‘തമിഴില്‍ എല്ലാമേ ഞാന്‍ ചെയ്യണം, മമ്മൂട്ടി പണ്‌റ മാതിരി ആളുകളെ വച്ച് സെയ്യ മുടിയാത് അവിടെ ഓഡിയന്‍സിന് അത് സ്വീകരിക്കാനാവില്ല : രജനീകാന്ത്
Published on
മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ തകർപ്പൻ പെർഫോമൻസ്മായ ചിത്രമാണ് ‘ന്യൂ ഡൽഹി’. വ്യത്യസ്ത ലൂക്കിലും പക്വതയാർന്ന കഥാപാത്രം കൊണ്ടും മമ്മൂട്ടി നിറഞ്ഞ കൈയ്യടി നേടിയിരുന്നു.
മമ്മൂട്ടിയുടെ സിനിമ കരിയറിൽ തന്നെ ഒരു ബ്രേക്ക് ആയിരുന്നു ഈ ചിത്രം. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രത്തിലെ ജി.കെ എന്ന മമ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകരുടെ ഹീറോയായിരുന്നു.
ഈ സിനിമയുടെ റീമേക്കിന് രജനീകാന്ത് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നതായി ന്യൂഡല്‍ഹിയുടെ നിര്‍മ്മാതാവും മലയാളത്തിലെ മുന്‍നിര ബാനറുകളിലൊന്നായിരുന്ന ജൂബിലിയുടെ സാരഥിയുമായ ജോയ് വെളിപ്പെടുത്തി .
ഒരു സ്വകാര്യ ചാനലിൽ നൽകിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. രജനീകാന്ത് ന്യൂഡല്‍ഹി കണ്ട് ഹിന്ദി റീമേക്കിന് താല്‍പ്പര്യം പ്രകടപ്പിച്ചിരുന്നു. തമിഴിലാണെങ്കില്‍ ചെയ്യാമെന്ന് ജോയ് രജനികാന്തിന് മറുപടിയും നല്‍കി. അത് കേട്ട രജനിയുടെ മറുപടി ഇപ്രകാരമായിരുന്നു.
രജനിയുടെ വാക്കുകൾ ……
“തമിഴില്‍ എല്ലാമേ ഞാന്‍ ചെയ്യണം, മമ്മൂട്ടി പണ്‌റ മാതിരി ആളുകളെ വച്ച് സെയ്യ മുടിയാത് അവിടെ ഓഡിയന്‍സിന് അത് സ്വീകരിക്കാനാവില്ല”. ഒരു കാല്‍ നഷ്ടപ്പെട്ട മമ്മൂട്ടിയുടെ ജി.കെ എന്ന കഥാപാത്രം എതിരാളികളെ വകവരുത്തുന്നത് തന്‍റെ അനുയായികളെ ഉപയോഗിച്ചാണ്. അനുയായികളിലൂടെയുള്ള പ്രതികാരം തമിഴ് ജനതയ്ക്ക് സ്വീകര്യമാകില്ല എന്നതായിരുന്നു രജനിയുടെ കണ്ടെത്തല്‍.
Continue Reading
You may also like...
Related Topics:Mammootty, Rajinikanth