Connect with us

ഡി ക്കെ ഉപേക്ഷിച്ച്‌ സീതപ്പെണ്ണിൽ പോയി, വൻ പരാജയം? ; ഡി ക്കെയെ ഉപേക്ഷിച്ചതിൽ മാനസികമായി വേദനിക്കുന്നുണ്ട്; അതിനു പിന്നില്‍ സംഭവിച്ചത് ഇക്കാര്യങ്ങള്‍ എന്താണെന്ന് ഞാന്‍ ഇതുവരെ ആരോടും തുറന്നു പറഞ്ഞിട്ടില്ല; ഷാനവാസ് ഷാനുവിന്റെ വെളിപ്പെടുത്തൽ !

serial news

ഡി ക്കെ ഉപേക്ഷിച്ച്‌ സീതപ്പെണ്ണിൽ പോയി, വൻ പരാജയം? ; ഡി ക്കെയെ ഉപേക്ഷിച്ചതിൽ മാനസികമായി വേദനിക്കുന്നുണ്ട്; അതിനു പിന്നില്‍ സംഭവിച്ചത് ഇക്കാര്യങ്ങള്‍ എന്താണെന്ന് ഞാന്‍ ഇതുവരെ ആരോടും തുറന്നു പറഞ്ഞിട്ടില്ല; ഷാനവാസ് ഷാനുവിന്റെ വെളിപ്പെടുത്തൽ !

ഡി ക്കെ ഉപേക്ഷിച്ച്‌ സീതപ്പെണ്ണിൽ പോയി, വൻ പരാജയം? ; ഡി ക്കെയെ ഉപേക്ഷിച്ചതിൽ മാനസികമായി വേദനിക്കുന്നുണ്ട്; അതിനു പിന്നില്‍ സംഭവിച്ചത് ഇക്കാര്യങ്ങള്‍ എന്താണെന്ന് ഞാന്‍ ഇതുവരെ ആരോടും തുറന്നു പറഞ്ഞിട്ടില്ല; ഷാനവാസ് ഷാനുവിന്റെ വെളിപ്പെടുത്തൽ !

‘നായികയെ കെട്ടിപ്പിടിച്ച് ഉമ്മവെയ്ക്കാനാണ് സംവിധായകന്‍ പറഞ്ഞത്; പെണ്ണായ എനിക്കില്ലാത്ത കുഴപ്പമെന്തിനാണ് നിങ്ങള്‍ക്കെന്നാണ് സാസ്വികയും ചോദിച്ചു, ഹിറ്റ്‌ലറില്‍ നിന്ന് പിന്മാറിയ കാരണം ആര്‍ക്കും അറിയില്ല’ പ്രിയതാരം ഷാനവാസ് പറയുന്നു

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രത്യേകം മുഖവുരയുടെ ഒന്നും ആവശ്യമില്ലാതെ പരിചയപ്പെടുത്താവുന്ന താരമാണ് ഷാനവാസ്. പ്രേക്ഷക മനം കീഴ്‌പ്പെടുത്തിയ കുങ്കുമപ്പൂവ് സീരിയലിലെ വില്ലനായാണ് കടന്നുവരുന്നതെങ്കിലും വളരെ പെട്ടെന്നാണ് കുടുംബപ്രേക്ഷകരുടെയും പുത്തന്‍ തലമുറയുടെയും ഹൃദയം കീഴടക്കാന്‍ ഷാനുവിന് സാധിച്ചത്.

രുദ്രനായും ഇന്ദ്രനായും ഡി.കെ. ആയും ഒക്കെ ഇന്നും സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ് ഷാനവാസ് ഷാനുവിനെ… സീതയിലെ ഇന്ദ്രൻ എന്നും ജന മനസുകളിൽ ഉറപ്പിക്കപ്പെട്ട സ്ഥാനമാണ്. എന്നാൽ സീതയുടെ രണ്ടാം ഭാഗം സീതപ്പെണ്ണ് ഒരു പരാജയമായി എന്നാണ് ആരാധകർ പോലും പറയുന്നത്. DK എന്ന നല്ല ഒരു കഥാപാത്രം ഉപേക്ഷിച്ച് വന്ന ഷാനുവിനോട് ചെയ്തത് വല്ലാത്ത ചതിയായി പോയി. സീത ഇന്ദ്രൻ എന്ന ജോഡി ഇനിയും ഞങ്ങൾക്ക് ഇടയിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ആരാധകർ ഇപ്പോഴും പ്രതികരിക്കുന്നത്.

