Connect with us

ജനുവരി 25 ന് എത്തിയ ‘പത്താന്’ തിയേറ്ററില്‍ ഇപ്പോഴും കാഴ്ചക്കാര്‍; ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്നും ഇതുവരെ നേടിയത്!; കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്

Bollywood

നാളുകള്‍ക്ക് ശേഷം തിയേറ്ററുകളിലെത്തിയ ഷാരൂഖ് ഖാന്‍ ചിത്രമായിരുന്നു പത്താന്‍. സമീപകാല ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വിജയമാണ് ചിത്രം നേടിയത്. ആഗോള ബോക്‌സ് ഓഫീസില്‍ 1000 കോടി ക്ലബ്ബില്‍ ചിത്രം ഇടംപിടിച്ചിരുന്നു. ഇന്ത്യന്‍ കളക്ഷനില്‍ നിന്ന് മാത്രം 500 കോടി ക്ലബ്ബിലും.

വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെയാണ് ചിത്രം തിയേറ്ററിലെത്തിയതെങ്കിലും അതൊന്നും തന്നെ ചിത്രത്തെ ബാധിച്ചിരുന്നില്ല. റിലീസ് ചെയ്ത് ഒരു മാസത്തിനിപ്പുറവും പഠാന് തിയറ്ററുകളില്‍ പ്രേക്ഷകരുണ്ട് എന്നത് ബോളിവുഡ് മേഖലയ്ക്ക് ആശ്വാസം പകരുന്നതാണ്. ജനുവരി 25 ന് ലോകമെമ്പാടും വന്‍ സ്‌ക്രീന്‍ കൗണ്ടോടെ റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്.

വിജയ ചിത്രങ്ങള്‍ക്കു പോലും രണ്ടോ മൂന്നോ വാരങ്ങള്‍ക്കു ശേഷം പ്രേക്ഷകരെ നേടാനാവാത്ത ഇക്കാലത്ത് അഞ്ചാം വാരാന്ത്യത്തിലും പ്രേക്ഷകരെ നേടി പഠാന്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ച 1 കോടി, ശനിയാഴ്ച 1.95 കോടി, ഞായറാഴ്ച 2.45 കോടി എന്നിങ്ങനെയാണ് പഠാന്‍ നേടിയ കളക്ഷന്‍.

സിനിമകളുടെ കളക്ഷന്‍ ഏറ്റവും കുറയുന്ന തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ചിത്രം യഥാക്രമം 80 ലക്ഷവും 75 ലക്ഷവും നേടി. ഇന്ത്യന്‍ കളക്ഷന്‍ ഇതുവരെ 509.15 കോടി ആയിട്ടുണ്ടെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് അറിയിക്കുന്നു.

2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്. സലാം നമസ്‌തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

More in Bollywood

Trending