Connect with us

അന്ന് ഒരുമിച്ച്കുളിച്ചപ്പോള്‍ അവള്‍ പറഞ്ഞത്… ‘നസീര്‍ സര്‍ കുളിച്ച കുളിമുറിയായിരിക്കും ഷീല ചേച്ചി കുളിച്ച കുളിമുറിയായിരിക്കും എന്നൊക്കെയാണ്; നവ്യ നായര്‍

Malayalam

അന്ന് ഒരുമിച്ച്കുളിച്ചപ്പോള്‍ അവള്‍ പറഞ്ഞത്… ‘നസീര്‍ സര്‍ കുളിച്ച കുളിമുറിയായിരിക്കും ഷീല ചേച്ചി കുളിച്ച കുളിമുറിയായിരിക്കും എന്നൊക്കെയാണ്; നവ്യ നായര്‍

അന്ന് ഒരുമിച്ച്കുളിച്ചപ്പോള്‍ അവള്‍ പറഞ്ഞത്… ‘നസീര്‍ സര്‍ കുളിച്ച കുളിമുറിയായിരിക്കും ഷീല ചേച്ചി കുളിച്ച കുളിമുറിയായിരിക്കും എന്നൊക്കെയാണ്; നവ്യ നായര്‍

മലയാളികള്‍ക്ക് ഭാവന എന്ന നടിയ പെരിടയപ്പെടുത്തേണ്ട ആവശ്യമില്ല. നമ്മള്‍ എന്ന ചിത്രത്തിലെ പരിമളം ആയി എത്തി ഇന്ന് മലയാള സിനിമാ ലോകത്തും മറ്റ് ഭാഷകളിലും തന്റേതായ ഒരിടം കണ്ടെത്താന്‍ ഭാവനയ്ക്ക് അധികം കാലതാമസം വേണ്ടി വന്നിരുന്നില്ല. മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിച്ച താരം മലയാള സിനിമയില്‍ നിന്നും അപ്രതീക്ഷിത ഇടവേളയാണ് എടുത്തത്. ഇപ്പോള്‍ നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്കൊടുവില്‍ മലയാള സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് നടി

ഭാവനയെ പോലെ തന്നെ മലയാളികള്‍ക്ക് പ്രിയങ്കരിയാണ് നവ്യ നായരും. ഇരുവരും വളരെ കുറച്ച് സിനിമകളില്‍ മാത്രമെ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളു. അതില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതും ഈ 2023ലും റിപ്പീറ്റ് വാല്യുവോടെ ആരാധകര്‍ കാണുന്നതുമായ ഒരു സിനിമയാണ് ജയസൂര്യ നായകനായ ചതിക്കാത്ത ചന്തു. ഇരുവരും സിനിമയില്‍ ജയസൂര്യയുടെ നായികമാരായിരുന്നു.

നവ്യ നായര്‍ സിനിമയില്‍ മാത്രമല്ല ടെലിവിഷനിലും നിറഞ്ഞ് നില്‍ക്കുന്നുണ്ട്. റിയാലിറ്റി ഷോ മെന്ററായും നവ്യ സജീവമാണ്. ഇപ്പോഴിതാ കുറച്ച് നാളുകള്‍ക്ക് മുമ്പൊരു അഭിമുഖത്തില്‍ ഭാവനയ്‌ക്കൊപ്പമുള്ള രസകരമായ ഒരു അനുഭവം നവ്യ പങ്കുവെച്ചിരുന്നു. ചതിക്കാത്ത ചന്തു സിനിമയുടെ ഷൂട്ടിങ് സമയത്ത് നടന്ന വിചിത്രമായ സംഭവത്തെ കുറിച്ച് നവ്യ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും വൈറലാവുകയാണ്.

ഷൂട്ടിങിന് വേണ്ടി തയ്യാറാവാനുള്ള തിടുക്കത്തില്‍ ഇരുവരും ഒരുമിച്ച് കുളിക്കേണ്ട സാഹചര്യമുണ്ടായി എന്നാണ് നവ്യ പറയുന്നത്. പുറത്ത് പറയാന്‍ കൊള്ളാവുന്ന ഒന്നാണോ ഈ സംഭവമെന്ന് തനിക്ക് അറിയില്ലെന്ന മുന്‍കൂര്‍ ജാമ്യമെടുത്താണ് നവ്യ സംസാരിച്ച് തുടങ്ങുന്നത്.

‘ഞങ്ങള്‍ ഒരുമിച്ച് ചതിക്കാത്ത ചന്തു എന്ന സിനിമ ചെയ്യുന്ന സമയത്ത് ഒരുപാട് രസകരമായ അനുഭവങ്ങളുണ്ട്. അതിലൊരു പാട്ട് രംഗത്ത് ഞാനും ഭാവനയും കറുത്തമ്മമാരും ജയേട്ടന്‍ കൊച്ചു മുതലാളിയുമായിട്ടാണല്ലോ പാട്ട് രംഗത്ത് എത്തുന്നത്. കടല്‍ തീരത്ത് കിടന്ന് നനഞ്ഞിട്ടൊക്കെയാണ് അഭിനയിച്ചത്.’