ഓഡീഷനുകളിലൂടെ ആണ് ഷാനവാസ് ടെലിവിഷന്‍ സീരിയലുകളിലേക്ക് കടന്നുവരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി അവസരം കിട്ടുകയും പ്രതീക്ഷിച്ചതിനു ഉപരിയായി പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തു. മലപ്പുറത്തെ ഒരു ഓര്‍ത്തഡോക്‌സ് കുടുംബത്തില്‍ നിന്നും മലയാളി പ്രേക്ഷകരിലേക്ക് എത്തിനില്‍ക്കുമ്പോള്‍ ഏറെ അഭിമാനമുണ്ട് ഈ യുവ താരത്തിന് . ഇപ്പോള്‍ അഭിനയ ജീവിതത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും ഷാനവാസ് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു ചാനൽ അഭിമുഖത്തിൽ സംസാരിക്കവെയാണ് താരത്തിന്റെ മനസുതുറന്നുള്ള വാക്കുകൾ..

അഭിനയ ജീവിതത്തില്‍ എന്നും ഹൃദയത്തോട് ചേര്‍ത്തുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്ന കഥാപാത്രമാണ് കുങ്കുമപ്പൂവിലെ രുദ്രന്‍. പിന്നീട് ഇന്‍ഡസ്ട്രിയല്‍ അവസരങ്ങള്‍ നേടിത്തന്നതും ഒട്ടനവധി അവാര്‍ഡുകള്‍ തേടിയെത്തിയതും കുങ്കുമപ്പൂവിലെ പ്രകടനത്തിലൂടെയാണ്. കുങ്കുമപ്പൂവ് കണ്ടിട്ടാണ് സീതയിലേക്ക് വിളിക്കുന്നത്. സീതയിലേക്ക് എത്തിയ തുടക്കകാലങ്ങളിലൊക്കെ ഒരുപാട് വിയോജിപ്പുകള്‍ ആയിരുന്നു എനിക്ക് ഉണ്ടായിരുന്നത്.

മലപ്പുറത്തെ വളരെ ഓര്‍ത്തഡോക്‌സ് ആയ മുസ്ലിം കുടുംബത്തില്‍ ജനിച്ച എനിക്ക് അഭിനയം ആണെങ്കില്‍കൂടിയും പല രംഗങ്ങളോടും മാനസികമായ വിയോജിപ്പ് തോന്നിയിരുന്നു. പ്രേക്ഷകര്‍ സീതയിലെ റൊമാന്‍സിനെ നെഞ്ചിലേറ്റിയപ്പോഴും ഞാന്‍ എന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇതൊന്നും അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. ഞാനും സീതയിലെ നായിക സാസ്വികയുമായി വഴക്കുകള്‍ വരെ ഇതിന്റെ പേരില്‍ ഉണ്ടായിട്ടുണ്ട്. ഒരു പെണ്‍കുട്ടിയായ എനിക്ക് കുഴപ്പമില്ലല്ലോ പിന്നെന്താണ് ഷാനുവിന് പ്രശ്‌നമന്നൊക്കെ ചോദിക്കുമായിരുന്നു.

