കഴിഞ്ഞ കുറച്ച് ദിവസങ്ങളായ ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയ്ക്ക് എതിരെയുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്. നവാസുദ്ദീന്‍ പങ്കുവെച്ച് പോസ്റ്റ് സ്‌റ്റോറിയാക്കിക്കൊണ്ടാണ് നടിയുടെ പിന്തുണ അറിയിച്ചത്.
ആവശ്യമായ പ്രതികരണമായിരുന്നു എന്നും നിശബ്ദത വെടിഞ്ഞ് പുറത്ത് വന്നാല്‍ മാത്രമേ സമാധാനം ലഭിക്കുകയുള്ളു എന്നും ഇങ്ങനെ ഒരു പ്രതികരണം നടത്തിയതില്‍ സന്തോഷിക്കണം. മൗനം ഒരിക്കലും സമാധാനം നല്‍കില്ല എന്നാണ് കങ്കണ പറഞ്ഞത്. കങ്കണയുടെ പോസ്റ്റ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ഏതാനും നാളുകളായി നടനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു മുന്‍ പങ്കാളി ആലിയ രംഗത്തെത്തിയിരുന്നത്. തന്നെയും മക്കളെയും നവാസുദ്ദീനും കുടുംബവും ദ്രോഹിച്ചു എന്നും മക്കളെ ആവശ്യപ്പെട്ടുകൊണ്ട് നിരന്തരം ശല്യം ചെയ്യുന്നു എന്നുമാണ് ആലിയ സോഷ്യല്‍ മീഡയയിലൂടെ ആരോപിച്ചത്.
ഇതിനെതിരെ ആദ്യമായാണ് നടന്‍ പ്രതികരിച്ചെത്തിയത്. ഇത്രയും നാളും ഒന്നും തുറന്ന് പറയാതിരുന്നത് മക്കളെ ഓര്‍ത്തിട്ടാണ് എന്നും ആലിയ പണത്തിന് വേണ്ടിയാണ് എല്ലാം ചെയ്തത് എന്നും നവാസുദ്ദീന്‍ പറയുന്നു. പണത്തിന് വേണ്ടി രണ്ട് മക്കളുടേയും ദുബായിയിലെ പഠനം നിര്‍ത്തി മുംബൈയില്‍ എത്തിയതാണ്, മക്കളുടെ വിദ്യാഭ്യാസം മുടക്കി ബന്ദിയാക്കിയിരിക്കുകയാണ് എന്നും നടന്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ പറഞ്ഞു.
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ദിഷ പഠാനി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് ആലിയ ഭട്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഇന്ത്യയില്‍...
ഇന്ത്യയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടന്നത്. പേര് മാറ്റുന്നതിനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര് എത്തിയിരുന്നു...