Connect with us

എഴ് കോടിയിലധികം കാഴ്ചക്കാര്‍, 16 രാജ്യങ്ങളില്‍ ട്രെന്‍ഡിങില്‍; ലോകത്താകെ ‘പുഷ്പ’ ഇഫക്ട്

News

എഴ് കോടിയിലധികം കാഴ്ചക്കാര്‍, 16 രാജ്യങ്ങളില്‍ ട്രെന്‍ഡിങില്‍; ലോകത്താകെ ‘പുഷ്പ’ ഇഫക്ട്

എഴ് കോടിയിലധികം കാഴ്ചക്കാര്‍, 16 രാജ്യങ്ങളില്‍ ട്രെന്‍ഡിങില്‍; ലോകത്താകെ ‘പുഷ്പ’ ഇഫക്ട്

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് പുഷ്പ. ചിത്രത്തിന്റേതായി പുറത്തെത്തിയ എല്ലാ വിശേഷങ്ങളും പ്രകേഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

പുഷ്പയുടെ രണ്ടാം ഭാഗം എപ്പോള്‍ എന്ന ചോദ്യത്തിനുള്ള ഉത്തരവും കാത്തിരിപ്പ് വെറുതേയാകില്ല എന്നും സൂചന നല്‍കിക്കൊണ്ടാണ് ഏപ്രില്‍ ഏഴിന് ചിത്രത്തിന്റേതായുള്ള വീഡിയോ പുറത്തെത്തിയത്.

വീഡിയോ ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും കോടിക്കണക്കിന് കാഴ്ച്ചക്കാരെയാണ് ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യ, കുവൈറ്റ്, ബെഹറിന്‍, ഖത്തര്‍, യുഎഇ, ഓസ്‌ട്രേലിയ, മാള്‍ട്ട, സൗദി, യുകെ, പാക്കിസ്താന്‍, കാനഡ, യുഎസ്, ശ്രീലങ്ക, സിംഗപ്പൂര്‍, ന്യൂസിലന്റ് എന്നിങ്ങനെ 16 രാജ്യങ്ങളില്‍ വീഡിയോ ട്രെന്‍ഡിങ്ങില്‍ മുന്നിലാണ്.

ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായാകാം ഇത്രയും വലിയ ജനപ്രീതി ഒരു ഗ്ലിംപ്‌സ് വീഡിയോയ്ക്ക് ലഭിക്കുന്നത്. വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത് എഴ് കോടിയിലധികം പ്രേക്ഷകരാണ്. 30 ലക്ഷത്തിനടുത്ത് ലൈക്കുകളും വീഡിയോ സ്വന്തമാക്കി കഴിഞ്ഞു. തിരുപ്പതി ജയിലില്‍ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപ്പെട്ട പുഷ്പയെ കാണാനില്ല എന്ന വാര്‍ത്തയും നാട്ടില്‍ നടക്കുന്ന കലാപങ്ങളുമൊക്കെയാണ് വീഡിയോയില്‍ കാണിക്കുന്നത്.

കൂടാതെ പുഷ്പ 2വിന്റെ പ്രഥമ പോസ്റ്ററും ജനശ്രദ്ധയാകര്‍ഷിച്ച ഒന്നാണ്. സാരിയും സ്വര്‍ണ്ണാഭരണങ്ങളും ധരിച്ച് തോളും ചരിച്ച് നില്‍ക്കുന്ന പുഷ്പരാജിന്റെ വ്യത്യസ്ത ലുക്കായിരുന്നു പോസ്റ്ററില്‍. സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആഗോള പ്രേക്ഷകര്‍.

More in News

Trending

Recent

To Top