2018ലെ മോഹൻലാലിന്റെ ആദ്യ ചിത്രം ഇനിയും വൈകും .. കാരണം !!
മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നീരാളി. ട്രൈലെറെല്ലാം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ജൂണ്‍ 15ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇതിപ്പോൾ കിട്ടിയ റിപ്പോർട്ട് അനുസരിച്ചു റിലീസ് നീട്ടിവച്ചിരിക്കുകയാണ്.
Mohanlal neerali movie stills
നിപ്പാ വൈറസ് രോഗങ്ങൾ കാരണം കോഴിക്കോട്, മലപ്പുറം പ്രദേശങ്ങളില്‍ ആളുകള്‍ സിനിമ കാണാൻ പോകില്ല, അതിനാൽ സിനിമ ഇറക്കിയാല്‍ കളക്ഷന്‍ കുറയുമെന്ന ഭീതിയിലാണ്അണിയറക്കാര്‍ റിലീസ് മാറ്റിയത് . അടുത്ത മാസം അവസാനമോ ഓണത്തിനോ ആയിരിക്കും നീരാളിയുടെ റിലീസ് എന്ന് സൂചനയുണ്ട്.
അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിനെ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.നവാഗതനായ സാജു തോമസ് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് സന്തോഷ് ടി കുരുവിളയാണ്.
നീരാളിയില്‍ നാദിയ മൊയ്തുവാണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. സുരാജ് വെഞ്ഞാറമൂട്, പാര്‍വതി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനോടകം ആരാധകശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ഓഡിയോ പ്രദർശനം കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ച് നടത്തി.
