Connect with us

സ്‌റ്റൈലിഷ് ഗെറ്റപ്പില്‍ ഷാരൂഖ് ഖാന്‍; പഠാനിലെ പുത്തന്‍ ഗാനമെത്തി; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

News

സ്‌റ്റൈലിഷ് ഗെറ്റപ്പില്‍ ഷാരൂഖ് ഖാന്‍; പഠാനിലെ പുത്തന്‍ ഗാനമെത്തി; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സ്‌റ്റൈലിഷ് ഗെറ്റപ്പില്‍ ഷാരൂഖ് ഖാന്‍; പഠാനിലെ പുത്തന്‍ ഗാനമെത്തി; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. താരത്തിന്റെ പഠാന്‍ എന്ന ചിത്രമാണ് ഇനി വരാനിരിക്കുന്നത്. 2018 ല്‍ പുറത്തെത്തിയ സീറോയ്ക്കു ശേഷം എസ് ആര്‍ കെ നായകനായി സ്‌ക്രീനിലെത്തുന്ന ചിത്രമാണിത്. ജനുവരി 25 ന് ആണ് ചിത്രത്തിന്റെ റിലീസ്. പരസ്യ പ്രചരണത്തിന്റെ ഭാഗമായി ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ബെഷറം രംഗ് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കുമാര്‍ ആണ്. സ്പാനിഷ് ഭാഷയിലെ വരികള്‍ എഴുതിയിരിക്കുന്നത് വിശാല്‍ ദദ്‌ലാനി. വിശാലും ശേഖറും ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശില്‍പ റാവു, കരാലിസ മോണ്ടെയ്‌റോ, വിശാല്‍, ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ്.

സ്‌റ്റൈലിഷ് ഗെറ്റപ്പില്‍ ഷാരൂഖ് ഖാന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഗാനത്തില്‍ മനോഹര ചുവടുകളുമായി ദീപിക പദുകോണുമുണ്ട്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. സലാം നമസ്‌തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. സല്‍മാന്‍ ഖാന്റെ അതിഥിവേഷവും ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഘടകമാണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന്‍ തിയറ്ററുകളിലെത്തും.

ഹിന്ദി സിനിമാപ്രേമികള്‍ ഒരു ഷാരൂഖ് ഖാന്‍ ചിത്രം ബിഗ് സ്‌ക്രീനില്‍ കണ്ടിട്ട് നാല് വര്‍ഷം ആവുന്നു. തുടര്‍ പരാജയങ്ങളെത്തുടര്‍ന്ന് പുനര്‍ചിന്തനത്തിനും സ്വയം നവീകരണത്തിനുമായി വര്‍ഷങ്ങളുടെ ഇടവേളയിലായിരുന്നു ഷാരൂഖ് ഖാന്‍. ചിത്രത്തിന്റെ നേരത്തെ പുറത്തെത്തിയ ടീസര്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പഠാന്‍ കൂടാതെ ആറ്റ്!ലി സംവിധാനം ചെയ്യുന്ന ജവാന്‍, രാജ്!കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ഡങ്കി എന്നിവയാണ് ഷാരൂഖിന്റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പ്രോജക്റ്റുകള്‍.

More in News

Trending

Recent

To Top