Connect with us

‘ജയ ജയ ജയ ജയ ഹേ’ ബോളിവുഡിലേയ്ക്ക്…, നായികയാകുന്നത് ഈ നടി!

Bollywood

‘ജയ ജയ ജയ ജയ ഹേ’ ബോളിവുഡിലേയ്ക്ക്…, നായികയാകുന്നത് ഈ നടി!

‘ജയ ജയ ജയ ജയ ഹേ’ ബോളിവുഡിലേയ്ക്ക്…, നായികയാകുന്നത് ഈ നടി!

വിപിന്‍ ദാസ് സംവിധാനം ചെയ്ത്, ഏറെ പ്രശംസ പിടിച്ചു പറ്റിയ ചിത്രമായിരുന്നു ‘ജയ ജയ ജയ ജയ ഹേ’. ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ബോളിവുഡ് റീമേക്കിനൊരുങ്ങുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ നായികയായി ഫാത്തിമ സന ഷെയ്ഖ് എന്നാണ് സൂചന.

വിപിന്‍ സാമൂഹിക മാധ്യമങ്ങളില്‍ നടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് ആയിരിക്കും ബോളിവുഡ് റീമേയ്ക്ക് നിര്‍മ്മിക്കുക എന്നും അഭ്യൂഹങ്ങള്‍ ഉണ്ട്. ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സിനിമയായിരുന്നു ‘ജയ ജയ ജയ ജയ ഹേ’. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

കേരളത്തിലെ മിഡില്‍ ക്ലാസ് കുടുംബത്തില്‍ ജനിക്കുന്ന പെണ്‍കുട്ടി തന്റെ ജീവിതകാലത്ത് അനുഭവിച്ച് കടന്നുപോകുന്ന സാഹചര്യങ്ങളെയാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ബബ്ലു അജുവാണ് ഛായാഗ്രഹണം.

ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍ എന്നിവരും സൂപ്പര്‍ ഡ്യുപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ജോണ്‍ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്തത്. വിനായക് ശശികുമാര്‍, ശബരീഷ് വര്‍മ്മ, ജമൈമ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അങ്കിത് മേനോന്‍ ആണ്.

Continue Reading
You may also like...

More in Bollywood

Trending