Connect with us

സീത സീരിയലിലെ രണ്ടാം ഭാഗം? നവീൻ പറയുന്നു

Malayalam Breaking News

സീത സീരിയലിലെ രണ്ടാം ഭാഗം? നവീൻ പറയുന്നു

സീത സീരിയലിലെ രണ്ടാം ഭാഗം? നവീൻ പറയുന്നു

ഫ്ലവേര്‍സ് ടിവി സംപ്രേക്ഷണം ചെയ്ത ജനപ്രിയ സീരിയൽ ആയിരുന്നു സീത. മലയാളികൾ ഇരുകയ്യും നീട്ടി സീരിയൽ സ്വീകരിച്ചു. സീരിയൽ അവസാനിച്ചതോടെ രണ്ടാം ഭാഗം ഉടനെ ഉണ്ടാകുമോ എന്നാണ് പ്രേക്ഷകരുടെ ചോദ്യം? ഒടുവിൽ അതിന് മറുപടിയുമായി നവീൻ അറക്കൽ. മെട്രോ മാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിലാണ്ഇക്കാര്യം വ്യക്തമാക്കിയത്.

മറ്റൊരു ചാനലിൽ സീരിയലിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് കേൾക്കുന്നു. എന്നാൽ അത് എത്രത്തോളം ശരിയാണെന്ന് അറിയില്ല. പക്ഷെ അങ്ങനെ വരുന്നുണ്ടെങ്കിൽ നല്ലൊരു ഡവലപ്മെന്റ് പ്രതീക്ഷിക്കുന്നുവെന്നും നവീൻ പറയുന്നു. സീരിയലിൽ രഖുവരൻ എന്ന എന്ന കഥാപാത്രത്തെയാണ് നവീൻ അവതരിപ്പിച്ചത്.

സീരിയലിൽ ഞാൻ അഭിനയിച്ചതിൽ വെച്ച് പോസറ്റീവായ കഥാപാത്രമാണ് സീതയിൽ എനിയ്ക്ക് ലഭിച്ചത്. സീരിയലിലേക്ക് വിളിച്ചപ്പോൾ സംവിധായകൻ ഗിരീഷ് കോന്നി ഒന്ന് മാത്രമേ പറഞ്ഞുള്ളു. കഥാപാത്രം ഗസ്റ്റ് റോളാണെന്നും, അധികം മുന്നോട്ട് പോവില്ലെന്നും. എന്നാൽ ആ കഥാപാത്രം ഹിറ്റാവുകയും ജനങ്ങൾ രണ്ട് കയ്യും ഏറ്റെടുത്ത് സ്വീകരിക്കുകയും ചെയ്തു. ശാലു കുര്യനെ വിഹം കഴിച്ച് രഖുവരൻ ഇന്ദ്രന്റെ കുടുബത്തിലേക്ക് എത്തുന്നതോടെയാണ് സീരിയൽ അവസാനിക്കുന്നത്. സീരിയലിലെ ഗോസിപ്പുകൾ കാര്യമാക്കുന്നില്ലെന്നും നവീൻ പറഞ്ഞു.

Naveen Arakkal

Continue Reading
You may also like...

More in Malayalam Breaking News

Trending