തുടക്കകാലത്ത് സന്യസിക്കാന്‍ പോകുന്ന സീതയെ ബലംപ്രയോഗിച്ചു തിരികെ കൊണ്ടുവരുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. മകള്‍ സന്യസിക്കാന്‍ പോകുന്നത് എങ്ങനെയും തടയണമെന്ന് സീതയുടെ അച്ഛന്‍ പറയുമ്പോള്‍ എല്ലാ സ്വാതന്ത്ര്യത്തോടെയും അവളെ ഒരു റിസോര്‍ട്ടിലേക്ക് എടുത്തുകൊണ്ടുപോവുകയും അവിടെവെച്ച് ബലംപ്രയോഗിച്ച് കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയും ചെയ്യുന്നതായിരുന്നു സീന്‍. പക്ഷേ അന്നത് ചെയ്യാന്‍ ഞാന്‍ വിസമ്മതിച്ചു.

ഇത്തരം റൊമാന്റിക് സീനുകള്‍ ഒന്നും ചെയ്യാനുള്ള മാനസികാവസ്ഥ എനിക്ക് ഉണ്ടായിരുന്നില്ല. ഞാന്‍ വളരെ ഗൗരവക്കാരനായ കഥാപാത്രങ്ങള്‍ മാത്രം ചെയ്യാനാണ് അന്ന് ആഗ്രഹിച്ചത്. ഇത് സാസ്വികയുമായി ഒരുപാട് തര്‍ക്കങ്ങള്‍ക്കുള്ള കാരണങ്ങളായി. സംവിധായകനും സ്‌ക്രിപ്റ്റ് റൈറ്ററും ഞാനും ഒന്നിച്ചാണ് താമസിച്ചിരുന്നത്. വൈകിട്ട് ഭക്ഷണം കഴിക്കുന്ന സമയത്ത് ഇവര്‍ രണ്ടുപേരും പറഞ്ഞു, കഥാപാത്രം ആവശ്യപ്പെടുന്നത് നല്‍കാന്‍ എനിക്കും സാധിച്ചില്ല. അങ്ങനെയാണ് ഞാന്‍ പതിയെ കഥാപാത്രം ആവശ്യപ്പെടുന്നത് പോലെ അഭിനയിക്കാന്‍ തുടങ്ങിയത്. ഇതിനുശേഷം ആണ് സീതയിലെ റൊമാന്റിക് സീനുകള്‍ ഒക്കെ സംഭവിക്കുന്നത്. പ്രേക്ഷകര്‍ ഒരുപാട് ആഘോഷമാക്കിയതായിരുന്നു ആ പ്രണയജോഡികള്‍.

കുങ്കുമപ്പൂവിലും സീതയിലും ഞാന്‍ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നൊക്കെ ഒരുപാട് വ്യത്യസ്തമായി എത്തിയ കഥാപാത്രമായിരുന്നു ഹിറ്റ്‌ലറിലെ ഡി.കെ. വളരെ ഗൗരവക്കാരനായ, ഗൗരവം മാത്രമുള്ള ഒരു കഥാപാത്രമായിരുന്നു ഡികെ. ഒരു തെലുങ്ക് സീരിയലില്‍ നിന്നാണ് മലയാളത്തിലേക്ക് ഹിറ്റ്‌ലര്‍ എത്തുന്നത്. ആ കഥാപാത്രം ചെയ്യുമ്പോള്‍ പ്രേക്ഷകരുടെ ഭാഗത്തുനിന്നും വന്ന പ്രതികരണങ്ങള്‍ പോസിറ്റീവായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ കഥാപാത്രം ചെയ്യുന്നത് ഞാനല്ല മറ്റൊരു നടനാണ്.

