Connect with us

നെറ്റ്ഫ്‌ലിക്‌സ് സീരീസ് ‘സ്‌ട്രേഞ്ചര്‍ തിങ്ങ്‌സി’ന്റെ ആനിമേറ്റഡ് സീരീസ് എത്തുന്നു

News

നെറ്റ്ഫ്‌ലിക്‌സ് സീരീസ് ‘സ്‌ട്രേഞ്ചര്‍ തിങ്ങ്‌സി’ന്റെ ആനിമേറ്റഡ് സീരീസ് എത്തുന്നു

നെറ്റ്ഫ്‌ലിക്‌സ് സീരീസ് ‘സ്‌ട്രേഞ്ചര്‍ തിങ്ങ്‌സി’ന്റെ ആനിമേറ്റഡ് സീരീസ് എത്തുന്നു

ആഗോളശ്രദ്ധ നേടിയ നെറ്റ്ഫ്‌ലിക്‌സ് സീരീസ് ‘സ്‌ട്രേഞ്ചര്‍ തിങ്ങ്‌സി’ന്റെ ആനിമേറ്റഡ് സീരീസ് എത്തുന്നു. സീരീസിന്റെ സൃഷ്ടാക്കളായ മാറ്റും റോസ് ഡഫറമാണ് ആനിമേഷന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരാകുന്നത്.

നെറ്റ്ഫ്‌ലിക്‌സ് ഷോ ആയ ‘ഗ്ലിച്ച് ടെക്‌സി’ന്റെ സഹസൃഷ്ടാവും എഴുത്തുകാരനും ആനിമേറ്ററുമായ എറിക് റോബിള്‍സ് ആണ് പുതിയ ആനിമേറ്റഡ് സീരീസ് വികസിപ്പിക്കുന്നത്.

‘സ്‌ട്രേഞ്ചര്‍ തിങ്ങ്‌സിന്റെ ആനിമേറ്റഡ് സീരീസ് ഞങ്ങളുടെ സ്വപ്നമാണ്. ഈ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത് തികച്ചും ആവേശം നല്‍കുന്നു’എന്നാണ് വെറൈറ്റിക്ക് നല്‍കിയ അഭിമുഖത്തില്‍ ഡഫര്‍ പറഞ്ഞത്. സ്‌ട്രേഞ്ചര്‍ തിങ്ങ്‌സിന് കീഴില്‍ നിരവധി പരിപാടികളാണ് അണിയപ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്യുന്നത്.

ആനിമേഷന്‍ കൂടാതെ സീരീസിന്റെ ഒരു ലൈവ്ആക്ഷന്‍ സ്പിന്‍ഓഫിനും 1950 കളിലെ ഹോക്കിന്‍സ് പശ്ചാത്തലമാക്കിയ ഒരു സ്‌റ്റേജ് ഷോയും പദ്ധിയിലുണ്ട്.

സീരീസിന്റെ അഞ്ചാം സീസണിന്റെ ചിത്രീകരണം ജൂണില്‍ ആരംഭിക്കും. അഞ്ചാം സീസണ്‍ പുറത്തിറങ്ങുന്നു എന്ന പോസ്റ്റര്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ട നെറ്റ്ഫ്‌ലിക്‌സ് സീരിസുകളില്‍ ഒന്നാണിത്. അവസാന ഭാഗത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പും സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുന്നുണ്ട്.

More in News

Trending