Actress
എന്റെ സ്‌പെഷ്യൽ സിനിമ റിലീസ് ആയിട്ട് ഒൻപത് വർഷങ്ങൾ; ലൊക്കഷൻ ചിത്രങ്ങളുമായി നയൻതാര
എന്റെ സ്‌പെഷ്യൽ സിനിമ റിലീസ് ആയിട്ട് ഒൻപത് വർഷങ്ങൾ; ലൊക്കഷൻ ചിത്രങ്ങളുമായി നയൻതാര
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി തിളങ്ങി നിൽക്കുകയാണ് നടി. സോഷ്യൽ മീഡിയയിൽ നയൻതാര സജീവമല്ലെങ്കിലും അടുത്തിടെ താരം ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് എടുത്തിരുന്നു.
ഇടയ്ക്കിടെ ഇപ്പോൾ ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ നടിയുടെ ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് വളരെ സജീവമാണ്. അദ്ദേഹമാണ് വിവരങ്ങളെല്ലാം പങ്കുവെച്ച് എത്തുന്നത്. സിനിമ പോലെ തന്നെ നയൻതാരയുടെ വ്യക്തിജീവിതവും എന്നും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.
ഇപ്പോഴിതാ തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമ റിലീസ് ആയിട്ട് ഒൻപത് വർഷങ്ങളായി എന്നോർമിയ്ക്കുകയാണ് നയൻതാര. അന്നത്തെ ലൊക്കേഷൻ ചിത്രങ്ങൾ തന്റെ ഫോണിൽ ഇന്നും സൂക്ഷിച്ചുവെച്ചിരിക്കുകയാണ് നയൻതാര. ആ ചിത്രങ്ങൾ കോർത്തിണക്കിയ വീഡിയോ തന്റെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
നാനും റൗഡിതാൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. എന്റെ ജീവിതം അുഗ്രഹീതമാക്കാനും, എന്നന്നേക്കുമായി മാറ്റി മറിക്കാനും ആയി വന്ന സിനിമ, ഒൻപത് വർഷങ്ങൾക്ക് മുൻപ് ഇന്നാണ് നാനും റൗഡി താൻ എന്ന സിനിമ റിലീസ് ആയത്. ജനങ്ങളിൽ നിന്നും ഒരുപാട് സ്‌നേഹം കിട്ടിയതിനും, ഒരു പെർഫോമർ എന്ന നിലയിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞതിലും, ഒരുപാട് നല്ല അനുഭവങ്ങളും, ഓർമകളും, പുതിയ ബന്ധങ്ങളും നൽകിയതിനും ഒരുപാട് നന്ദിയുണ്ട്. എന്റെ സ്‌പെഷ്യൽ സിനിമയാണ് ഇത് എന്നും നയൻതാര കുറിച്ചു.
വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡിതാൻ’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. തന്റെ ആദ്യ ചിത്രമായ ‘നാനും റൗഡി താനി’ൽ നയൻതാര എത്താൻ കാരണം നടൻ ധനുഷ് ആണെന്ന് വിഘ്നേഷ് ശിവൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞഅഞിരുന്നു.
‘നാനും റൗഡി താൻ സിനിമ നിർമിച്ചത് ധനുഷ് ആയിരുന്നു. അദ്ദേഹമാണ് നയൻതാരയുടെ പേര് നിർദേശിച്ചത്. തുടർന്ന് കഥ പറഞ്ഞു. ആദ്യം തന്നെ കഥ ഇഷ്ടപ്പെട്ടു. നയൻതാര ചിത്രത്തിലേയ്ക്ക് വന്നതിന് ശേഷമാണ് വിജയ് സേതുപതി എത്തിയത്. ആദ്യം അദ്ദേഹം ഈ സിനിമ നിരസിച്ചിരുന്നു. തിരക്കഥ മനസിലായില്ല.
എന്നാൽ നയൻ ചിത്രം ചെയ്യാൻ സമ്മതിച്ചതോടെ വിജയ് സേതുപതിയും സിനിമയിലെത്തി. നയതാരയ്ക്കൊപ്പം ഒരുപാട് സമയം ചെലവഴിക്കാൻ സിനിമയിലൂടെ സാധിച്ചു. ഒരു വർഷത്തിനുള്ളിൽ ഞങ്ങൾ പങ്കാളികളായി എന്നുമാണ് അദ്ദേഹം പറഞ്ഞത്. വിവാഹശേഷം കുടുംബത്തിനാണ് നയൻതാര ഏറ്റവും കൂടുതൽ പ്രധാന്യം കൊടുക്കുന്നത്.
മക്കൾ കൂടി വന്നതോടെ അവർക്കൊപ്പം സമയം ചിലവഴിക്കുന്നതിനാലാണ് നയൻതാര സന്തോഷം കണ്ടെത്തുന്നത്. അതിനാൽ സിനിമകളുടെ കാര്യത്തിൽ പോലും നയൻതാര സെലക്ടീവാണ്. മക്കളുടെ കാര്യങ്ങൾ മറ്റാരെയും ഏൽപ്പിക്കാതെ പറ്റുന്നതെല്ലാം ചെയ്യാൻ നയൻതാര ശ്രമിക്കാറുണ്ട്. കൂടാതെ എവിടെ യാത്ര പോയാലും മക്കളേയും ഒപ്പം കൂട്ടും.വിഘ്‌നേഷ് ശിവനും അതുപോലെ തന്നെയാണ്.
ടെലിവിഷൻ അവതാരകയായി എത്തി മലയാള സിനിമയിലേയ്ക്കും അവിടെ നിന്ന് തന്റെ കരിയർ ആരംഭിച്ച നയൻസ് വളരെപ്പെട്ടെന്ന് തന്നെ തമിഴകത്ത് ഏറ്റവും താരമൂല്യമുള്ള നായികയായി മാറുകയായിരുന്നു. നയൻതാര ഇപ്പോൾ ഗ്ലാമറസ് വേഷങ്ങൾ ചെയ്യാറില്ല. പ്രമൊഷൻ ഇവന്റുകളിൽ പങ്കെടുക്കാറില്ല. സാധാരണം വിവാഹം കഴിഞ്ഞാൽ മാർക്കറ്റ് നഷ്ടമാകുമെങ്കിലും നയൻതാരയുടെ താരമൂല്യത്തിന് കുറവ് വന്നിട്ടില്ല.