Connect with us

പതിനൊന്നായിരത്തിന് മുകളിൽ ഓഡിയോയും വിഡിയോയും, കേസിൽ പുതിയ സാക്ഷികൾ വരും, സംഭവിക്കാൻ പോകുന്നത് ഇതാണ്

News

പതിനൊന്നായിരത്തിന് മുകളിൽ ഓഡിയോയും വിഡിയോയും, കേസിൽ പുതിയ സാക്ഷികൾ വരും, സംഭവിക്കാൻ പോകുന്നത് ഇതാണ്

പതിനൊന്നായിരത്തിന് മുകളിൽ ഓഡിയോയും വിഡിയോയും, കേസിൽ പുതിയ സാക്ഷികൾ വരും, സംഭവിക്കാൻ പോകുന്നത് ഇതാണ്

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന പ്രതി ദിലീപിന്റെയും സുഹൃത്ത് ശരത്തിന്റെയും ഹർജികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ദിലീപിനെതിരെ ചുമത്തിയ പുതിയ കുറ്റം നിലനിൽക്കുമെന്നു വ്യക്തമാക്കിയ കോടതി, ഇരുവരോടും 31നു കോടതിയിൽ ഹാജരാകാൻ നിർദേശിച്ചു. കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിനാണ് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്. കേസിന്റെ തുടർവിചാരണ നവംബർ 10ന് പുനരാരംഭിക്കും.

കേസിൽ സൈബർ തെളിവുകൾ കോടതിക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നാണ് മുൻ പോലീസ് ഉദ്യോഗസ്ഥൻ ജോർജ് ജോസഫ് പറയുന്നത്. കേസിൽ ആദ്യ ഘട്ടത്തിൽ ലഭിക്കാതിരുന്ന തെളിവ് ലഭിച്ചുവെന്നാണ് മനസിലാക്കാൻ കഴിയുന്നത്.പോലീസ് കണ്ടെടുത്ത ഓഡിയോകളും വീഡിയോകളും പതിനൊന്നായിരത്തിന് മുകളിലാണ്. തുടരന്വേഷണത്തിൽ ദിലീപിനെതിരായ നിരവധി സൈബർ തെളിവുകൾ വന്ന് കഴിഞ്ഞുവെന്നും അദ്ദേഹം ഒരു ന്യൂസ് ചാനൽ ചർച്ചയിൽ പറഞ്ഞു

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

‘തുടരന്വേഷണമാണ് പോലീസ് നടത്തിയത്. പ്രതീക്ഷിക്കാത്ത തെളിവുകൾ ലഭിച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ അടിസ്ഥാനപ്പെടുത്തിയാണ് അന്വേഷണ സംഘം മുന്നോട്ട് പോയത്. കേസിൽ ആദ്യ ഘട്ടത്തിൽ ലഭിക്കാതിരുന്ന തെളിവ് ലഭിച്ചുവെന്നാണ് മനസിലാക്കാൻ കഴിയുന്നത്. ദൃശ്യങ്ങൾ തന്റെ കൈവശം വന്നുവെന്ന വാദങ്ങൾ കെട്ടിച്ചമച്ചതാണെന്ന ദിലീപിന്റെ വാദങ്ങൾ കോടതി അംഗീകരിച്ചിട്ടില്ല. പോലീസ് കണ്ടെടുത്ത ഓഡിയോകളും വീഡിയോകളും പതിനൊന്നായിരത്തിന് മുകളിലാണ്. എത്ര ബൃഹത്തായ രേഖകളാണ് അവർ പരിശോധിച്ചത്’.

‘ഇതിനകത്ത് നിർണായകമായ തെളിവുകൾ വന്നുവെന്നാണ് മനസിലായത്. സായി ശങ്കർ എന്നയാൾ 6 ഫോണുകളിൽ മാസ്ക് ചെയ്ത വിവരങ്ങൾ അൺ മാസ്ക് ചെയ്ത് കൊടുത്തിരുന്നു. കേസിലെ വൈറ്റലായ തെളിവാണത്. രണ്ട് ടെട്രാ ബൈറ്റ് തെളിവുകളാണ് പോലീസ് പരിശോധിച്ചത്. നടി ആക്രമിക്കപ്പെട്ട ദൃശ്യം ദിലീപ് കണ്ടുവെന്ന ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിച്ചാൽ ആ ദൃശ്യം ദിലീപിന്റെ അവിടത്തെ സ്ക്രീനിൽ ഇട്ട് കണ്ടുവെന്നതാണ് വൈറ്റലായിട്ടുള്ള ബ്ലോക്ക്. ആ ദൃശ്യങ്ങൾ കണ്ടുവെന്ന വിവരം ദിലീപിന്റെ സഹോദരി പുത്രിയുടെ മൊബൈലിന്റെ ഡിലീറ്റ് ചെയ്ത ഭാഗത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇപ്പോൾ ലഭിച്ച സൈബർ തെളിവുകൾ കോടതിക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല’.

