Connect with us

വിവാഹ ഒരുക്കങ്ങൾ തുടങ്ങി, പരമ്പരാ​ഗത ചടങ്ങുകളുടെ ചിത്രങ്ങളുമായി നടി ശോഭിത ധൂലിപാല

Actress

വിവാഹ ഒരുക്കങ്ങൾ തുടങ്ങി, പരമ്പരാ​ഗത ചടങ്ങുകളുടെ ചിത്രങ്ങളുമായി നടി ശോഭിത ധൂലിപാല

വിവാഹ ഒരുക്കങ്ങൾ തുടങ്ങി, പരമ്പരാ​ഗത ചടങ്ങുകളുടെ ചിത്രങ്ങളുമായി നടി ശോഭിത ധൂലിപാല

തെലുങ്ക് സിനിമാ ലോകം കാത്തിരിക്കുന്ന വിവാഹമാണ് ശോഭിത ധൂലിപാലയുടെയും നാഗ ചൈതന്യയുടെയും. നാളുകൾക്ക് ശേഷമുള്ള പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കാൻ പോകുന്നത്. ഇപ്പോഴിതാ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയിരിക്കുകയാണ്. വിവാഹത്തിന് മുന്നോടിയായുള്ള പരമ്പരാ​ഗത ചടങ്ങിന്റെ ചിത്രങ്ങൾ ശോഭിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ട്രെഡീഷണൽ ലുക്കിൽ ച‌ടങ്ങുകൾ ചെയ്യുന്ന ശോഭിതയെയാണ് ചിത്രങ്ങളിൽ കാണുന്നത്.

തെലുങ്ക് ജനതയുടെ പരമ്പരാഗതമായ ചടങ്ങുകളിൽ ഒന്നായ ഗോധുമ റായി പശുപു ദഞ്ചത്തിൽ നിന്നുള്ള ഫോട്ടോകൾ ആണ് ശോഭിത പങ്കുവെച്ചിരിക്കുന്നത്. പിങ്ക് സിൽക്ക് സാരിയായിരുന്നു ശോഭിതയുടെ വേഷം. സ്വർണാഭരണങ്ങൾ ധരിച്ചു, മുല്ലപ്പൂക്കൾ കൊണ്ട് മുടി അലങ്കരിച്ചു പരമ്പരാഗത ലുക്കിൽ അതി മനോഹരിയായി ആണ് താരം എത്തിയത്.

ഓഗസ്റ്റ് 8നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഇതിന്റെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രങ്ങൾ പുറത്തെത്തിയതിന് പിന്നാലെ ഇരുവർക്കുമെതിരെ കടുത്ത രീതിയിലുള്ള സൈബർ ആക്രമണവും നടന്നിരുന്നു. സമാന്തയും നാ​ഗ ചൈതന്യയും പിരിയാൻ കാരണം ശോഭിതയാണെന്ന് കുറ്റപ്പെ‌ടുത്തലുകൾ വന്നു. എന്നാൽ സമാന്തയുമായി പിരിഞ്ഞ ശേഷമാണ് നാ​ഗ ചൈതന്യ ശോഭിതയുമായി അടുത്തതെന്നാണ് ചില റിപ്പോർട്ടുകൾ.

2017ലായിരുന്നു നടി സമാന്തയുമായി നാഗചൈതന്യയുടെ ആദ്യവിവാഹം. നാലു വർഷത്തെ ദാമ്പത്യത്തിന് ശേഷം 2021ലാണ് ഇരുവരും വിവാഹമോചിതരാവുന്നു എന്ന് പ്രഖ്യാപിച്ചത്. 2010 ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത യേ മായ ചേസാവെയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. പിന്നീട് 7 വർഷത്തിന് ശേഷമാണ് താരങ്ങൾ വിവാഹം കഴിക്കുന്നത്.

2017 ഒക്ടോബർ 6 ന് ആയിരുന്നു ഇവരുടെ വിവാഹം. ഹിന്ദു- ക്രിസ്തീയ ആചാരവിധി പ്രകാരം ഗോവയിൽ വെച്ചാണ് താരവിവാഹം നടന്നത്. വിവാഹത്തിന് തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം എത്തിയിരുന്നു, നാഗചൈതന്യയുടെ മുത്തശ്ശി നൽകിയ സാരി അണിഞ്ഞു കൊണ്ടായിരുന്നു നടി വിവാഹത്തിന് എത്തിയത്. ഇന്നും സോഷ്യൽ മീഡിയയിലും സിനിമാകോളങ്ങളിലും സാമന്ത- നാഗചൈതന്യ വിവാഹം ചർച്ചാ വിഷയമാണ്.

More in Actress

Trending