Connect with us

രാജ്യത്ത് അമ്മമാർക്ക് മുലയൂട്ടാനുള്ള സൗകര്യങ്ങളില്ല; നേഹ ദൂപിയ

Social Media

രാജ്യത്ത് അമ്മമാർക്ക് മുലയൂട്ടാനുള്ള സൗകര്യങ്ങളില്ല; നേഹ ദൂപിയ

രാജ്യത്ത് അമ്മമാർക്ക് മുലയൂട്ടാനുള്ള സൗകര്യങ്ങളില്ല; നേഹ ദൂപിയ

ബ്രസ്റ്റ് ഫീഡിങ് വീക്കിന്റെ ഭാഗമായി മുലയൂട്ടുന്ന അമ്മമാര്‍ക്ക് അവശ്യമായ സൗകര്യങ്ങള്‍ രാജ്യത്തില്ലെന്ന് തുറന്നടിച്ച്‌ ബോളിവുഡ് നടി നേഹ ധൂപിയ. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് മുലയൂട്ടുന്നതിലെ അനുഭവം താരം പങ്കുവെച്ചത്. മകളെ മുലയൂട്ടുന്ന ചിത്രത്തിനൊപ്പമാണ് നടി കുറിപ്പ് പങ്കുവെച്ചത്.

എട്ടുമാസം നീണ്ട അമ്മ ജീവിതത്തെക്കുറിച്ചാണ് നേഹ ആരാധകരോട് സംസാരിക്കുന്നത്. ഒരു അമ്മയാവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല . ഉറക്കമില്ലാത്ത രാത്രികളും താനൊരു ഭക്ഷ്യ വസ്തുവാണെന്ന ചിന്തയുമെല്ലാം ചേര്‍ന്ന മനോഹരമായ ഒരു പാക്കേജാണ് ഇത്. ഒരേ സമയം ഒരുപാടു കാര്യങ്ങള്‍ ഒരുമിച്ച്‌ ചെയ്യാന്‍ അമ്മയ്ക്കാവും. ആറു മാസം മെഹറിന് മുലപ്പാല്‍ മാത്രം കൊടുത്തു. ഇപ്പോഴും അത് തുടരുന്നു. എനിക്ക് ലഭിക്കുന്ന പിന്തുണയെക്കുറിച്ച്‌ മനസിലാക്കാന്‍ ഇത് കാരണമായി. അതിനൊപ്പം മുലയൂട്ടാന്‍ സൗകര്യമില്ലാത്തതിനെക്കുറിച്ചും മറ്റു പ്രശ്‌നങ്ങളും തിരിച്ചറിയാനായി. ഒരിക്കല്‍ വിമാനത്തിലായിരിക്കുമ്പോൾ കുഞ്ഞിനെ മുലയൂട്ടേണ്ടതായി വന്നു. ഞാന്‍ മകളെയും കൊണ്ട് വാഷ്‌റൂമിലേക്ക് പോയി. സീറ്റ് ബെല്‍റ്റ് സിഗ്നല്‍ ലഭിക്കുന്നതിന് മുന്‍പ് തിരിച്ചെത്തണമെന്ന ചിന്തമാത്രമാണ് ഉണ്ടായത്. പുറത്തെത്തിയതിന് ശേഷം കുറേ സമയം വാഷ്‌റൂം ഉപയോഗിച്ചതിന് ഞാന്‍ ക്ഷമ ചോദിച്ചു.’ നേഹ പറഞ്ഞു.

തനിക്ക് പിന്തുണ നല്‍കാന്‍ നിരവധി പേരുണ്ടായിരുന്നു. എന്നാല്‍ അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ തന്റെ മാനസികാവസ്ഥ മറ്റൊന്നായി മാറുമായിരിക്കും എന്നാണ് താരം പറയുന്നത്. അതിനാല്‍ മുലയൂട്ടുന്ന അമ്മമാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണം എന്നാണ് നേഹ പറയുന്നത്. ചര്‍ച്ചയിലൂടെ മാത്രമേ ഇത് നേടിയെടുക്കാന്‍ സാധിക്കൂ എന്നും താരം പറയുന്നു. മൂലയൂട്ടുമ്പോഴുണ്ടായിരുന്നു അനുഭവങ്ങള്‍ പങ്കുവെക്കാനും താരം ആരാധകരോട് ആവശ്യപ്പെട്ടു. നടന്‍ അങ്കത് ബേദിയാണ് നേഹയുടെ ഭര്‍ത്താവ്. . കഴിഞ്ഞ വര്‍ഷം നവംബറിലാണ് താരം ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

neha dhupia- breast feeding

More in Social Media

Trending

Recent

To Top