‘കേസ് വിചാരണയിലേക്ക് കടക്കാൻ പോകുകയാണ്. അതിലേക്ക് വരുമ്പോൾ ദിലീപ് എന്തുകൊണ്ട് ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്ത് കളഞ്ഞുവെന്ന ചോദ്യം വരും. ബോംബെയിൽ പോയാണ് ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്തത്. ആ സ്വകാര്യ കമ്പനിയുടെ മദർ കമ്പനി പൂനെയിലായിരുന്നു. പോലീസ് അവിടെ പരിശോധിച്ചപ്പോൾ കേസിൽ അവരെ പ്രതി ചേർത്തേക്കുമെന്നായപ്പോൾ ഡിലീറ്റ് ചെയ്ത വിവരങ്ങൾ മുഴുവൻ പോലീസിന്റെ കൈയ്യിൽ വന്ന് ചേർന്നു. അത് കേസിൽ വളരെ നിർണായകമായ തെളിവുകളാണ്’.

‘കേസിൽ ഇനി പുതിയ ആൾക്കാർ സാക്ഷികളായി വരും. കാവ്യയുടെ ലക്ഷ്യയിലെ ജീവനക്കാരായ സാഗർ, ജിംസൺ, ദിലീപിന്റെ വീട്ടിലെ കാര്യസ്ഥൻ ദാസൻ ഇവരെല്ലാം സാക്ഷികളായി വരും. പൾസർ സുനി ജയിലിൽ നിന്നും ദിലീപിന് കൊടുത്തയച്ചെന്ന് പറയുന്ന കത്ത് വാങ്ങി വെച്ചത് ദിലീപിന്റെ മാനേജർ അപ്പുണ്ണിയാണ്. അതിൽ പണം ചോദിക്കുന്നതടക്കമു്ള്ള കാര്യങ്ങളുണ്ട്. അതിൽ ഗൂഢാലോചനയുണ്ട്, 120 ബിയുടെ പരിധിയിൽ വരുന്ന കാര്യമാണ്’.

‘പോലീസ് അന്വേഷണം നടക്കുമ്പോൾ മൊബൈൽ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടാൽ മനസിൽ കളങ്കമില്ലെങ്കിൽ അത് കൊടുത്തൂടെ? എന്തിനാണ് ഡിലീറ്റ് ചെയ്യുന്നത്? കേസുമായി ബന്ധപ്പെട്ട കണക്ഷൻ ഉള്ളത് കൊണ്ടല്ലേ അതുമായി ബോംബെ കൊണ്ട് പോയത്. ദിലീപിനെ സംബന്ധിച്ചെടുത്തോളം നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ആദ്യമെടുത്ത് കേസ് അത്ര പേടിക്കേണ്ടെന്നാണ് എനിക്ക് തോന്നുന്നത്. എന്നാൽ രണ്ടാമത്തെ കേസിൽ ദിലീപിനെതിരായ നിരവധി സൈബർ തെളിവുകൾ വന്ന് കഴിഞ്ഞു’.

‘ശബ്ദ രേഖകളിൽ ഉള്ളതെല്ലാം ദിലീപിന്റേതും സഹോദരന്റേയുമെല്ലാമാണെന്ന് തെളിഞ്ഞ് കഴിഞ്ഞു. നേരത്തേ കേസിൽ ദിലീപ് മാത്രമാണ് പ്രതി. എന്നാൽ തുടരന്വേഷണത്തിൽ അനൂപും ദിലീപിന്റെ സഹോദരി ഭർത്താവുമടക്കമുള്ളവർ പ്രതി ആയാലല്ലേ പറ്റുള്ളൂ. ഡോ ഹൈദരാലി എന്ന സാക്ഷിയുണ്ടായിരുന്നു. അയാളെ കാൻവാസ് ചെയ്തു. അയാളെ കാൻവാസ് ചെയ്യുന്ന ഓഡിയോ വന്നിട്ടുണ്ട്. അപ്പോൾ അയാളെ വീണ്ടും വിസ്തരിക്കേണ്ടി വരും. ആദ്യത്തെ കേസിൽ പോലീസ് എടുക്കാൻ വിട്ട് പോയ തെളിവുകളാണ് രണ്ടാമത്തേതിൽ കിട്ടിയത്’.

More in News

Trending

Recent

To Top