serial
പണി കിട്ടിയതിന് ശേഷം സോഷ്യൽ മീഡിയയിലെ ഇടപെടൽ നിർത്തി;നവീൻ അറക്കലിനും ചിലത് പറയാനുണ്ട്..
പണി കിട്ടിയതിന് ശേഷം സോഷ്യൽ മീഡിയയിലെ ഇടപെടൽ നിർത്തി;നവീൻ അറക്കലിനും ചിലത് പറയാനുണ്ട്..
സോഷ്യൽ മീഡിയ പണി തരാറുണ്ടെന്ന് കേൾക്കാറുണ്ട്. എന്നാൽ സീരിയൽ താരം നവീൻ അറക്കലിന്റെ കാര്യത്തിൽ അത് സംഭവിച്ചിരിക്കുന്നു.
സാമൂഹിക കാര്യങ്ങളിൽ ഞാൻ അധികം തലയിടാറില്ല. കാരണം മറ്റൊന്നുമല്ല . പണി കിട്ടിയതിന് ശേഷം ആ ഇടപെടൽ നിർത്തിയെന്ന് സീരിയൽ നടൻ നവീൻ അറക്കൽ. മെട്രോ മാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് നവീൻ ഇക്കാര്യംവ്യക്തമാക്കിയത്. തൽക്കാലം ഞാൻ ഒതുങ്ങി നിൽക്കുകയാണ്. എന്നാൽ അതെ സമയം ഇടപെടേണ്ട സാഹചര്യം വന്നാൽ ഇടപെടുമെന്നും നവീൻ പറഞ്ഞു.
സീരിയലിലൂടെ കുടുബപ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു നവീൻ. അമ്മ , പ്രണയം, സീത , ബാലാമണി എന്നീ സീരിയലിലൂടെയൊക്കെയായിരുന്നു നവീന്റെ തുടക്കം. എന്നാൽ ഇന്ന് അത് സ്റ്റാർ മാജിക് വരെ എത്തി നിൽക്കുകയാണ്. ചുരുങ്ങിയ സിനിമയിൽ മാത്രമാണ് അഭിനയിക്കാൻ കഴിഞ്ഞതെങ്കിലും ഒരു സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
അതെ സമയം സോഷ്യൽ മീഡിയയിൽ ഞാൻ ആക്റ്റീവ് ആണ്. നമ്മളെ പ്രമോട്ട് ചെയ്യാൻ നമ്മൾ മാത്രമാണ് ഉള്ളത്. ഒന്നിനെയും ഞാൻ തള്ളിക്കളയാറില്ല. എല്ലാത്തിനെയും മുറുക്കെ പിടിക്കുക മാത്രമാണ് ചെയ്യാറുള്ളതെന്നും നവീൻ അഭിമുഖത്തിൽ പറഞ്ഞു.
Naveen Arakkal interview