serial
ചാക്കോച്ചന് അറിയാമോ; ഞാൻ ചാക്കോച്ചന്റെ സഹോദരനാണ്!
ചാക്കോച്ചന് അറിയാമോ; ഞാൻ ചാക്കോച്ചന്റെ സഹോദരനാണ്!
മലയാളികളുടെ റോമാറ്റിക് ഹീറോയാണ് നടൻ കുഞ്ചാക്കോ ബോബൻ. സിനിമയിൽ അദ്ദേഹത്തിനോടൊപ്പം അഭിനയിക്കാൻ കഴിയുന്ന ഒരു ചാൻസ് പോലും ആരും ഒഴിവാക്കാറില്ല. ആദ്യ സിനിമ യിലൂടെ ചാക്കോച്ചന്റെ സഹോദരനായി മലയാള സിനിമയിലേക്ക് കടന്ന് വന്ന താരമാണ് നവീൻ അറക്കൽ. പുത്തൂരം പുത്രി ഉണ്ണിയാർച്ചയിൽ ചാക്കോച്ചൻ അവതരിപ്പിച്ച ആരോമൽ ഉണ്ണിയുടെ സഹോദരനായിരുന്നു നവീൻ.
വർഷങ്ങൾക്ക് മുൻപുള്ള സിനിമയാണ് പുത്തൂരം പുത്രി ഉണ്ണിയാർച്ച. ചാക്കോച്ചന്റെ സഹോദരനായി വന്നത് ഞാനാണെന്ന് ഓർമ്മ പോലും ഉണ്ടാവില്ലെന്നും നവീൻ മെട്രോ മാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകുവാൻ കഴിഞ്ഞിട്ടുണ്ടെന്നും പക്ഷെ കൂടുതൽ അവസരങ്ങൾ സീരിയലിലാണ് തനിയ്ക്ക് ലഭിച്ചത്. എല്ലാ കലാകാരന്മാരുടെയും ആഗ്രഹം ബിഗ് സ്ക്രീൻ തന്നെയാണ്. ഇപ്പോഴും സിനിമയിക്ക് വേണ്ടി ശ്രമിക്കുന്നുണ്ട്. നല്ല അവസരങ്ങൾ കിട്ടുകയാണെകിൽ സിനിമയിൽ തീർച്ചയായും എത്തുമെന്നും നവീൻ പറഞ്ഞു. സിനിമയുമായി മറ്റൊരു ബന്ധം കൂടിയുണ്ട് ഈ താരത്തിന്, നടി ഉണ്ണിമേരി നവീന്റെ ബന്ധു കൂടിയാണ്. ഉണ്ണിമേരിയുടെ സഹോദരൻ മാർട്ടിൻ വഴിയാണ് നവീന്റെ സിനിമയിലേക്കുള്ള തുടക്കം.
Naveen Arakkal
