Malayalam
ട്രാന്‍സ് ജെന്‍ഡറിന്റെ ജീവിത കഥ; പുതിയ ചിത്രത്തെക്കുറിച്ച് അഞ്ജലി പറയുന്നത്!
ട്രാന്‍സ് ജെന്‍ഡറിന്റെ ജീവിത കഥ; പുതിയ ചിത്രത്തെക്കുറിച്ച് അഞ്ജലി പറയുന്നത്!
ഒരുപാട് വാർത്തകളും വിവാദങ്ങളും കൊണ്ട് സോഷ്യൽ മീഡിയ ചർച്ചയായ നടിയാണ് അഞ്ജലി അമീർ.ഇപ്പോളിതാ അഞ്ജലിയുടെ ജീവിതം സിനിമയാകുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഒരേ സമയം മലയാളത്തിലും തമിഴിലുമായിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡൈനി ജോര്‍ജ് ആണ്. ഗോള്‍ഡന്‍ ട്രബറ്റ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ അനില്‍ നമ്പ്യാരാണ് ചിത്രം നിര്‍മിക്കുന്നത്. അഞ്ജലി തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഴിഞ്ഞദിവസം കോഴിക്കോട് പ്രസ് ക്ലബ്ബിൽ വെച്ച് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നു.
മമ്മൂട്ടി ചിത്രം പേരമ്പിലൂടെ ശ്രദ്ധ നേടിയ നടി അഞ്ജലി അമീറിന്റെ ജീവിതാനുഭവങ്ങളാണ് ചിത്രം പറയുന്നത്. ഒരു ട്രാന്‍സ് ജെന്‍ഡറിന്റെ ജീവിതം, അവര്‍ മാനസികമായും ശാരീരകമായും അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങളൊക്കെ ആഴത്തില്‍ ചര്‍ച്ച ചെയുന്നതായിരിക്കും ചിത്രമെന്ന് അഞ്ജലി അമീര്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകനായ വി.കെ അജിത് കുമാറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ദേശീയ അന്തര്‍ദേശീയ പുരസ്കാരം ലഭിച്ച നവല്‍ എന്ന ജുവല്‍ എന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരുന്നതും അജിത് കുമാറായിരുന്നു. അടുത്തവര്‍ഷം മെയ് പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. പൊള്ളാച്ചിയിലും കോഴിക്കോട്ടും ബെംഗലുരുവിലുമായിരിക്കും ലൊക്കേഷനുകള്‍.
new film about anjali ameer