തികച്ചും അപ്രതീക്ഷിതമായാണ് പരമ്പരയില്‍ നിന്ന് പിന്മാറേണ്ടി വന്നത്. സീത എന്ന പരമ്പരയുടെ വിജയത്തിന് ശേഷം ചാനലിലേക്ക് നിരന്തരമായ പ്രേക്ഷക അഭ്യര്‍ത്ഥനകളെ മാനിച്ചാണ് സീതയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിക്കുന്നത്. ഹിറ്റ്‌ലറല്‍ അഭിനയിക്കുന്ന സമയത്താണ് സീതയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് സംസാരിക്കാന്‍ സംവിധായകന്‍ വിളിക്കുന്നത്. സീതയുടെ അണിയറ പ്രവര്‍ത്തകരും പ്രൊഡ്യൂസറും സംവിധായകനും അഭിനേതാക്കളും എല്ലാം തയ്യാറാണെന്നും എന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം എന്താണെന്ന് മാത്രമാണ് ഇനി അറിയേണ്ടത് എന്നുമാണ് അദ്ദേഹം പറഞ്ഞത്. ഷാനു ഒക്കെ പറയുകയാണെങ്കില്‍ ഏറ്റവും അടുത്തുതന്നെ ഷൂട്ടിംഗ് ആരംഭിക്കും എന്നും അദ്ദേഹം പറഞ്ഞു.

ഹിറ്റ്‌ലര്‍ എന്ന പരമ്പരയുടെ ഭാഗമായി നില്‍ക്കുന്ന സമയം ആയതുകൊണ്ട് തന്നെ ഇക്കാര്യം ഞാന്‍ ആദ്യം ഡിസ്‌കസ് ചെയ്തത് സംവിധായകനുമായാണ്. അദ്ദേഹം ആദ്യം പറഞ്ഞത് ഹിറ്റ്‌ലറുടെ ഷൂട്ടിന് ഒരു മാസത്തില്‍ 20 ദിവസങ്ങളാണ് നമുക്ക് ആവശ്യമായത്, ഇത് കഴിഞ്ഞുള്ള 10 ദിവസത്തില്‍ ഷാനുവിന് ചെയ്യാന്‍ പറ്റുമെങ്കില്‍ ഉറപ്പായും ചെയ്‌തോളൂ എന്നായിരുന്നു.

ശനി ഞായര്‍ ദിവസങ്ങളിലും ഹിറ്റ്‌ലറിന്റെ എപ്പിസോഡുകള്‍ ടെലികാസ്റ്റ് ചെയ്യുന്നത് കൊണ്ട് അത്രയും ദിവസത്തെ ഷൂട്ടും ആവശ്യമായിരുന്നു. സീതയിലേക്ക് വീണ്ടും അവസരം വന്ന കാര്യത്തെക്കുറിച്ച് ഹിറ്റ്‌ലറിന്റെ പ്രൊഡ്യൂസറോടും ചാനലിനോടും പറയുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മറ്റുള്ളവരോട് ഈ വിഷയം അദ്ദേഹം സംസാരിച്ചു കൊള്ളാം എന്നാണ് പറയുന്നത്. അദ്ദേഹം എന്നോട് പറഞ്ഞ കാര്യങ്ങള്‍ സീതയിലെ ഡയറക്ടറുമായി ഞാന്‍ സംസാരിച്ചു. അങ്ങനെ സീതയുടെ ഒരുക്കങ്ങളൊക്കെ ആരംഭിച്ച് ഷൂട്ടിംഗ് തുടങ്ങാറായപ്പോഴേക്കും ആണ് സീ ചാനലില്‍ നിന്ന് എനിക്ക് കോള്‍ വരുന്നത്.

ചാനലിന്റെ നിയമമനുസരിച്ച് അവരുടെ നായകനോ നായികയോ മറ്റ് പരമ്പരകളില്‍ നായകനോ നായികയോ ആയി അഭിനയിക്കാന്‍ പാടില്ല. പക്ഷേ ഇത് എനിക്ക് അറിവുള്ള കാര്യമായിരുന്നില്ല. മാത്രവുമല്ല സംവിധായകനുമായി ഈ വിഷയം സംസാരിച്ചപ്പോള്‍ അദ്ദേഹവും ഇതേക്കുറിച്ച് ഒന്നുംതന്നെ പറഞ്ഞില്ല. ഇക്കാര്യങ്ങളൊക്കെ ചാനല്‍ അറിയിച്ചപ്പോഴാണ് സംവിധായകന്‍ ഇതേക്കുറിച്ച് ചാനലിലോ പ്രൊഡ്യൂസറിനോടോ സംസാരിച്ചിരുന്നില്ല എന്ന് വ്യക്തമാകുന്നത്. അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഒരിക്കലും ഞാനിത് പ്രതീക്ഷിച്ചില്ല.

