക്കും
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രവര്‍ത്തിയെ സി.ബി.ഐ പ്രതി ചേര്‍ത്തു. നടന്റെ മരണശേഷം റിയയ്ക്കെതിരേ കുടുംബം ശക്തമായ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. സുശാന്തിന്റെ ബോഡിഗാര്‍ഡ്, മുന്‍കാമുകി അങ്കിത തുടങ്ങിയവരും റിയയ്ക്കെതിരേ സംസാരിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റിയയെ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ബീഹാര്‍ സര്‍ക്കാരിന്റെ ശിപാര്‍ശ പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.
നടന്റെ പണം ധൂര്‍ത്തടിച്ചതായും വീട്ടുകാരില്‍ നിന്ന് അകറ്റിയതായും ആപോരണമുണ്ട്. കേസില്‍ റിയയുടെ മൂന്ന് ബന്ധുക്കളടക്കം അഞ്ച് പേരെ സി.ബി.ഐ പ്രതി ചേര്‍ത്തിട്ടുണ്ട്. സുശാന്തിന്റെ ബന്ധുവായ സാമുവല്‍ മിറാണ്ടയെ കഴിഞ്ഞ രണ്ട് ദിവസമായി ഇഡി ചോദ്യം ചെയ്തിരുന്നു.
അന്വേഷണത്തിനായി മുംബൈയിലെത്തിയ പാറ്റ്ന എസ്പിയെ ക്വാറന്റൈന് ചെയ്ത നടപടിയില്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കം തുടരുകയാണ്. എസ്പിയെ ഉടന്‍ വിട്ടയച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ബീഹാര്‍ ഡി.ജി.പി ഇന്നലെ പറഞ്ഞിരുന്നു.
