Connect with us

അമ്മ നടിയാണെങ്കിലും മൂത്രമൊഴിക്കണ്ടേ;വിവാദത്തെക്കുറിച്ച് മാലാ പാര്‍വതി!

Social Media

അമ്മ നടിയാണെങ്കിലും മൂത്രമൊഴിക്കണ്ടേ;വിവാദത്തെക്കുറിച്ച് മാലാ പാര്‍വതി!

അമ്മ നടിയാണെങ്കിലും മൂത്രമൊഴിക്കണ്ടേ;വിവാദത്തെക്കുറിച്ച് മാലാ പാര്‍വതി!

അഭിനയിക്കുന്നതിന്റെ ഇടയില്‍ തനിക്ക് അണിയറപ്രവര്‍ത്തകരില്‍ നിന്ന് മോശം അനുഭവം ഉണ്ടായതായി വെളിപ്പെടുത്തി നടി മാലാ പാര്‍വതി രംഗത്തെത്തിയിരുന്നു. ഹാപ്പി സര്‍ദാര്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഈ ഒരു അവസ്ഥ ഉണ്ടായത് . എന്നാല്‍ മാലാ പാര്‍വതി കാരവന്‍ ചോദിച്ചതാണ് പ്രശ്‌നമെന്ന് അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ ആരോപണം ഉയര്‍ത്തി. സഞ്ജയ് പാല്‍ എന്ന വ്യക്തിയാണ് ആരോപണം ഉന്നയിച്ചത്. ഇതിനെക്കുറിച്ച് മാലാ പാര്‍വതിയുടെ വിശദീകരണ കുറിപ്പ് ഇങ്ങനെ:

Happy sardar.. എന്ന സിനിമയില്‍ അമ്മ നടി കാരവന്‍ ചോദിച്ചു എന്നൊരാരോപണം Sanjay Pal ഉന്നയിച്ചിരുന്നു. പ്രൊഡ്യൂസര്‍ടെ കാഷ്യര്‍ ആണ് ആള്. . ചായ, ഭക്ഷണം, ടോയ്‌ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം തരാത്തവരോട് കാരവന്‍ ചോദിക്കാന്‍ പാടില്ല എന്ന സാമാന്യ ബോധം ഉണ്ട്. ഉച്ചയ്ക്ക് 3 മുതല്‍ പിറ്റേന്ന് വെളുപ്പിന് 6 വരെ ജോലി ചെയ്യുന്ന സെറ്റില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ തന്നിരുന്നിടത്ത് ബ്ലോക്ക് ആയിരുന്നതിനാലും, മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാലും ഞാന്‍ കാരവന്‍ എടുത്തു. എന്റെ സ്വന്തം കാശിന്.

എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി. അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? അതോ വേണ്ടേ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങള്‍? Sanjay Pal എന്ന ആള്‍ക്കുള്ള മറുപടിയാണിത്.

ബില്ല് ചുവടെ ചേര്‍ക്കുന്നു. ഈ സെറ്റിലെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല. തല്‍ക്കാലം നിര്‍ത്തുന്നു

about mala parvathi

Continue Reading
You may also like...

More in Social Media

Trending

Recent

To Top