Malayalam Breaking News
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ബോളിവുഡ് താരങ്ങള്‍; സെൽഫി വിവാദമായി!!!
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ബോളിവുഡ് താരങ്ങള്‍; സെൽഫി വിവാദമായി!!!
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ബോളിവുഡ് താരങ്ങള്‍; സെൽഫി വിവാദമായി!!!
ബോളിവുഡ് താരങ്ങള്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. യോഗം സംഘടിപ്പിച്ചത് കരണ്‍ ജോഹറും മഹാവീര്‍ ജെയ്നും ചേര്‍ന്നാണ്. രാജ്യത്തിന്റെ പുരോഗതിയും സിനിമയിലെ പ്രശ്ങ്ങളുമെല്ലാം നരേന്ദ്രമോദിയുമായി താരങ്ങള്‍ പങ്കുവച്ചു. ഡല്‍ഹിയിലായിരുന്നു യോഗം.
“മാറ്റങ്ങളെക്കുറിച്ച് ശക്തമായ ഒരു സംഭാഷണം. പ്രധാനമന്ത്രിയുമായി ഇങ്ങനെ നിരന്തരം സംവദിക്കാന്‍ കഴിയട്ടെ എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രിയെ കാണാന്‍ കഴിഞ്ഞത് മനോഹരമായ ഒരു അവസരമായി കരുതുന്നു. ഇന്ത്യന്‍ സമൂഹത്തിന് വലിയ സംഭാവനകള്‍ നല്കാന് ഞങ്ങള്‍ക്ക് കഴിയും. ഞങ്ങള്‍ക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാനാകും. എങ്ങനെ ഇത് നടപ്പാക്കാമെന്ന സംവാദമാണ് നടക്കുന്നത്. ഏറ്റവുമധികം ചെറുപ്പക്കാരുള്ള രാജ്യം ഏറ്റവും ശക്തമായ സിനിമാവ്യവസായവുമായി കൈകോര്‍ത്താല്‍ എന്താണ് നടക്കാത്തത്. മാറുന്ന ഇന്ത്യക്ക് ഞങ്ങളുടേതായ സംഭാവനകള്‍ ചെയ്യാനാകണം”- കരണ്‍ ജോഹര്‍ കുറിച്ചു. സിനിമാ ടിക്കറ്റുകള്‍ക്ക് ജി.എസ്.ടി കുറച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തോട് ഒരു വലിയ നന്ദി അറിയിക്കുന്നതായും കരണ്‍ കുറിച്ചു.
കരണ്‍ ജോഹറിനൊപ്പം രോഹിത് ഷെട്ടി, ഏക്ത കപൂര്‍, താരങ്ങളായ രണ്‍വീര്‍ സിംഗ്, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, ആയുഷ്മാന്‍ ഖുരാന, വിക്കി കൗശല്‍, രാജ്കുമാര് റാവു, ഭൂമിക ചൗള, സിദ്ധാര്‍ഥ് മല്‍ഹോത്ര എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍ സല്മാന് ഖാന്, ആമ്യര് ഖാന്, ഷാരൂഖാന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തില്ല.
narendra modi’s selfie with bollywood stars
