Social Media
ഓറിയോയ്ക്ക് ഒപ്പം കളിച്ചുല്ലസിച്ച് നസ്രിയ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ…
ഓറിയോയ്ക്ക് ഒപ്പം കളിച്ചുല്ലസിച്ച് നസ്രിയ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ…
പ്രേക്ഷകരുടെ ഇഷ്ട താരമാണ് നസ്രിയ ഫഹദ്, സിനിമയില്‍ ഇപ്പോള്‍ നസ്രിയ അത്ര സജ്ജീവമല്ലെങ്കിലും താരം സോഷ്യല്‍ മീഡിയയയില്‍ സജ്ജീവമാണ്. തന്റെ വിശേഷങ്ങളും ഫഹദ്‌മൊത്തുള്ള ചിത്രങ്ങളും നസ്രിയ പലപ്പോഴും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഫഹദിനൊപ്പമുള്ള ചിത്രങ്ങളിലും കുടുംബത്തോടൊപ്പമുള്ളവയിലും സിനിമാ സെറ്റുകളിലുമായി പങ്കുവയ്ക്കുന്ന ചിത്രങ്ങളില്‍ ആരാധകര്‍ക്ക് പരിചിതനായ കഥാപാത്രമാണ് ഓറിയോ.
തന്റെ യാത്രകളിലും എല്ലായിടത്തും ഓറിയോ ഉണ്ടാകാറുണ്ട്. നസ്രിയയുടെ ചിത്രം കൂടെയുടെ ലൊക്കേഷനിലും നസ്രിയ ഓറിയോയെ കൂടെ കൂട്ടിയിരുന്നു. ഇപ്പോഴിത ഫഹദിനൊപ്പം കടല്‍ തീരത്ത് നില്‍ക്കുന്ന ചിത്രമാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ നമ്മുടെ താരം ഓറിയോയുമുണ്ട്. ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. അതേസമയം കൂടെയ്ക്ക് ശേഷം ട്രാന്‍സില്‍ അഭിനയിച്ചുവരികയാണ് നസ്രിയ. അന്വര്‍ റഷീദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം ഫഹദും നസ്രിയയും ഒന്നിക്കുന്ന ചിത്രമാണ് ട്രാന്‍സ്. 2014 ഓഗസ്റ്റ് 21ന് തിരുവനന്തപുരം അല്‍-സാജ് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു ഇവരുടെ വിവാഹം. ‘ബാംഗ്ലൂര്‍ ഡേയ്‌സ്’ എന്ന ചിത്രത്തില്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി അഭിനയിച്ച ശേഷമായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത നസ്രിയ 2018ല്‍ പുറത്തു വന്ന അഞ്ജലി മേനോന്‍ ചിത്രം കൂടെയിലൂടെ അഭിനയ രംഗത്തേക്ക് മടങ്ങി വന്നിരുന്നു. ശേഷം നിര്‍മ്മാതാവിന്റെ റോളിലും നസ്രിയ എത്തി.
Nazriya Nazim
