Connect with us

ആ ടൊവിനോ ചിത്രം എട്ടുനിലയില്‍ പൊട്ടിയപ്പോള്‍ എനിക്ക് സമാധാനമായി, കാരണം; തുറന്ന് പറഞ്ഞ് വീണ നായര്‍

Malayalam

ആ ടൊവിനോ ചിത്രം എട്ടുനിലയില്‍ പൊട്ടിയപ്പോള്‍ എനിക്ക് സമാധാനമായി, കാരണം; തുറന്ന് പറഞ്ഞ് വീണ നായര്‍

ആ ടൊവിനോ ചിത്രം എട്ടുനിലയില്‍ പൊട്ടിയപ്പോള്‍ എനിക്ക് സമാധാനമായി, കാരണം; തുറന്ന് പറഞ്ഞ് വീണ നായര്‍

മലയാളികള്‍ക്ക് സുപരിചിതയാണ് നടി വീണ നായര്‍. സിനിമയിലും സീരിയലിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുണ്ട് വീണ. അഭിനേത്രിയെന്നതിലുപരിയായ അവതാരകയായും നര്‍ത്തകിയായുമെല്ലാം വീണ ശ്രദ്ധ നേടിയിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ ടുവിലെ മത്സരാര്‍ത്ഥിയായി എത്തിയും വീണ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു.

സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീനിലാണ് വീണ കൂടുതല്‍ തിളങ്ങിയത്. ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ചില മോശം അനുഭവങ്ങളും വീണയ്ക്ക് സിനിമയില്‍ നിന്നുണ്ടായിട്ടുണ്ട്. സിനിമയില്‍ നിന്നും തന്നെ പറയാതെ മാറ്റിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഒരിക്കല്‍ വീണ തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ശ്രദ്ധനേടുകയാണ്. ആഗ്രഹിച്ച് പ്രതീക്ഷിച്ചിരുന്ന ശേഷം നഷ്ടമായ സിനിമകളുണ്ടോ എന്ന ചോദ്യത്തിനായിരുന്നു പ്രതികരണം.

‘ചില സിനിമകളില്‍ നിന്നൊക്കെ അവസാന നിമിഷം ഒഴിവാക്കിയിട്ടുണ്ട്. ഡേറ്റ് ആയല്ലോ എന്ന് കരുതി നമ്മള്‍ വിളിക്കുമ്പോള്‍ മറ്റാരെയെങ്കിലും ആ കഥാപാത്രത്തിലേക്ക് തീരുമാനിച്ചിട്ടുണ്ടാകും. നമ്മളോട് പറയാന്‍ വിട്ടുപോയെന്നും പറയും. അങ്ങനെ ഒരിക്കല്‍ സംഭവിച്ചത് ടൊവിനോയുടെ പടത്തിലാണ്. ടൊവിനോയുടെ പടത്തിലേക്ക് എന്നെ വിളിച്ചിട്ട് 15 ദിവസത്തെ ഡേറ്റ് വേണമെന്ന് പറഞ്ഞ് ഞാന്‍ അതനുസരിച്ച് ഡേറ്റൊക്കെ ലോക്ക് ചെയ്തു വെച്ചു. ഇടയ്ക്ക് ഉദ്ഘാടനങ്ങളൊക്കെ വന്നെങ്കിലും അതൊക്കെ ഞാന്‍ ഒഴിവാക്കി,’

‘എന്നെ വിളിച്ച സമയത്ത് പേയ്‌മെന്റിന്റെ കാര്യം പറഞ്ഞപ്പോള്‍ നിങ്ങളുടെ ബജറ്റ് എത്രയാണെന്ന് ആണ് ഞാന്‍ ചോദിച്ചത്. നിലവിലെ സാഹചര്യത്തില്‍ നമ്മള്‍ അങ്ങോട്ട് പെയ്‌മെന്റ് പറയുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. നിങ്ങള്‍ക്ക് പറ്റുന്ന ബഡ്ജറ്റ് എത്രയാണ് നമുക്ക് അത് വെച്ച് ചെയ്യാം, അതനുസരിച്ച് വര്‍ക്ക്ഔട്ട് ചെയ്തിട്ട് വിളിക്കൂ എന്നാണ് പറയാറുള്ളത്. കാരണം വരുന്ന പടങ്ങളൊന്നും ഞാന്‍ അങ്ങനെ കളയാറില്ല,’

‘അങ്ങനെയിരിക്കെ സിനിമയുടെ ഷൂട്ടിങ് തുടങ്ങുമെന്ന് പറഞ്ഞ സമയമായിട്ടും എനിക്ക് കോള്‍ വരുന്നില്ല. അതിനിടെ എന്റെ കൂട്ടുകാരൊക്കെ ഈ സിനിമയില്‍ ഉണ്ട്. അവരൊക്കെ അതിന്റെ ഷൂട്ടിന് പോകുവാണെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ കണ്‍ട്രോളറെ വിളിച്ചു. അപ്പോള്‍ പറയുകയാണ്, അതിന്റെ സ്‌ക്രിപ്റ്റ് റൈറ്ററുടെ പരിചയത്തിലുള്ള ഒരു പെണ്‍കുട്ടിക്ക് കൊടുത്തു. അവര്‍ ചെയ്താല്‍ മതിയെന്ന് പറഞ്ഞുവെന്ന് പറഞ്ഞു,’

