Bollywood
നാട്ടു നാട്ടുവില്‍ ഞാനാണ് ചുവടുവച്ചതെങ്കില്‍ എനിക്ക് ഹൃദയാഘാതം ഉണ്ടാകുമായിരുന്നു; സെയ്ഫ് അലി ഖാന്
നാട്ടു നാട്ടുവില്‍ ഞാനാണ് ചുവടുവച്ചതെങ്കില്‍ എനിക്ക് ഹൃദയാഘാതം ഉണ്ടാകുമായിരുന്നു; സെയ്ഫ് അലി ഖാന്
ഓസ്കര് നേട്ടത്തില്‍ തിളങ്ങി നില്‍ക്കുകയാണ് രാജമൗലിയുടെ ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ ഗാനം. ഇപ്പോഴിതാ ഈ ഗാനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്. പാട്ടിന്റെ നൃത്തസംവിധാനമാണ് തന്നെ ഏറ്റവും കൂടുതല്‍ അതിശയിപ്പിച്ചതെന്നും തികഞ്ഞ ഊര്‍ജത്തോടെയാണ് രാം ചരണും ജൂനിയര്‍ എന്‍ടിആറും പാട്ടിനൊപ്പം ചുവടുവച്ചതെന്നും താരം പറഞ്ഞു.
തെന്നിന്ത്യന്‍ ഗാനങ്ങള്‍ എന്നെ ഏറെ വിസ്മയിപ്പിക്കുന്നു. നാട്ടു നാട്ടുവിന് ഇത്രയേറെ ഭംഗിയുണ്ടാകാന്‍ കാരണം അതിലെ നൃത്തച്ചുവടുകളാണ്. നൃത്തസംവിധാനം അതിമനോഹരമായി നിര്‍വഹിച്ചിരിക്കുന്നു. തെന്നിന്ത്യയുടെ നൃത്തച്ചുവടുകളും താളവും ഏറെ പ്രശംസ അര്‍ഹിക്കുന്നുണ്ട്.
നാട്ടു നാട്ടുവില്‍ ഞാനാണ് ചുവടുവച്ചതെങ്കില്‍ എനിക്ക് ഹൃദയാഘാതം ഉണ്ടാകുമായിരുന്നു എന്നും സെയ്ഫ് അലിഖാന് പറഞ്ഞു. ഒറിജിനല്‍ സോങ് വിഭാഗത്തില്‍ പുരസ്കാരം നേടിയാണ് ‘നാട്ടു നാട്ടു’ ഓസ്കറില് തിളങ്ങിയത്. എംഎം കീരവാണിയുടെ ചടുലമായ ഈണവും രാം ചരണിന്റെയും ജൂനിയര്‍ എന്‍ടിആറിന്റെയും തകര്‍പ്പന്‍ ചുവടുകളും കൊണ്ട് ലോകോത്തര ശ്രദ്ധ നേടിയതാണ് രാജമൗലി ചിത്രം ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’.
ചന്ദ്രബോസിന്റേതാണു വരികള്‍. പ്രേം രക്ഷിത് പാട്ടിന്റെ നൃത്തസംവിധാനം നിര്‍വഹിച്ചു. നേരത്തെ തന്നെ ചിത്രത്തിന് ഒസ്കര് ലഭിക്കുമെന്ന പ്രതീക്ഷ ആരാധകര്‍ക്കുണ്ടായിരുന്നു. ചിത്രം പുറത്തിറങ്ങിയതോടെ ‘നാട്ടു നാട്ടു’ പാട്ടിന് കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ ഭേദമില്ലാതെ ആളുകള്ചുവടുകള്വെക്കുന്നതും കാണാമായിരുന്നു.
