News
ഋഷഭ് ഷെട്ടിയോട് തനിക്ക് അസൂയയാണെന്ന് നവാസുദ്ദീന്‍ സിദ്ദിഖി; മറുപടിയുമായി ഋഷഭ് ഷെട്ടി
ഋഷഭ് ഷെട്ടിയോട് തനിക്ക് അസൂയയാണെന്ന് നവാസുദ്ദീന്‍ സിദ്ദിഖി; മറുപടിയുമായി ഋഷഭ് ഷെട്ടി
നിരവധി ആരാധകരുള്ള ബോളിവുഡ് നടനാണ് നവാസുദ്ദീന്‍ സിദ്ദിഖി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അദ്ദേഹം. ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങളെല്ലാം പങ്കുവെച്ചും അദ്ദേഹം എത്താറുണ്ട്. ഇപ്പോഴിതാ ഋഷഭ് ഷെട്ടിയോട് തനിക്ക് അസൂയയാണെന്ന് പറയുകയാണ് നവാസുദ്ദീന്‍ സിദ്ദിഖി.
ഋഷഭ് നന്നായി ജോലി ചെയ്യുന്നതിലാണ് തനിക്ക് അസൂയ. ആരോഗ്യകരമായ ഒരു മത്സരമായിട്ടാണ് താനിതിനെ കാണുന്നത്. ഋഷഭിനൊപ്പം സിനിമ ചെയ്യണമെന്നും നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞു. ഋഷഭ് ഷെട്ടിയോടുളള ഈ അസൂയ തന്നെ വിരല്‍ത്തുമ്പില്‍ നിര്‍ത്തുകയും കഠിനധ്വാനം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
കന്നഡ സിനിമകളില്‍ അഭിനയിക്കാനും ഋഷഭിനൊപ്പം ജോലി ചെയ്യാനും താന്‍ ആഗ്രഹിക്കുന്നു എന്നാണ് നവാസുദ്ദീന്‍ സിദ്ദിഖി പറയുന്നത്. താരത്തിന്റെ അഭിപ്രായങ്ങളോട് ഋഷഭ് ഷെട്ടി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. താന്‍ സിദ്ദിഖിയുടെ നിരവധി സിനിമകള്‍ കണ്ടിട്ടുണ്ട്. നടന്റെ യാത്ര കഠിനാധ്വാനവും പ്രയത്നവും നിറഞ്ഞതാണെന്ന് വിശ്വസിക്കുന്നു. സിദ്ദിഖി തനിക്ക് പ്രചോദനമാണ്.
മിഡില്‍ ക്ലാസ് ബാക്ക്ഗ്രൗണ്ടില്‍ നിന്നും വന്ന ഒരാളായതു കൊണ്ടു തന്നെ സിദ്ദിഖിയ്ക്ക് തന്നെ മനസിലാക്കാന്‍ സാധിക്കും എന്നാണ് ഋഷഭ് ഷെട്ടി പറയുന്നത്. അതേസമയം, സെപ്റ്റംബര്‍ 30ന് ആണ് ചിത്രം റിലീസ് ചെയ്തത്. 16 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 420 കോടി നേടിയിരുന്നു.
ഭൂതക്കോലമായ പഞ്ചുരുളിയെ ചുറ്റപ്പറ്റിയാണ് കാന്താരയുടെ കഥ. ഋഷഭ് ഷെട്ടി നായകനായ ചിത്രം ഋഷഭ് ഷെട്ടി തന്നെയാണ് സംവിധാനം ചെയ്തത്. സപ്തമി ഗൗഡയാണ് ചിത്രത്തില്‍ നായകനായി എത്തിയത്. കിഷോര്‍, അച്യുത് കുമാര്‍, മാനസി സുധീര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.