‘എങ്കില്‍ നിങ്ങള്‍ക്ക് വിളിച്ചു പറയാനുള്ള മര്യാദ കാണിച്ചൂടെ എന്ന് ഞാന്‍ ചോദിച്ചു. അതിനുശേഷം ആ പടം ഇറങ്ങി. അത് എട്ടുനിലയില്‍ പൊട്ടി. അപ്പോള്‍ എനിക്കൊരു സമാധാനമായി. ഞാന്‍ പതിനഞ്ച് ദിവസം ഷൂട്ടിലാതെ ഇരുന്നതാണ്. അതിനുശേഷം ഞാന്‍ ഇതിന്റെ പ്രൊഡ്യൂസറെ ഒരിക്കല്‍ കണ്ടു. ഞാന്‍ ചെന്നു സംസാരിച്ചു. നിങ്ങളുടെ ഒരു പ്രോജക്ടിലേക്ക് എന്നെ വിളിച്ചിരുന്നു, സമയമായപ്പോള്‍ അത് മാറിപ്പോയി എന്ന് പറഞ്ഞു.

‘ഞാനും അത് ചോദിക്കണം എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു, വീണ വലിയ പെയ്‌മെന്റ് ചോദിച്ചു എന്നാണല്ലോ കേട്ടത്. പത്ത് ദിവസത്തെ ഷൂട്ടിന് അഞ്ച് ലക്ഷം ചോദിച്ചു എന്നാണല്ലോ കണ്‍ട്രോളര്‍ പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. എന്നോട് കണ്‍ട്രോളര്‍ അതല്ല പറഞ്ഞെന്ന് ഞാന്‍ പറഞ്ഞു. വീണയെ വിളിക്ക് എന്ന് എടുത്ത് പറഞ്ഞ കഥാപാത്രമായിരുന്നു അത്. പിന്നീട് സംവിധായകന്റെ നിര്‍ദേശപ്രകാരമുള്ള ഒരു ആര്‍ട്ടിസ്റ്റാണ് ആ വേഷം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു,’

‘അങ്ങനെ നമ്മള്‍ അറിയാതെ ഇങ്ങനെ പല സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഒരു ആയിരം സിനിമയില്‍ ഒന്നിലോ രണ്ടിലോ ഒക്കെയാണ് ഇങ്ങനെ ഉണ്ടാവുക. എന്നാല്‍ എനിക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ട്. മിനിസ്‌ക്രീനില്‍ എനിക്ക് ഇങ്ങനെയൊരു പ്രശ്‌നം നേരിടേണ്ടി വന്നിട്ടില്ല. അത് എനിക്കെന്റെ വീട് പോലെയാണ്. അവിടെന്ന് പൊന്നാലും എപ്പോള്‍ വേണമെങ്കിലും എനിക്ക് തിരിച്ചു കയറി ചെല്ലാം. അവിടെ എനിക്കൊരു സ്‌പേസുണ്ട്. സിനിമ കെട്ടിക്കൊണ്ട് പോയ വീട് പോലെയാണ്. എപ്പോള്‍ വേണമെങ്കിലും പുറത്താക്കാം,’ വീണ നായര്‍ പറഞ്ഞു.

കുറച്ച് നാളുകള്‍ക്ക് മുമ്പ് ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടുത്തിടെ ചര്‍ച്ചയായി മാറിയിരുന്നു. ആര്‍ജെ അമനാണ് വീണയുടെ ഭര്‍ത്താവ്. ഈയ്യടുത്താണ് ഇരുവരും പിരിഞ്ഞ് കഴിയുകയാണെന്ന വാര്‍ത്ത പുറത്ത് വരുന്നത്. 2014നാണ് വീണയും ആര്‍ജെ അമനുമായുള്ള വിവാഹം നടക്കുന്നത്. ഒരു മകനാണ് ഇവര്‍ക്കുള്ളത്. സന്തോഷകരമായ ദാമ്പത്യ ജീവിതം നയിച്ചിരുന്ന താരങ്ങള്‍ പിരിഞ്ഞതായുള്ള വാര്‍ത്തകള്‍ വരുന്നത് കഴിഞ്ഞ വര്‍ഷമാണ്. സോഷ്യല്‍ മീഡിയയിലൊക്കെ ഇത് വലിയ ചര്‍ച്ചയായി മാറി. തുടര്‍ന്ന്, തങ്ങള്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നത് എന്നാല്‍ വിവാഹമോചനം നേടിയിട്ടില്ലെന്ന് വ്യക്തമാക്കി ആര്‍ ജെ അമന്‍ രംഗത്തെത്തിയിരുന്നു.

More in Malayalam

Trending