‘അതിന് ശേഷം ഉദയ സ്റ്റുഡിയോയില്‍ പോയി ജാക്കും റോസുമായി നില്‍ക്കണം. ഞങ്ങള്‍ രണ്ടുപേരും റോസും, ജയേട്ടന്‍ ജാക്കുമായാണ് സീനില്‍ വരുന്നത്. കടല്‍ തീരത്ത് നിന്ന് നേരെ ഉദയ സ്റ്റുഡിയോയില്‍ പോയി. അവിടെ നിന്നാണ് കുളിച്ച് മാറുകയൊക്കെ ചെയ്യുന്നത്. ഞാനും ഭാവനയും അന്നൊരുമിച്ചാണ് കുളിച്ചത്.’ ‘അപ്പോള്‍ അവള്‍ പറയും നസീര്‍ സര്‍ കുളിച്ച കുളിമുറിയായിരിക്കും ഷീല ചേച്ചി കുളിച്ച കുളിമുറിയായിരിക്കും എന്നൊക്കെ’.

പിന്നെ ഭാവനയുടെ ശബ്ദത്തില്‍ സോപ്പ് തേക്കുന്നതിനെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളൊക്കെ നവ്യ അനുകരിക്കുന്നുണ്ട്. ജാനകി എന്ന സിനിമയുടെ പ്രമോഷന്‍ സമയത്ത് നല്‍കിയ അഭിമുഖത്തിലാണ് നവ്യ നായര്‍ ഭാവനയ്‌ക്കൊപ്പമുള്ള അനുഭവം പങ്കുവെച്ചത്. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ കൊണ്ട് വിവിധ ജോണറുകളിലായി ഏകദേശം 80ലധികം സിനിമകളില്‍ അഭിനയിച്ച് കഴിഞ്ഞു ഭാവന. ന്റെ ഇക്കാക്ക് ഒരു പ്രേമണ്ടാര്‍ന്ന് എന്നതായിരുന്നു അവസാനം പുറത്തിറങ്ങിയ സിനിമ. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രമാണ് ഭാവനയുടേതായി റിലീസിന് തയ്യാറെടുക്കുന്ന സിനിമ.

അടുത്തിടെ സിനിമയില്‍ നിന്നും മാറി നിന്നതിനെ കുറിച്ച് ഭാവന പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘മലയാളം സിനിമയില്‍ നിന്നും മാത്രമാണ് ഞാന്‍ മാറിനിന്നത്. ഒരുപാട് മൂഡ്‌സ്വിങ്ങ്‌സൊക്കെയുള്ള ആളായതുകൊണ്ട് തന്നെ കുറച്ചൊക്കെ മനസിനെ അത് ബാധിച്ചിരുന്നു. എല്ലാ മനുഷ്യരെപ്പോലെയും തന്നെ വിഷമങ്ങള്‍ എന്നെയും ബാധിക്കാറുണ്ട്.’ ഇന്ന് നമ്മള്‍ ഓക്കെയാകും സ്‌ട്രോങ്ങായി നിലനില്‍ക്കുമെന്ന് രാവിലെ രാവിലെ എണീറ്റ് തീരുമാനിക്കുന്നതല്ലല്ലോ. എന്റെ അച്ഛന്‍ മരിച്ചിട്ട് എട്ട് വര്‍ഷമാകുന്നു.

എല്ലാവരും പറയും കാലം മുറിവുണക്കുമെന്ന്. പക്ഷെ ആ മുറിവ് ഞാന്‍ മരിക്കുന്ന വരെയും അച്ഛന്‍ പോയ ആ വേദന എന്റെ ഉള്ളില്‍ ഉണ്ടാകും. ആ മുറിവ് അങ്ങനെ ഉണങ്ങില്ല. ചിലപ്പോള്‍ അതിന്റെ തീവ്രത കുറയുമായിരിക്കും. എന്റെ ജീവിതത്തില്‍ എല്ലാം ശരിയായി എന്നുപറയുന്ന ഒരു ജീവിതത്തില്‍ ഞാന്‍ എത്തിയിട്ടില്ല. അങ്ങനെ എത്തിയ ആളുകള്‍ ഉണ്ടോയെന്ന് എനിക്ക് അറിയില്ല. എനിക്ക് എന്റെ കാര്യമല്ലെ അറിയൂ. എന്റെ അഭിനയത്തെ സ്വന്തമായി ജഡ്ജ് ചെയ്യാത്ത ആളാണ് ഞാന്‍.’ എന്നും ഭാവന പറഞ്ഞു.

‘സ്വന്തം ജീവിതത്തില്‍ കരയുന്ന പോലെ തന്നെയാണ് സ്‌ക്രീനിലും കരയുന്നത്. കഥ ഇഷ്ടപ്പെട്ടാണ് സിനിമകള്‍ കൂടുതല്‍ തെരഞ്ഞെടുക്കുന്നത്. കന്നഡ സിനിമ എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. ഒരുപക്ഷെ എന്റെ ഭര്‍ത്താവിനെ കണ്ടുമുട്ടുന്നതും ഞങ്ങള്‍ ഒരുമിച്ചതും അവിടെ വെച്ചായതുകൊണ്ടാകാമെന്നാണ്’, തന്റെ ജീവിതത്തെ കുറിച്ച് വിശദീകരിച്ച് ഭാവന പറഞ്ഞത്.

More in Malayalam

Trending

Recent

To Top