News
പാസ്പോർട്ട് സൈസ് ഫോട്ടോയിൽ പോലും തിളങ്ങുന്ന സൗന്ദര്യമാണ് ഭാര്യയ്ക്ക് ; നയൻതാരയെ കുറിച്ച് വിഘ്‌നേശ് ശിവൻ !
പാസ്പോർട്ട് സൈസ് ഫോട്ടോയിൽ പോലും തിളങ്ങുന്ന സൗന്ദര്യമാണ് ഭാര്യയ്ക്ക് ; നയൻതാരയെ കുറിച്ച് വിഘ്‌നേശ് ശിവൻ !
തെന്നിന്ത്യൻ സിനിമയിൽ ഇന്ന് ഏറെ വാർത്താ പ്രാധാന്യമുള്ള താരജോഡികളാണ് വിഘ്നേശ് ശിവനും നയൻതാരയും. തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാറായ നയൻസും സംവിധായകനായ വിഘ്നേശ് ശിവനും ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് ആഘോഷ പൂർവം വിവാഹ ചടങ്ങുകൾ നടത്തിയത്. അതോടെയാണ് ഇരുവരും മലയാളികൾക്കിടയിലുൾപ്പടെ ചർച്ചകളിൽ നിറഞ്ഞത്.
നയൻതാരയുടെ പ്രണയവും ജീവിതവുമെല്ലാം പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാറുണ്ട്. എന്നാൽ എല്ലാത്തിനെയും അതിജീവിച്ച് സൂപ്പർ സ്റ്റാർ ആയി തലയുയർത്തി നിൽക്കാൻ നയൻതാരയ്ക്ക് മാത്രമേ സാധിച്ചിട്ടുള്ളു.
നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നയൻതാരയും വിഘ്നേശ് ശിവനും പ്രണയത്തിലാവുന്നത്. വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത സിനിമയിൽ നയൻതാര ആയിരുന്നു നായിക. ഏറെ നാൾ നീണ്ട പ്രണയത്തിനൊടുവിൽ താരങ്ങൾ വിവാഹം കഴിക്കുകയായിരുന്നു.
അതേസമയം, വിവാഹം കഴിഞ്ഞതോടെ നയൻതാരയെ ചുറ്റിപ്പറ്റി വിവാദങ്ങളും ഉയരാൻ തുടങ്ങി. അടുത്തിടെ പുറത്തു വിട്ട രേഖകൾ പ്രകാരം നയൻസും വിഘ്നേശും 2016 ൽ തന്നെ വിവാഹം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അടുത്തിടെയാണ് വാടക ഗർഭധാരണത്തിലൂടെ താര ദമ്പതികൾ ഇരട്ടക്കുഞ്ഞുങ്ങളെ സ്വീകരിച്ചത്. ഉയിർ, ഉലകം എന്നാണ് ആൺകുഞ്ഞുങ്ങൾക്ക് നൽകിയ പേര്. വാടക ഗർഭധാരണവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായിരുന്നു.
വാടക ഗർഭധാരണത്തിന്റെ ചട്ടങ്ങൾ താരങ്ങൾ ലംഘിച്ചോ എന്നത് സംബന്ധിച്ച് തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതോടെ ആണ് വിവാദം കനത്തത്. എന്നാൽ താരങ്ങൾ സമർപ്പിച്ച രേഖകൾ പരിശോധിച്ച് ചട്ടലംഘനം നടന്നിട്ടില്ലെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. ഇതോടെ ആഴ്ചകൾ നീണ്ട വിവാദം കെട്ടടങ്ങി.
കഴിഞ്ഞ ദിവസം ദീപാവലി ആഘോഷത്തിന് കുട്ടികളോടൊപ്പം ആശംസയറിയിച്ച് കൊണ്ട് താരങ്ങൾ വീഡിയോയും പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ വിഘ്നേശ് ശിവൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിലിട്ട ഫോട്ടോ ആണ് ശ്രദ്ധ നേടുന്നത്. നയൻതാരയുടെ പാസ്പോർട്ട് സെെസ് ഫോട്ടോ ആണ് വിഘ്നേശ് പങ്കുവെച്ചത്. പാസ്പോർട്ട് സൈസ് ഫോട്ടോയിൽ പോലും തിളങ്ങുന്ന സൗന്ദര്യമാണെന്നാണ് വിഘ്നേശ് ഫോട്ടോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ വിഘ്നേശ് ശിവൻ നയൻതാരയെക്കുറിച്ച് ഇടയ്ക്കിടെ പോസ്റ്റുകൾ ഇടാറുണ്ട്. നടി സോഷ്യൽ മീഡിയയിൽ ഇല്ല. അതിനാൽ തന്നെ നയൻസിന്റെ വിശേഷങ്ങൾ ആരാധകർ അറിയുന്നത് വിഘ്നേശ് ശിവന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആണ്. നയൻതാരയെ പറ്റി നേരത്തെ പലതവണ വിഘ്നേശ് ശിവൻ സംസാരിച്ചിരുന്നു.
തീരുമാനങ്ങൾ എടുക്കുന്നതിൽ നയൻതാരയെ മറ്റൊരാൾക്ക് സ്വാധീനിക്കാനാവില്ലെന്നായിരുന്നു വിഘ്നേശ് ശിവൻ പറഞ്ഞത്. ഇഷ്ടപ്പെടാത്ത ഒന്നും നയൻതാര ചെയ്യാറില്ല അതിന് ആർക്കും അവരെ സ്വാധീനിക്കാനാവില്ലെന്നും വിഘ്നേശ് ശിവൻ നേരത്തെ പറഞ്ഞിരുന്നു.
മലയാളത്തിലുൾപ്പെടെ നിരവധി സിനിമകളാണ് നയൻതാരയുടേതായി പുറത്തിറങ്ങാനുള്ളത്. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത സിനിമയിൽ നയൻതാരയാണ് നായിക. പൃഥിരാജ് ആണ് ഗോൾഡിലെ നായകൻ. സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.
about nayantara