ഞാന്‍ പറഞ്ഞ വാക്കിന്റെ പുറത്താണ് സീതയുടെ രണ്ടാം ഭാഗം തുടങ്ങാന്‍ തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ പിന്മാറാന്‍ എനിക്ക് ചെയ്തിട്ടില്ല. പരമ്പരയുടെ അണിയറ പ്രവര്‍ത്തകരും പ്രൊഡ്യൂസര്‍ ഒക്കെ വിളിക്കുകയും കാര്യങ്ങള്‍ സംസാരിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. പക്ഷേ എന്റെ വാക്ക് വിശ്വസിച്ച് ഇറങ്ങിത്തിരിച്ചവര്‍ക്ക് വേണ്ടിയാണ് ഹിറ്റ്‌ലറില്‍ നിന്ന് പിന്മാറാന്‍ തീരുമാനിക്കുന്നത്.

ഞാന്‍ അഭിനയിച്ചു കൊണ്ടിരുന്ന സമയത്ത് നല്ല റേറ്റിംഗില്‍ തന്നെയാണ് ഹിറ്റ്‌ലര്‍ മുന്നോട്ടുപോയത്. അതുകൊണ്ടുതന്നെ ഒരുപാട് ആലോചിച്ച ശേഷം പാതിമനസ്സോടെയാണ് ഞാന്‍ പിന്മാറാനും തീരുമാനിക്കുന്നത്. ഹിറ്റ്‌ലറില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഒരുപാട് അവസരങ്ങള്‍ വരുന്നുണ്ടായിരുന്നു. അവയെല്ലാം വേണ്ടെന്നു വയ്ക്കുന്നത് ഈ പരമ്പരയ്ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ സീതയോട് അങ്ങനെയൊരു നോ പറയാന്‍ സാധിക്കുമായിരുന്നില്ല.

വേണ്ടെന്നുവെച്ച പരമ്പരകളിലൊക്കെ എനിക്ക് പകരം മറ്റൊരാള്‍ എത്തിയാലും അവ സംഭവിക്കുമായിരുന്നു. എന്നാല്‍ സീതയുടെ കാര്യത്തില്‍ അങ്ങനെയായിരുന്നില്ല. ഇതെല്ലാമാണ് രണ്ടാം ഭാഗത്തിലേക്ക് എന്നെ എത്തിച്ചത്. അപ്പോഴും ഹിറ്റ്‌ലറില്‍ നിന്ന് പിന്മാറിയത് എനിക്ക് മാനസികമായി ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. വീണ്ടും സീതയിലേക്ക് വന്നപ്പോള്‍ ഞങ്ങള്‍ പ്രതീക്ഷിച്ച പോലെയല്ല കാര്യങ്ങള്‍ സംഭവിച്ചത്.

കഥയിലും കഥാപാത്രങ്ങളുടെ പെരുമാറ്റത്തിലും ഒക്കെ ചെറിയ മാറ്റങ്ങളോടെയാണ് രണ്ടാം ഭാഗം എത്തിയത്. ഒരുപക്ഷേ ഇത് ആദ്യഭാഗവുമായുള്ള താരതമ്യത്തിന് കാരണമായിട്ടുണ്ടാവാം. പരമ്പരയില്‍ നിന്ന് പിന്മാറിയത് ഒരുപാട് പ്രേക്ഷകര്‍ക്കും ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. പലരും അത് എന്നോട് പറയുന്നുമുണ്ട്. എന്നാല്‍ അതിനു പിന്നില്‍ സംഭവിച്ചത് ഇക്കാര്യങ്ങള്‍ എന്താണെന്ന് ഞാന്‍ ഇതുവരെ ആരോടും തുറന്നു പറഞ്ഞിട്ടില്ല.

https://youtu.be/JLXml01bpaw

about seethappennu

More in serial news

Trending

Recent

To Top