Bollywood
രാഖി സാവന്തിന്റെ ഭര്‍ത്താവ് ആദില്‍ ഖാന്‍ ദുറാനിക്കെതിരെ ബ ലാത്സംഗ പരാതിയുമായി ഇറാനിയന്‍ യുവതി; പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു
രാഖി സാവന്തിന്റെ ഭര്‍ത്താവ് ആദില്‍ ഖാന്‍ ദുറാനിക്കെതിരെ ബ ലാത്സംഗ പരാതിയുമായി ഇറാനിയന്‍ യുവതി; പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി രാഖി സാവന്ത്. ഇപ്പോഴിതാ രാഖി സാവന്തിന്റെ ഭര്‍ത്താവ് ആദില്‍ ഖാന്‍ ദുറാനിക്കെതിരെ ബ ലാത്സംഗ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇറാനിയന്‍ യുവതി. രാഖി സാവന്ത് നല്‍കിയ വഞ്ചന കേസില്‍ ആദില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനിടെയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മൈസൂര്‍ പൊലീസ് ആണ് യുവതിയുടെ പരാതിയില്‍ കേസ് എടുത്തിരിക്കുന്നത്. വി.വി പുരം പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൈസൂരില്‍ താമസിക്കുന്നതിനിടെ ആദില്‍ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പീ ഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.
അഞ്ച് മാസം ഒരുമിച്ച് താമസിച്ചതിന് ശേഷം വിവാഹം കഴിക്കണമെന്ന ആദിലിനോട് ആവശ്യപ്പെട്ടുവെങ്കിലും നിരസിച്ചുവെന്ന് യുവതി പരാതിയില്‍ പറയുന്നു. പരാതി നല്‍കിയാല്‍ തന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ആദില്‍ ഭീ ഷണി മുഴക്കിയതായും യുവതി ആരോപിക്കുന്നുണ്ട്.
ഗാര്‍ഹിക പീ ഡനത്തിന് എതിരെയാണ് രാഖി ആദിലിന് എതിരെ പരാതി നല്‍കിയത്. ആദിലിനെ ഓഷിവാര പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഐപിസി സെക്ഷന്‍ 406, 420 പ്രകാരമാണ് ഒഷിവാര പോലീസ് രാഖിയുടെ പരാതിയില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.
വൈകുന്നേരത്തോടെ പോലീസ് എഫ്‌ഐആറില്‍ ഐപിസി 498 (എ), 377 എന്നീ വകുപ്പുകളും ചേര്‍ത്തു. ആദിലിനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. ആദില്‍ ഫ്‌ളാറ്റില്‍ നിന്ന് പണവും ആഭരണങ്ങളും അപഹരിച്ചുവെന്നാണ് രാഖിയുടെ ആരോപണം. പിന്നീട് വ ധശ്രമം നടത്തിയെന്നും ആരോപിച്ചു.
ഉച്ചയോടെ മുംബൈയിലെ ഒഷിവാര പോലീസ് സ്‌റ്റേഷന് മുന്നില്‍ സംഭവത്തില്‍ രാഖി മാധ്യമങ്ങളോട് സംസാരിച്ചു. ‘ആദില്‍ രാവിലെ വീട്ടില്‍ എന്നെ ആ ക്രമിക്കാന്‍ എത്തി, ഞാന്‍ ഉടന്‍ പോലീസിനെ വിളിച്ചു. അവന്‍ എന്റെ വീട്ടില്‍ വന്ന് ഭീ ഷണിപ്പെടുത്തുന്നത് ഇപ്പോള്‍ പതിവാണ്. ഇന്നും അവന്‍ എന്നെ വീട്ടില്‍ തല്ലാന്‍ വന്നു. അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം’ എന്നും രാഖി വിവരിച്ചു. ഇതിനിടെ താരം ബോധരഹിതരായി വീണിരുന്നു.