സെല്‍റ്റോസ് എസ്യുവി സ്വന്തമാക്കി നടി രജിഷ വിജയന്
മലയാളികളുടെ പ്രിയപ്പെട്ട താരം രജീഷ വിജയന്. നുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ താരം അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റാക്കിയ നായികയാണ്.
ഇപ്പോൾ ഇതാ ഒരു പുതിയ സന്തോഷം ആരാധകരുമായി പങ്കിട്ടിരിക്കുകയാണ്. സെല്‍റ്റോസ് എസ്യുവി സ്വന്തമാക്കിയിരിക്കുകയാണ് താരം. സെല്‍റ്റോസ് ആനിവേഴ്സറി എഡിഷനാണ് രജീഷ വാങ്ങിയത്. സെല്‍ റ്റോസ് ഇന്ത്യന്‍ വിപണിയില്‍ എത്തി ഒരു വര്‍ഷം കഴിഞ്ഞ വേളയിലാണ് അവര്‍ സ്പെഷ്യല്‍ എഡിഷന് പുറത്തിറക്കിയത്. കിയ മോട്ടോഴ്സിന്റെ കേരളത്തിലെ പ്രമുഖ ഡീലര്‍ഷിപ്പായ ഇഞ്ചിയോണ്‍ കിയയില്‍ നിന്നാണ് അറോറ ബ്ലാക്ക് പേള്‍ നിറത്തിലുള്ള സെല്‍റ്റോസ് ആനിവേഴ്സറി എഡിഷനെ രജിഷ വിജയന് ഏറ്റുവാങ്ങിയത്. അറോറ ബ്ലാക്ക് പേള്‍ നിറത്തിലുള്ള കാര്‍ ആണ് താരം സ്വന്തമാക്കിയത്.
സ്റ്റാന്‍ഡ് ആപ്പ് ആണ് രജിഷയുടെ ഏറ്റവുമൊടുവിലായി റിലീസായ ചിത്രം. ലവ് , ഖൊ ഖൊ തുടങ്ങിയവയാണ് ഇനി റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍.
