Social Media
ഓറിയോയുമൊത്തുള്ള നസ്രിയയുടെ ചിത്രം വൈറലാകുന്നു….
ഓറിയോയുമൊത്തുള്ള നസ്രിയയുടെ ചിത്രം വൈറലാകുന്നു….
മലയാൡകള്‍ക്ക് പ്രിയപ്പെട്ട താരമാണ് നസ്രിയ. അതുകൊണ്ട് തന്നെ നസ്രിയയെ സോഷ്യല്‍ മീഡിയയില്‍ ഫോളോചെയ്യാന് ആരാധകര്‍ ഏറെയാണ്. നസ്രിയയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് വളര്‍ത്തുനായയാണ് ഓറിയോ. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഓറിയോയുടെ വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട് . ലേക്ക് ഡൗണ്‍ ആയതോടെ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമായിരിക്കുകയാണ് നസ്രിയ. വീട്ടിലെ മനോഹരമായ നിമിഷങ്ങള്‍ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇവയെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലുമാണ്.
ഇപ്പോള്‍ നസ്രിയയുടെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങളില്‍ നടിക്കൊപ്പം ഓറിയോയും ഇടം പിടിക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നസ്രിയയുടേയും ഓറിയോയുടേയും ക്യൂട്ട് ചിത്രങ്ങളാണ്. നടിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. എന്റെ ചെക്കനോടൊപ്പം എന്ന് കുറിച്ച് കൊണ്ടാണ് നസ്രിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഫഹദ് നസ്രിയയ്ക്ക് നല്കിയ സമ്മാനമാണ് ഓറിയോ. അടുത്തിടെ നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.’ഓറിയോ അവന് എന്റെ ആത്മാര്‍ഥ സുഹൃത്താണ്. ശരിക്കും എനിക്ക് ഫഹദ് തന്ന ഗിഫ്റ്റായിരുന്നു ഓറിയോ. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതു വരെ എനിക്ക് നായക്കുട്ടികളെ പേടിയായിരുന്നു. ‘ബാംഗ്ലൂര്‍ ഡെയ്സ്’ ചെയ്തു കൊണ്ടിരുന്ന സമയത്തൊക്കെ എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. ഫഹദിനും സഹോദരനും എല്ലാവര്ക്കും പട്ടികളെ ഭയങ്കര ഇഷ്ടമാണ്. ഫഹദ് കാരണമാണ് ഞാന്‍ നായ പ്രേമിയായത്”
ഓറിയോ വന്നതിനു ശേഷം നായക്കുട്ടികളോടുള്ള തന്റെ പേടിമാറിയെന്നും ഓറിയോ എന്ന പേര് ഇട്ടത് ഫഹദിന്റെ സഹോദരി അമ്മുവാണെന്നും നസ്രിയ പറയുന്നു. വെള്ളയും കറുപ്പും ഇടകലര്‍ന് നിറമാണ് ഓറിയോ ബിസ്കറ്റിന്റെ നിറമാണ് നായക്കുട്ടിക്ക്.
