Connect with us

മോഷണം പോയ ബാഗിലുണ്ടായിരുന്ന രണ്ട് കാര്‍ഡുകള്‍ തിരികെ കിട്ടി!

Malayalam

മോഷണം പോയ ബാഗിലുണ്ടായിരുന്ന രണ്ട് കാര്‍ഡുകള്‍ തിരികെ കിട്ടി!

മോഷണം പോയ ബാഗിലുണ്ടായിരുന്ന രണ്ട് കാര്‍ഡുകള്‍ തിരികെ കിട്ടി!

ട്രെയിനില്‍ യാത്രയ്ക്കിടെ തന്‍റെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ ബാഗ് മോഷണം പോയെന്ന് നടന്‍ സന്തോഷ് കീഴാറ്റൂര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ മോഷണം പോയ ബാഗിലുണ്ടായിരുന്ന രണ്ട് കാര്‍ഡുകള്‍ കിട്ടിയതായി അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്.

ആരോ മോഷ്ടിച്ച തന്‍റെ ബാഗിൽ നിന്നും കള്ളൻ അലക്ഷ്യമായി വലിച്ചെറിഞ്ഞ രണ്ട് കാർഡുകൾ ക്ലസ്റ്റിൻ സുനിൽ ഡിക്രൂസ് എന്ന വിദ്യാര്‍ഥിക്ക് എറണാകുളം ജംഗ്ഷൻ ഒന്നാം പ്ലാറ്റ്‍ഫോമിൽ നിന്നും കിട്ടിയതായി തന്നെ വിളിച്ചറിയിച്ചുവെന്നാണ് ഫേസ്ബുക്കിൽ സുനിൽ കുറിച്ചിരിക്കുന്നത്.

ട്രെയിനില്‍ യാത്ര ചെയ്യവേ വിലപിടിപ്പുള്ള സാധനങ്ങള്‍ അടങ്ങിയ ബാഗ് മോഷണം പോയെന്ന് നടന്‍ സന്തോഷ് കീഴാറ്റൂര്‍. എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ തുരന്തോ എക്‌സ്പ്രസില്‍ വെച്ചാണ് ബാഗ് മോഷണം പോയത്. സംഭവത്തില്‍ റെയില്‍വേ പോലീസിന് സന്തോഷ് പരാതി നല്‍കിയെങ്കിലും ഇത് വരെ മറുപടിയൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. ബാഗ് മോഷണം പോയ ഉടനെ തന്നെ സന്തോഷ് സോഷ്യൽ മീഡിയയിൽ ഇക്കാര്യം പങ്കുവെച്ചു.

about santhosh kezhattoor

Continue Reading
You may also like...

More in Malayalam

Trending