Connect with us

സിനിമാ മേഖലയിലെ ഏറ്റവും വലിയ വില്ലന്മാർ പ്രൊഡക്ഷൻ കൺട്രോളർമാരാണ്, ഇത്തരക്കാരെ ചെരുപ്പു കൊണ്ട് അടിക്കണം; നടി മീനു മുനീർ

Actress

സിനിമാ മേഖലയിലെ ഏറ്റവും വലിയ വില്ലന്മാർ പ്രൊഡക്ഷൻ കൺട്രോളർമാരാണ്, ഇത്തരക്കാരെ ചെരുപ്പു കൊണ്ട് അടിക്കണം; നടി മീനു മുനീർ

സിനിമാ മേഖലയിലെ ഏറ്റവും വലിയ വില്ലന്മാർ പ്രൊഡക്ഷൻ കൺട്രോളർമാരാണ്, ഇത്തരക്കാരെ ചെരുപ്പു കൊണ്ട് അടിക്കണം; നടി മീനു മുനീർ

ഇന്ത്യയൊട്ടാകെ വൻ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. ഈ വേളയിൽ മലയാള താരസംഘടനയായ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് എന്ന അമ്മയും ചർച്ചയായികൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് 19 ന് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സംഘടനയിൽ പല തരത്തിലുള്ള ഉലച്ചിലുകൾ സംഭവിക്കുന്നത്. സ്വകാര്യ വിവരങ്ങളെല്ലാം ഒഴിവാക്കി പുറത്ത് വന്ന 233 പേജുള്ള റിപ്പോർട്ടിലൂടെ മലയാള സിനിമയ്ക്കുള്ളിലെ അരക്ഷിതാവസ്ഥകളും അനീതികളും വിവേചനങ്ങളുമെല്ലാം പുറം ലോകമറിഞ്ഞു.

ഇപ്പോഴിതാ സിനിമാ മേഖലയിലെ ഏറ്റവും വലിയ വില്ലന്മാർ പ്രൊഡക്ഷൻ കൺട്രോളർമാരാണെന്ന് നടി മിനു മുനീർ. സിനിമയിലെത്തുന്ന പെൺകുട്ടികളെ തെറ്റായ വഴിയിലേക്ക് നയിക്കുന്നത് ഇവരാണ്. സംവിധായകരെയും നിർമ്മാതാക്കളെയും തെറ്റിധരിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്നത് പ്രൊഡക്ഷൻ കൺട്രോളർമാരാണെന്നും മിനു മുനീർ പറഞ്ഞു. ഇത്തരക്കാരെ ചെരുപ്പു കൊണ്ട് അടിക്കണമെന്നും നടി പറഞ്ഞു.

അതേസമയം, തുടർച്ചയായ വെളിപ്പെടുത്തലുകൾക്കും ആരോപണങ്ങൾക്കും രാജികൾക്കും പിന്നാലെ പ്രസിഡന്റ് മോഹൻലാൽ ഉൾപ്പടെ എല്ലാ ഭാരവാഹികളും അമ്മയിൽ നിന്ന് രാജിവച്ചു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി പുതിയ ഭാരവാഹികളെ തീരുമാനിക്കുമെന്നാണ് അമ്മയുടെ വാർത്താക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. ഈ വേളയിൽ അമ്മ പിളർപ്പിലേക്ക് കടക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നടീ-നടന്മാരുടെ ട്രേഡ് യൂണിയൻ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുപതോളം അംഗങ്ങൾ ഫെഫ്കയെ സമീപിച്ചെന്നാണ് വിവരം.

കഴിഞ്ഞ ദിവസമായിരുന്നു അമ്മ പിളർപ്പിലേയ്ക്ക് കടക്കുന്നുവെന്ന വാർത്തകൾ പുറത്തെത്തിയത്. നടീ-നടന്മാരുടെ ട്രേഡ് യൂണിയൻ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുപതോളം അംഗങ്ങൾ ഫെഫ്കയെ സമീപിച്ചെന്നാണ് വിവരം.

പുതിയ നീക്കത്തെ അമ്മ പിളർപ്പിലേക്ക് എന്ന് വ്യാഖ്യാനിക്കുന്നതിൽ അർത്ഥമില്ലെന്നാണ് ബി ഉണ്ണികൃഷ്ണൻ പറയുന്നത്. അമ്മ എന്ന് പറയുന്ന ഒരു സംഘടനയുടെ സ്വത്വം നിലനിർത്തിക്കൊണ്ട് തന്നെയാണ് അവർ പുതിയ ട്രേഡ് യൂണിയനെക്കുറിച്ച് ആലോചിക്കുന്നത്. നമുക്ക് ഇവിടെ മാക്ടയുണ്ട്. ഞാൻ മാക്ടയിലും ഫെഫ്കയിലും അംഗമാണ്. അതുകൊണ്ട് തന്നെ അമ്മ പിളർപ്പിലേയ്ക്ക് എന്ന് വ്യാഖ്യാനിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.

ഏതാണ്ട് പതിനഞ്ച് മുതൽ ഇരുപത് വരെ ആളുകൾ പല സമയങ്ങളിലാണ് എന്നോട് ഇതേക്കുറിച്ച് സംസാരിച്ചത്. അവരുടെ പേര് വിവരങ്ങൾ ഞാനായിട്ട് വെളിപ്പെടുത്തുന്നത് ശരിയല്ല. അവരെ സംബന്ധിച്ച് ഒരു ട്രേഡ് യൂണിയൻ രൂപീകരിച്ചാൽ കൊള്ളാമെന്നത് അവരെ സംബന്ധിച്ച് ഒരു ആലോചന മാത്രമാണ്. ഒരു ട്രേഡ് യൂണിയൻ രൂപീകരിക്കുന്നത് എങ്ങനെയാണ്. എന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

അതിന്റെ നടപടിക്രമങ്ങൾ എന്തൊക്കെയാണ് എന്നാണ് അവർ എന്നോട് ചോദിച്ചത്. പുതുതായി രൂപീകരിക്കാൻ ഉദ്ധേശിക്കുന്ന സംഘടനയ്ക്ക് ഫെഫ്കയിൽ അഫിലിയേറ്റ് ചെയ്യാനുള്ള സാധ്യത ഉണ്ടോയെന്നും അവർ ചോദിച്ചിട്ടുണ്ട്. അങ്ങനെ ഒരു സാധ്യത ഇപ്പോൾ ഇല്ലെന്ന് തന്നെയാണ് ഞാൻ പറഞ്ഞത്. ഫെഫ്കയിൽ 21 യൂണിയനുകളുണ്ട്. ഇവരുമായി ചർച്ച ചെയ്തിട്ട് വേണം അത്തരത്തിലുള്ള തീരുമാനങ്ങൾ എടുക്കാൻ.

എല്ലാത്തിനും ഒടുവിൽ ജനറൽ കൗൺസിലിൻറെ അംഗീകാരം വേണം. ജനറൽ കൗൺസിലിൻറെ അംഗീകാരത്തിന് കൃത്യമായ ബൈലോ സഹിതം സംഘടന രൂപീകരിച്ചിരിക്കണം. അവരുടെ പ്രവർത്തന രീതി എന്താണ് എന്നതൊക്കെ ബോധ്യപ്പെടേണ്ടതാണ്. അമ്മയിൽ തുടർന്നുകൊണ്ട് പുതിയ സംഘടന രൂപീകരിക്കാനാണ് അവർ ശ്രമിക്കുന്നത്. രണ്ടും രണ്ട് തരത്തിലുള്ള സംഘടനകളാണെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Actress

Trending