മല്ലിക സുകുമാരൻ്റെ പിറന്നാളിന് ആശംസ പ്രവാഹമാണ് വരുന്നത് . മക്കളും മരുമക്കളുമെല്ലാം താരത്തിന് പിറന്നാൾ ആശംസകൾ നേർന്നു. പൃഥ്വരാജ് അമ്മക്ക് പിറന്നാൾ ആശംസകൾ നേർന്നത് പഴയ രണ്ടു ചിത്രങ്ങളിലൂടെയാണ്. അതിന് താഴെ നിരവധി പേര്‍ മല്ലികയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നെത്തി. അതില്‍ നടി ഇഷ തല്‍വാറിന്റെ കമന്റ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.
അമ്മയ്‌ക്കൊപ്പമുള്ള മികച്ചൊരു ചിത്രം വേണമെന്നായിരുന്നു ഇഷ തല്‍വാര്‍ പോസ്റ്റിന് കമന്റായി കുറിച്ചത്. എന്നാൽ അത് അത്ര ഇഷ്ടമായില്ല പൃഥ്വിരാജ് ആരാധകർക്ക് . നല്ല ചിത്രം തന്നേയാണ് എന്ന് അവർ ഇഷക്ക് മറുപടി നൽകുകയും ചെയ്തു .
‘നല്ലത്, മോശം, മികച്ചത് എന്നതെല്ലാം താല്‍ക്കാലിക വിഭജനങ്ങള്‍ മാത്രമല്ലേ. അമ്മയ്‌ക്കൊപ്പമുള്ള ചിത്രത്തിന് പ്രത്യേകിച്ചൊരു തരംതിരിവോ വിഭജനമോ ഒന്നുമില്ല. ഒറ്റ ഫ്രെയ്മിലുള്ള വികാരമാണ് അത്.’ എന്ന ഒരു ആരാധകന്റെ മറുപടിയാണ് ഇവയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്.
കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നടനും മുന്‍ എം.പിയുമായ ഇന്നസെന്റ്. ഇപ്പോഴിതാ ആശുപത്രിയിൽ നിന്നും നടന്റെ ആരോഗ്യ നില...