Actress
മുരളി അന്ന് ഉർവശിയ്ക്ക് ഉമ്മ കൊടുത്തത് നേരിൽ കണ്ടു! പരസ്യമായി ഉർവശിയെ തല്ലി! പൊട്ടിക്കരഞ്ഞു, നടി ചെയ്തത്!
മുരളി അന്ന് ഉർവശിയ്ക്ക് ഉമ്മ കൊടുത്തത് നേരിൽ കണ്ടു! പരസ്യമായി ഉർവശിയെ തല്ലി! പൊട്ടിക്കരഞ്ഞു, നടി ചെയ്തത്!
മലയാളികളുടെ എന്നത്തേയും പ്രിയ നടനാണ് മുരളി. ഇപ്പോഴിത് അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് മകൾ കാർത്തിക. തന്റെ അച്ഛൻ അങ്ങനെ ദേഷ്യപ്പെട്ടിട്ടില്ലെന്നും ഒരു ഫാമിലിമാനായിരുന്നു എന്നുമാണ് മകൾ പറയുന്നത്.
മാത്രമല്ല ഭാര്യയ്ക്കും മക്കൾക്കും സഹോദരങ്ങൾക്കുമൊപ്പമുള്ള ജീവിതം തന്നെയായിരുന്നു പ്രധാനപ്പെട്ടത്. അതിനാൽ തന്നെ സിനിമയ്ക്കിടയിൽ ഒരു ബ്രേക്ക് കിട്ടിയാൽ നേരെ വീട്ടിലേക്ക് വരാറുണ്ടെന്നും കിട്ടിയില്ലെങ്കിൽ ലൊക്കേഷനിലേക്ക് ഞങ്ങളെ വിളിക്കാറുണ്ടെന്നും കാർത്തിക വിശദികരിച്ചു.
കൂടാതെ അച്ഛന്റെ ലൊക്കേഷനിൽ പോയിട്ട് മറക്കാനാവാത്ത അനുഭവത്തെ കുറിച്ചും മകൾ പറയുന്നുണ്ട്. അച്ഛൻ നായകനായി അഭിനയിച്ച വെങ്കലം എന്ന സിനിമയുടെ ഷൂട്ടിങ്ങ് കാണുന്നതിന് വേണ്ടി പോയ ഓർമയാണ് മകൾ കാർത്തിക പങ്കുവെച്ചത്.
താൻ അന്ന് വളരെ ചെറിയ കുട്ടിയായിരുന്നതിനാൽ തന്നെ പിന്നീട് അമ്മയൊക്കെ പറഞ്ഞ് കേട്ടിട്ടുള്ള അറിവാണെന്നും ഇതിനെ കുറിച്ച് അമ്മ എപ്പോഴും പറയുമെന്നും മുരളിയുടെ മകൾ പറയുന്നു.
അന്ന് ചിത്രീകരിച്ചത് അച്ഛനും ഉർവശിയാന്റിയും ഒരുമിച്ചുള്ള പാട്ട് സീനായിരുന്നു. എന്നാൽ ആ പാട്ടിനിടയിൽ അച്ഛൻ ഉർവശിയ്ക്ക് ഉമ്മ കൊടുക്കുന്ന സീനുണ്ടായിരുന്നു.
ആ രംഗം കണ്ടിട്ട് താൻ ഭയങ്കര കരച്ചിലായിരുന്നെന്നും തുടർന്ന് തന്നെ ഉർവശി എടുത്തപ്പോൾ താൻ അവരെ അടിക്കാനും നോക്കിയിരുന്നെന്നും കാർത്തിക കൂട്ടിച്ചേർത്തു.