News
വാത്തിയില്‍ നായകനാകേണ്ടിയിരുന്നത് നാനി; സംവിധായകന്റെ മനസില്‍ ധനുഷ് ആയിരുന്നില്ല
വാത്തിയില്‍ നായകനാകേണ്ടിയിരുന്നത് നാനി; സംവിധായകന്റെ മനസില്‍ ധനുഷ് ആയിരുന്നില്ല
വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ച് ഒരുക്കിയ ഒരു ആക്ഷന്‍പാക്ക്ഡ് ചിത്രമാണ് ‘വാത്തി’. ധനുഷും സംയുക്തയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണത്തിനെതിരെ പോരാടുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് വാത്തി.
സിനിമയ്ക്കും ധനുഷിന്റെ പ്രകടനത്തിനും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ സിനിമയിലേക്ക് ആദ്യം നായകനാക്കാന്‍ തീരുമാനിച്ചത് ധനുഷ് ആയിരുന്നില്ല. സംവിധായകന് വെങ്കിയുടെ മനസിലുണ്ടായിരുന്ന നടന് നാനിയായിരുന്നു എന്നാണ് ഇടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
നാനിയാണ് കഥാപാത്രത്തിന് അനുയോജ്യമെന്ന് അദ്ദേഹത്തിന് തോന്നിയിരുന്നു. നാനി സിനിമയില്‍ നിന്ന് മാറിയതോടെയാണ് ആ വേഷത്തിലേക്ക് സംവിധായകന് മറ്റൊരു നടനുവേണ്ടി തിരഞ്ഞത്.
വാണിജ്യ ഘടകങ്ങളില്ലാത്തതാണ് സിനിമയില്‍ നിന്ന് നാനി പിന്മാറിയതിന് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സംവിധായകന്റെ തെരഞ്ഞെടുപ്പ് ഒട്ടും മോശമായില്ല എന്നാണ് പ്രേക്ഷക പ്രതികരണം. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ‘ദസറ’യാണ് നാനിയുടെ അടുത്ത ചിത്രം. കീര്‍ത്തി സുരേഷാണ് നായിക. മാര്‍ച്ച് 30 ന് സിനിമ തിയേറ്ററുകളില്‍ റിലീസിനെത്തും.
