Connect with us

എല്ലാം ചെയ്തത് ദിലീപിന് വേണ്ടി! നയൻതാരമായുള്ള ആ ബന്ധം അവസാനിപ്പിച്ചോ? മഞ്ജുവിനെ കെട്ടിപ്പിടിച്ച് നടി…

featured

എല്ലാം ചെയ്തത് ദിലീപിന് വേണ്ടി! നയൻതാരമായുള്ള ആ ബന്ധം അവസാനിപ്പിച്ചോ? മഞ്ജുവിനെ കെട്ടിപ്പിടിച്ച് നടി…

എല്ലാം ചെയ്തത് ദിലീപിന് വേണ്ടി! നയൻതാരമായുള്ള ആ ബന്ധം അവസാനിപ്പിച്ചോ? മഞ്ജുവിനെ കെട്ടിപ്പിടിച്ച് നടി…

തെന്നിന്ത്യൻ ഇന്ത്യയിൽ സിനിമ രം​ഗത്തെ തന്റെതായ ഇരിപ്പിടം സൃഷ്ടിച്ച താരങ്ങളാണ് മഞ്ജു വാര്യരും നയൻതാരയും. സ്ക്രീനിന് പുറത്തും നല്ല സൗഹൃദം പങ്കവെക്കുന്ന ഈ നായികമാർ തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാറുകളാണ്. ഇരുവരും കരിയറിൽ പരസ്പരം ഭീഷണിയാണെന്നാണ് സമൂഹ മാദ്ധ്യമങ്ങളിലെ ചർച്ച. എന്നാൽ കരിയറിൽ നയൻതാരയേക്കാൾ സീനിയറാണ് മഞ്ജു. വർഷങ്ങളുടെ ഇടവേള മ‍ഞ്ജു വാര്യരുടെ കരിയറിൽ വന്നിട്ടുണ്ട്. മാത്രവുമല്ല ​നയൻസിന്റെ ആരാധികയാണ് താനെന്ന് മഞ്ജു നേരത്തെ പറഞ്ഞിട്ടുണ്ട്.

മുമ്പ് പ്രേക്ഷകരുടെ മനം കവർന്ന താര സുന്ദരികൾ ഒരു ഫ്രെയിമിൽ എത്തിയപ്പോൾ ആരാധകർ കെെയ്യടിച്ചിരുന്നു. വനിതാ ദിനത്തോട് അനുബന്ധിച്ച് മഞ്ജു വാര്യരാണ് നയൻതാരയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. സൂപ്പർ വുമൺ എന്നാണ് അന്ന് നടിയെ മഞ്ജു വിശേഷിപ്പിച്ചത്. എന്നാൽ ഇപ്പോഴിതാ നയൻതാരയുടെ വിഘ്നേശ് ശിവന്റെയും വിവാഹ വാർഷിക ദിനത്തിൽ ആശംസകൾ അറിയിച്ച് കൊണ്ട് മഞ്ജു വാര്യർ പങ്കുവെച്ച ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്. വിഘ്നേശിനും നയൻതാരയ്ക്കും ഒപ്പമിരുന്ന് സംസാരിക്കുന്ന ഫോട്ടോയാണ് മഞ്ജു പങ്കുവെച്ചത്.

അതേസമയം ഇപ്പോൾ ഈ സൗഹൃദം നിരവധി കഥകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. മലയാളത്തിലെ നടൻമാരിൽ നയൻതാരയുമായി അടുത്ത സൗഹൃദമുള്ള നടൻ ദിലീപാണ് എന്നത് പരസ്യമായ രഹസ്യമാണ്. മാത്രമല്ല നയൻതാരയുടെ വിവാഹത്തിന് ദിലീപ് എത്തിയിരുന്നു. ബോഡി ​ഗാർഡ് എന്ന സിനിമയിൽ ഇരുവരും നേരത്തെ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. തുടർന്ന് ദിലീപ് നിർമ്മിച്ച ട്വന്റി ട്വന്റി എന്ന സിനിമയിൽ ഡാൻസ് നമ്പർ ചെയ്യാൻ നടി തയ്യാറായി. ഒപ്പം തന്നെ ലൈഫ് ഓഫ് ജോസൂട്ടി എന്ന ദിലീപ് ചിത്രത്തിൽ അതിഥി വേഷത്തിലും നയൻതാര എത്തി. ​ ദിലീപുമായുള്ള പ്രൊഫഷണൽ സൗഹൃദം കൊണ്ടാണ് നയൻതാര അതിഥി വേഷം ചെയ്തത്. എന്നാൽ നയൻതാരയും മഞ്ജു വാര്യരും തമ്മിലുള്ള സൗഹൃദം ചർച്ചയായതോടെ നയൻതാരയും ദിലീപും തമ്മിൽ ഇപ്പോൾ സൗഹൃദമില്ലേ എന്ന ചോദ്യത്തിലാണ് പ്രേക്ഷകർ.

More in featured

Trending

Recent

To Top